
പെലാട്ട്

വിപിന്‍ദാസ്
ഒന്ന്
കമ്പാരന് കുന്നിന്റെ ഉച്ചീല് നട്ടുച്ച സൂര്യന് കത്ത്യാനിന്നപ്പഴാണ് ഇടുപ്പും കഴച്ച്, മുലഞെട്ടാ ത്രസിച്ച്ചേട്ടയക്ഷിക്ക്ആകെയൊരു എരിപൊരി സഞ്ചാരം തോന്ന്യേത്… നട തുറക്കാന്‍ ഇനീം നേരണ്ട്. കൊഴുക്കുള്ളിപ്പാടോം കടന്നങ്ങനെ നീളുന്ന മണലിപ്പുഴേടെ തീരത്ത് പൊഴേലേക്ക് ചാഞ്ഞാ കെടക്കണ വില്വാദ്രിപുല്ലോള്ടെ തുമ്പത്ത് ഇരക്കൊത്തുണ്ടോന്നു നോക്കി പരലുകള്‍ നീന്ത്യാനടപ്പുണ്ടാര്ന്നു.. കടത്തുകാരന് വേലാണ്ടി എടത്തയ്ക്ക് ഇച്ചിരിപ്പോളം തുറന്നു പിടിച്ച വായോടെ തോണിയോട് ചേര്‍ത്ത് നാട്ടിയ കയറിന്റെ കുടുക്കില്‍ ചാരി ഇരുന്നങ്ങനെ കിണ്ണം കാച്ചിയ ഉറക്കാണ്.
ചേട്ട ശ്രീകോവിലിലെ അരണ്ട വെളിച്ചത്തില്‍ കുന്തിച്ചങ്ങനെ ഇര്ന്നു… എന്തുട്ട് തേങ്ങേണ്ന്ന മട്ടില്‍ അമ്പലത്തിലെ ഉപദേവതകളായ ആനമറുതേം പയ്യന് തിരുവടീംചേട്ടയക്ഷീടെകലിച്ച് ഏങ്കോണിച്ച മോന്തായം കണ്ടപ്പോള്‍ പതിവ് ഉച്ചപ്പരദൂഷണത്തിനു പോകാതെ അമ്പലമതിലിന്റെ കിഴക്കേ ചരുവിലെ തിണ്ടില് കയറി മണലിപ്പുഴേല് അടുക്കളപ്പണിയും ഉച്ചയൂണും കഴിഞ്ഞ് തുണിയലക്കി കുളിക്കാന്‍ വന്ന പെണ്ണുങ്ങളുടെ നനഞ്ഞ മുണ്ടിനടിയിലെ വല്ല്യേ മൊലകളും ചന്തിയും നോക്കിയിരിപ്പായി.
‘നാട്ടിലെ പെണ്ണങ്ങള് കൊള്ളാറാ’ -ആനമറുതഅച്ഛന്റെ ചിറ്റിക്കളീലിണ്ടായപയ്യനോട് പറഞ്ഞു. ഇരുദേവന്‍മാരും മൈറ്റിച്ചിര്ച്ചു..
കുളീം നനേം കഴിഞ്ഞു കുടുമ്മത്ത് പോണ കാര്ത്യാനീടെ നെഞ്ചില്‍ ചുറ്റിപ്പിണഞ്ഞ നേര്യത്ന്റെ കണ്ണാടിക്കാഴ്ച്ചേല് അവളത്ത്യാരുടെ മൊലഞെട്ടാ കാണാരുന്നു.. അത്കണ്ട് അരയും തുടയും ചൂടാന്തിരിയായിആനമറുത മതിലിന്റെ മോള്ന്ന് എടുത്ത് ചാടി..
‘ന്തേണ്ടായേ …’
‘പെണ്ണ് തീണ്ടിക്കൂടാത്ത നെന്നോട് പറഞ്ഞിട്ട് ഒരൊസ്ത്തൂല്ല്യാ.. നിയ്യ് പോയ് ആത്ത് കുത്തിരി.. വെളക്ക് തെളിയ്ക്കാന് ആ ഊശാമ്പൂരി ഇപ്പെത്തും…’ -ആനമറുത തേവര്‍ക്ക് പാര്‍ക്കാന്‍ കെട്ടീണ്ടാക്കിയ കോവിലിനുള്ളിലേയ്ക്ക് മൂപ്പര് കെറുവോടെ നടന്നുമറഞ്ഞു. ഇപ്പള്ത്തെ ശാന്തീനെ മൂപ്പര്‍ക്ക് വെല്ല്യ കോളില്ല്യ..പയ്യന് തിരുവടി ന്തേപ്പോണ്ടായെന്ന മട്ടില്‍ മഞ്ഞച്ച മോന്ത വീര്‍പ്പിച്ച് മതില്മ്മന്നു ഇറങ്ങി തിരിഞ്ഞാ നടന്നു.. ആകൊരു എരപ്പത്തരം.
കാലടിക്കല്‍ തിര്മേനി പൂണൂല് ഞെരടി നട തൊറന്നപ്പോയക്ഷീടെമോന്ത കുറുക്കന് കുശ്ട്ടോണക്കാരുന്നു. ഇത്പ്പോ ന്തൂട്ട് നശ്ക്ക്ണ് ശവീന്നു കരുതി തിര്മേനി വിളക്കൊക്കെ തെളിക്കാന്‍ തുടങ്ങി.സാധാരണ ദുര്ദേവതോള്ക്ക് നമ്പൂരാക്കന്മാര്‍ ശാന്തി പതിവില്ല്യ. പക്ഷെ ചേട്ടമൂധേവിക്ക് നമ്പൂരാര് വേണംന്ന് നിര്‍ബന്ധാണ്.

കാലടിക്കല്‍ തിര്മേനിപഴേ മാല ഒക്കെ ഊരി, വാഴേലേല് പൊതിഞ്ഞുകെട്ടിവെച്ച പുത്യമാലോള് ചാര്‍ത്തി. ചാന്തും കലഭോം അണീച്ചു. കുങ്കുമം തേച്ചു. പൂക്കള്‍ വിതറി, ചന്ദനത്തിരീം കര്‍പ്പൂരോം കത്തിച്ചു. ആളോള്യക്ഷീനെകാണാന് നടയ്ക്ക് പുറത്തു കൈയും കൂപ്പി നില്‍പ്പുമായി.. ന്നിട്ടുംയക്ഷീടെ മൊകറ് വരണ്ട പാടത്തെ ഞണ്ടിന്റെന്തി വക്രിച്ചങ്ങനെ ഇരുന്നു…
‘ന്താപെണ്ണേ… നെന്റെ മൊഖത്തൊര് തെളിച്ചല്ല്യാല്ലോ…’
‘പെലാടിമോനെ, നെഞ്ചത്ത് മാലറ്റിട്ടും നെറ്റീല് ചാന്തിറ്റിട്ടും കാര്യല്ല… ന്റെ കാലിന്റെടേല് ചോര ഊറണത് കാണ് ണ്ടറാവധൂര്യേ.. പച്ചപ്പെലാട്ട് പറയ്യിക്കാണ്ട് ആയിനുള്ള കര്‍മ്മം ചിയ്യാന്‍ നോക്കറാ ശവീ….’
തിര്മേനി നോക്കുമ്പോയക്ഷീടെ കാലിമ്മലൂടെ ചെറുങ്ങനെ ചോരെടെ ഒരു ചാലങ്ങനെ ഓവിന്റെ കടയ്ക്കല്‍ വരെ ഒഴുകിയെത്തീട്ട്ണ്ട്. നടവാതില്‍ കൊറച്ചൊന്നു തൊറന്ന് പിടിച്ച് തിര്മേനി തല പൊറത്തയ്ക്കാട്ടു.. തൊഴാന്‍ നിന്ന നാട്ടായ്മ, ന്ത്പ്പോന്തൂട്ട്ണ് ആമോള്ടന്തി നമ്പൂരി തല പൊറത്തയ്ക്ക് നീട്ടണേന്ന് അതിശയിച്ചപ്പോ തിര്മേനി തൊണ്ടക്കൊരല് ഒന്ന് ചിക്കീട്ടു പറഞ്ഞു;
‘അതേയ്,യക്ഷിക്ക് തീണ്ട്യാരിയായട്ക്കുണൂ..ഇന്ന്ഞ്ഞി ദീപാരാധന്യല്ലേനീം.. പെലച്ചയ്ക്ക് തീണ്ടാരിക്ക് വേറെ പൂജേണ്ട്. വിഗ്രഹം പൊറത്തയ്ക്ക് എഴ്ന്നള്ളിച്ച് കുളിപ്പിക്കണം,,, തീണ്ടാരിള്ള പെണ്ണങ്ങള് കേറാമ്പാടില്ല്യാ…’ – തിര്മേനി നട പിന്നീം അടച്ചു. നാട്ടാര് വന്നവഴി പലവഴി കുടുമ്മത്തിയ്ക്ക് നടന്നുംപോയി..
‘ന്തൂട്ട്ന്തല്ല്യായ്മ്യാണ്ടാ നീ ചെരച്ചേരാ ശവീ…. തെരണ്ടതന്യാ ഞാനും, അതന്നല്ലേ നാട്ടിലെ പെണ്ണങ്ങള്ക്കും.. അവറ്റയ്ക്ക് വരണത് മ്മക്ക് വന്നാ അവറ്റ ന്നെ കാണാമ്പാടില്ല്യാന്നു പറയാന്‍ നീയാരണ്ടാ…’
‘തീണ്ടാരിച്ച്യോള്കോവിലിക്കെറാമ്പടില്ല്യാലോ.. അത്ണ് ഞാങ്ങനെ പറഞ്ഞേ…’
‘തെരണ്ട് ചോര ഒലിപ്പിക്കണയക്ഷീനെ കാണാന്‍ തീണ്ടാരിള്ള പെണ്ണങ്ങള് വരണ്ടാന്നോ, ന്തൂട്ട് ന്യായണ്ടാ ശവീ അത്?…ന്നാ കേട്ടോ, നാളെ ന്റെ വിഗ്രഹം തീണ്ടാരിച്ചോര ഒലിക്കണ പെണ്ണങ്ങളന്നെ വേണം കുളിപ്പിക്കാന്‍..ഇല്ലെങ്ങ്യെ നീയ്യും ഇന്നാട്ടാരും ന്റെ ഊറ്റം കാണും… ‘
‘നിയ്യ് പറയുമ്പോലെ… ‘ – തിര്മേനി മടുപ്പോടെ നടയടച്ച് ഇല്ലത്തയ്ക്ക് നടന്നു..
തെറിയായ തെറിയൊക്കെ കേട്ട് ഈ കന്നത്തരം ചിയ്യാന്‍ വയ്യാന്നു മനസ്സില്‍ അച്ചിട്ടാണ് തിര്മേനി ഇല്ലത്തെത്തിയത്… കഴകക്കാരേം ഊരായ്മക്കാരേം അന്തിക്ക്തന്നെ വിളിച്ച് വര്‍ത്തി തിര്മേനി കാര്യാ പറഞ്ഞു..
‘ങ്ങള് കേട്ടോളോ, ഇയ്യാതി ഇളിഭ്യത്തരത്തിനു നിയ്ക്ക് വെയ്യ…തീണ്ടാരി ചോരീം ഒലിപ്പിച്ച് പെണ്ണങ്ങള് അയിത്താക്ക്യ അമ്പലത്തില്‍ ശാന്തിപ്പണിയ്ക്ക് ന്നെ നോക്കണ്ടേനീം.. അമ്പലത്തില്‍ പൂജ ചിയ്യാനും ഞാനില്ല്യാ.. മത്യായി.. ‘
‘ആയാതി വര്‍ത്താനാ പറഞ്ഞാ എങ്ങനീണ് നമ്പൂരിശ്ശാ.. നിക്കണ നിപ്പ്ലാ ഒഴീണ് ശാന്തി?..ആ യക്ഷിചീറ്യാചീറും.. നാട്ട്ല് പിന്നെ തൊയിരണ്ടാവില്ലേനീം…’ – അധികാരി മേനോന് രണ്ടാംമുണ്ടോണ്ട് നെറ്റീമ്മലെ വെശര്‍പ്പ് ഒപ്പി..
‘വെയ്ക്കില്ല്യാ മേന്ന്നേ… പെരുമ്പടപ്പ് മൂപ്പീന്ന് പറഞ്ഞാലും ഇപ്പണിയ്ക്ക് വെയ്ക്കില്ല്യാ… കല്ലടിക്കോട്ട്ന്ന് നമ്പൂരിനെ വരുത്ത്യോളോ… ഇയ്ക്ക് ഈ എഭ്യത്തരം കൂട്ട്യാകൂടില്ല്യ…’
ഊരയ്മ്മ മേനോന്മാരും കൂട്ടരും ഇരുത്തി ചിന്തിച്ചു. ഇരുന്നും നടന്നും മോരുംവെള്ളം കുടിച്ചും ആലോചിച്ചു. കൂട്ടം കൂടി കുശുകുശുത്ത് ഒടുക്കം കല്ലടിക്കോട്ടെ രാമശ്ശമ്പൂരിയെ ക്ഷണിച്ചിണ്ട് വരാന്‍ തീരുമാനായപ്പോള് അധികാരീം രണ്ടു മൂപ്പില്‍ നായമ്മാരും കൂടി കാലടിക്കല്‍ തിര്മേനി എഴ്ത്യാ കൊടുത്ത ഓലേം അരയ്ക്ക് തിരികി രാത്രിയ്ക്ക് രാത്രി കല്ലടിക്കോട്ടെയ്ക്ക് പുറപ്പെട്ടു.
‘അല്ലപ്പ്തേണ്ട്ണ് മോന്ത്യോടുങ്ങ്യ നേര്‍ത്ത് നായമ്മാരെല്ലീംങ്കൂടി…’
രാത്രി നിലാവ് കാണാന്‍ ഇറങ്ങി നടക്കണപയ്യന് തിരുവടി അന്തംവിട്ടു. ഒടിവിദ്യ കാട്ടിപയ്യന് തിരുവടി വഴീലെ ആലിന്റെ ചോട്ടില് നീളനൊരു വട്യായി വെലങ്ങനെ അങ്ങനെ കിടന്നു.. അധികാരി നടന്ന വഴിക്ക് കുറുങ്ങനെ കെടന്ന വടി കാലോണ്ട് നീട്ടിത്തട്ടി കനപ്പിച്ചാ നടന്നുപോയി.. നടൂന് കിട്ട്യ തൊഴ്യോണ്ട് ഇടുപ്പ് വേദനിച്ചപ്പോള്പയ്യന് തിരുവടി രാത്രി സഞ്ചാരം നിര്‍ത്തി അമ്പലത്തിയ്ക്ക് നടൂം കുത്തി നടന്നു..
രണ്ട്
കല്ലടിക്കോട്ടെ രാമശ്ശമ്പൂരി നടയാ തൊറന്നു. നേരം വെളുത്തിട്ടില്ല. ഈറന്‍മുണ്ടില്‍ നമ്പൂരിശ്ശന്റെ കോണകം വെളിയ്ക്ക് തെളിഞ്ഞു. ചെറുപ്പം മുറ്റിയ നമ്പൂരിശ്ശന്റെ മേലും മേനീം മോന്തായോം കണ്ടപ്പോയക്ഷിഇത്പ്പാരാ പുത്യേ ശാന്തീന്നു വിസ്തരിക്കാണ്ട് ഞാനൊന്ന്വറിഞ്ഞില്ല്യാന്നന്തികണ്ണടച്ച് ഇരിപ്പായി. എഴുന്ന മൊലയും ആള്‍പ്പൊക്കം ഉയരോള്ള പെണ്വിഗ്രഹം കണ്ടപ്പോ നമ്പൂരിശ്ശന്റെ കോണകം ചീര്‍ത്തു. പുണ്യാഹജലം കറുത്ത ശിലേല് തലവഴി ഒഴുകിയപ്പോയക്ഷിയും ഈറന്‍കൊണ്ടു. തലേന്ന് ചാര്‍ത്തിയ മാലേം ചാന്തും അലങ്കാരോം അഴിച്ചപ്പോള്അവള് ചന്തീം മൊലേം കാലിടുക്കിലെ തൊളേം കാട്ടി നാണിച്ച് നിപ്പായി.. നമ്പൂരിശ്ശന് അവളത്ത്യാരുടെ മൊലമ്മല് പിടിച്ച് ഞെരിച്ചപ്പോയക്ഷിഊശ്ന്റെപ്പാന്നു കെടന്നു പൊളഞ്ഞു..
‘പത്ക്കെ പിടീരാ ശവീ…. തീണ്ടാരിടെ ഛീച്ചലും കടച്ചിലുണ്ട്..’ -ചേട്ടയക്ഷിപുളഞ്ഞു..
‘ഒച്ചണ്ടാക്കല്ലറീ… ആളോള് പൊറത്ത് നെന്നെ തൊഴാന്‍ നിപ്പ്ണ്ട്’
പുറത്തു കഴകക്കാരും വിഗ്രഹം കുളിപ്പിക്കാന്‍ കൊണ്ടന്ന തീണ്ടാരിപ്പെണ്ണങ്ങളും നാട്ടാരും ഒക്കെ കൂടി നിപ്പുണ്ട്.. നമ്പൂരിശ്ശന് കോണകം അഴിച്ച്യക്ഷീടെ പിന്നില്ക്ക് വാളും പിടിച്ച് നിക്കണ കൈയ്യില്‍ ഞാത്തീട്ടു. ആണിന്റെ മണം കുരുങ്ങിയ തുണി കൈയ്യില്‍ കൊണ്ടപ്പോയക്ഷീടെ മൂക്ക് തൊറന്നു. ചുണ്ടോള് നാലും ഒന്നായി, മൊലേം നെഞ്ചും ഞെരിഞ്ഞാഞെരിഞ്ഞു. കല്ലും കല്ലും ചേര്‍ന്ന് കയംമുങ്ങി കടല്‍ കലങ്ങിയക്ഷീടെ തീണ്ടാരിച്ചോര നമ്പൂരിശ്ശന്റെ ഞാത്തിവടിയില് പിരണ്ടത് താഴെണ്ടാരുന്ന ചന്ദനം നെറച്ച തലത്തില്‍ കുങ്കുമം പോലെ വീണ് ചെതറി…
നമ്പൂരിശ്ശന്റെ ചോരേംയക്ഷീടെ തീണ്ടാരിച്ചോരേം ചന്ദനത്തില്‍ കിടന്നു കൊഴഞ്ഞത് ഓവിന്റെ ഓരത്തിയ്ക്ക് ചെരിച്ചാ കളഞ്ഞ് നമ്പൂരിശ്ശന് പൂജ തുടങ്ങി. ശാന്തീം പ്രതിഷ്ടേം ഉടുതുണീല്ലാണ്ട് ഒരു എരപ്പപ്പൂജ നടന്നോണ്ട് ഇരിക്കുമ്പോപയ്യന് തിരുവടി അപ്പറത്തെആനമറുതേടെകോവിലിന് മുമ്പറത്താ ചെന്ന് നിന്ന്…
‘ന്തേരാ?..’
‘ഇയ്യാതി എലമ്പിച്ച്യായ്മ കണ്ടില്ല്യേന്നും ങ്ങള്? ‘
‘മൂത്ത പെണ്ണാറാ, മക്ക് മിണ്ടിക്കൂടാ…’ -ആനമറുതവെകിള്യായന്തി പറഞ്ഞു.
‘ഇയ്ക്കിത് വെയ്യ്ക്കില്ല്യാ.. ഞാമ്പോണു.. ഇന്നാട്ടിയ്ക്ക് ഇനീല്ല്യാ.. തെക്ക് വല്ല കാട്ടിലോ മലേമ്മലോ പോയിര്ന്നാ ഇത്യെക്കാളും അന്തസ്സ്ണ്ട് ട്ടാ…’
ആനമറുതഒരൊസ്ത്തൂം മറുപടി പറഞ്ഞില്ല.പയ്യന് തിരുവടി ഇറങ്ങിപ്പോണത് ആരും കണ്ടതുമില്ല.. പൂജ തീര്‍ത്ത് കോണകം കെട്ടി നനഞ്ഞ മുണ്ടെടുത്ത് പിന്നീം ചിറ്റി നമ്പൂരിശ്ശന് നട തൊറക്കാന്‍ നിക്കുമ്പോയക്ഷിതടഞ്ഞു…
‘പയ്യന് ഇക്കുടി വിട്ടാ പോണു.. തടഞ്ഞോളോ…പയ്യന് ഇബ്ടെണ്ടാവണേനീം. പെണ്ണങ്ങള്ടെ ചൂരടിക്കാത്ത ഒര്ത്തനേലും ഇന്നാട്ടില് വേണം..’
‘പോണോരാ പോട്ടെറീ…നെനക്ക് ഞാമ്പോരെ…’
‘തീയ്യെര്യണ്ടങ്ങി പോയ് തടഞ്ഞോ..ല്ലെലും തട്ക്കാന്‍ ഇയ്ക്ക്റ്യാ.. പൊഴയാ കടക്കൂലഒര്ത്തനും.. എല്ലാ ആണങ്ങളും തട്ടകത്ത്ണ്ടാകണം..’
ആണങ്ങളായ ആണങ്ങളെ മൊത്തം വരുതിക്ക് നിര്ത്തുമ്പോയക്ഷിക്ക് ഒരു സുഖാണ്. അതിലും സുഖാണ്, പെണ്ണിന്റെ ചൂരും ചൂടും കൊള്ളാത്ത ഒരുത്തന്റെ മുന്നില്‍ കിടന്നിങ്ങനെ പുലയാടാന്‍.. നാട്ട്ലെ സകല ആണുങ്ങളേനേം വരുതീലാക്കി ആര്‍ത്ത് ചിര്ക്കാനാണ്യക്ഷീടെ തിട്ടം… നമ്പൂരിശ്ശന്റെ നെഞ്ചില്‍ പെരുമ്പറ കൊട്ടി… ഇവള് നാട് മുടിയ്ക്കും… കണ്ണാറ കാട്ടില്‍ പണ്ടെന്നോ മറഞ്ഞ ചാത്തനാര് ഗ്രാമത്തിന്റെ പരദേവതാന്നും പറഞ്ഞ് കുടിയിരുത്തിയയക്ഷ്യായോണ്ട് ചാത്തനാര് വരാണ്ടേ ഇവള് ഇന്നാട്ടിന്നു പോകില്ല്യ… നമ്പൂരിശ്ശന് നട തൊറന്നു… തീണ്ടാരിപെണ്ണങ്ങള്യക്ഷീടെ വിഗ്രഹം ഇളക്കിയെടുത്ത് കുളക്കടവിലേക്ക് ആചാരപൂര്‍വ്വം നടന്നു.
‘ഉഞ്ഞൂട്ട്യെ, ത്ന്തൂട്ട്ണ് ഒര് പശപ്പ്…?’ – കീഴാംതൊടിയ്ക്കലെ എച്ച്മു കൈയ്യില്‍ പറ്റിയ കൊഴുത്ത പശപ്പ് ഉഞ്ഞൂട്ട്യെ കാണിച്ചു. ഉഞ്ഞൂട്ടി ഒന്ന് മണത്തപ്പോ വെരുകിന്റെന്തി പരിചയള്ള ആണുങ്ങള്ടെ മണം മൂക്കില്‍ ഇടിച്ചാകേറി…ഉഞ്ഞൂട്ടി എച്ച്മുന്റെ ചെവീല് സൊകാര്യം പറഞ്ഞു..
‘ഊശ്, യ്യെന്തൂട്ടണ്ട്യെ പറഞ്ഞേ… എരപ്പ്..’ – എച്ച്മുന് ഓക്കാനം വന്നു..
‘ഉവ്വറീ… ഞായെത്ര കണ്ടട്ക്കണു… ഇത് മ്മടെ നമ്പൂരിശ്ശന് മേഞ്ഞട്ക്കണു.. ഇയ്ക്ക് ഒറപ്പ്ണ്.’ – ഉഞ്ഞൂട്ടി കുലുങ്ങിച്ചിര്ച്ചു.
‘ഈ തേവിടിച്ചിനെ ഞ്ഞി മ്മള് കുളിപ്പിക്കണംന്ന്ണ്..? മുക്ക്യാ കൊല്ലണം ഈ പെലാടിമോളെ…’ – എച്ച്മു വിഗ്രഹം കുളക്കരയിലെ പടിമ്മല്‍ വെച്ച് ഇടുപ്പില്‍ കൈയും കൊടുത്ത് നിപ്പായി..
‘മോശായിട്റ്റ് പറഞ്ഞാ യ്യ് വീട്ടികേറില്ല്യാട്ടറീ..ഇവള് വളഞ്ഞ സാധനാ…’ -ഉഞ്ഞൂട്ടിയക്ഷിപ്രതിമ ചൂണ്ടീട്ട് പറഞ്ഞു.

‘ഈ പച്ചപെലാട്ച്ചിടെ വെളവ് ന്റെട്ത്ത് നടപ്പില്ല്യാട്ടറീ.. ഇവളെ കുളിപ്പിക്കാന്‍ ഞായില്ല്യാ… ങ്ങളന്നെ ആയ്ക്കോ…’ – എച്ച്മു കുളപ്പുര തുറന്ന് പൊറത്തയ്ക്ക് നടന്നു.. വെളീല് കാത്ത് നിപ്പുണ്ടാരുന്ന നമ്പൂരിശ്ശനും നാട്ടാരുംന്തൂട്ട്ണ് എച്ച്മു മാത്രം പൊറത്തയ്ക്ക് വന്നേന്നും ചോയിച്ച് വട്ടംകൂടി…
‘ഇയ്ക്ക് വെയ്ക്കില്ല്യ.. അതന്നെ…’
‘ഇയ്യ് കാര്യം പറ എച്ച്മ്വോ..പറ്റില്ല്യാന്നു പറഞ്ഞാ പറ്റില്ല്യാട്ടറീ…’ – കല്ലടിക്കോട്ടെ രാമശ്ശമ്പൂരി എച്ച്മുന്റെ വഴ്യാ തടഞ്ഞു..
‘പ്ഫാ… എരണംകെട്ടോനേ, ശാന്തിക്കാ കേറീ പെലാട്ട് നടത്തിട്ട് ചെലച്ചാ നെന്റെ കഴപ്പാ തീര്‍ക്കും…നെന്റെ പശപ്പ് നെന്റെക്കെയക്ഷീടെ കാലിന്റെടേല് ഇപ്പഴുംണ്ടറാ… പോയ്യോക്ക്… ഇമ്മയിരി ഊശിപ്പയ്ക്കീ എച്ച്മുനെ കിട്ടില്ല്യാ..കന്നാലിനായ്ക്കള്…’ – കീഴാംതൊടിയ്ക്കലെ എച്ച്മു ചവിട്ടിതുള്ളികോവിലീന്നു എറങ്ങ്യാ നടന്നു..
മൂന്ന്
പാടോം പൊഴേം കടന്ന് തെക്കിന് പോകാനാഞ്ഞപയ്യന് തിരുവടി കൊഴുക്കുള്ളിപാടത്തെ വട്ടയില മരത്തിന്റെ ചോട്ടില് എത്ത്യപ്പോ വട്ടയിലമരത്തിലെ ചിരുത കുണുങ്ങി. കാക്കത്തൊള്ളായിരം കൊല്ലായി വട്ടയില മരത്തില്‍ പാര്പ്പാക്കിയവളേണ് ചിരുത.പണ്ടെന്നോ മരിച്ചവളാണ്ചിരുത. മരത്തിന്റെ ചാഞ്ഞ കൊമ്പിന്റെ ഇലപടര്പ്പിന്റെ എടേക്കൂടെ ഞാന്ന് കെടന്ന് അവളത്ത്യാര്പയ്യന് തിരുവടീടെ വഴ്യാ തടഞ്ഞു..
‘ഏണ്ട്ണ്പയ്യാ ഇന്നേര്ത്ത്…?യക്ഷീരേ തെരണ്ട്കുളി നടക്കുമ്പോ നീയ്യേണ്ടാ പോണേ…’
‘ഇയ്യ്ക്ക് വെയ്ക്കില്യാ ചിര്തേ… പെലാട്ട് മാത്രാണ് ഓക്ക് … അമ്പലാന്ന് തോന്നണില്ല്യാ.. കുടിര്ക്കാനും തോന്നണില്ല്യാ..’
‘ഇന്നാട് വിട്ടാ പുവ്വാന്‍ ഓള് സമ്മയിക്കുംന്നു തോന്ന്ണ്ടാപയ്യാ നെനക്ക്..’
‘പുവ്വാണല്ലോ ഞായിപ്പോ…’
‘ഇപ്പൊഴയാ കടക്കാന്‍ വെയ്ക്കില്ല്യാ അയ്യാ.. ഓള് അമ്മയിരി സാധനാ… നോക്ക്യോളോ..’
ചിരുതന്റെ വര്‍ത്താനം കേട്ട് അന്തിച്ച്പയ്യന്തിരുവടി പൊഴക്കരേല് കാലുംനീട്ടി ഇരുപ്പായി.. പരലും കണ്ണന്കീരിയും എയുത്താശ്ശാരും കാലുമ്മല് വന്നാ കൊത്തി..
‘ന്തേയ് പയ്യാ ഇബടെ…’
‘പൊഴ കടക്കാന്‍ ന്നെ സഹായ്ക്കോ ങ്ങള്… നീന്തം തിര്യാണ്ട് ഞാന്‍ വെക്ളിപ്പോരെമ്മണ്..’
‘ങ്ങള്ചാത്തന്മാര്ക്കും യാക്ഷ്യോള്ക്കുംനീന്തം തിര്യാല്ലന്നാ പര്‍ഞ്ഞോണ്ട് വരണേ… പറന്നാ പോയ്ക്കൂടെ…’- പൊഴേലെ മീനോള് അന്തംവിട്ടു.
‘ന്റെ ആധാരോം ആരൂടോക്കീം ഇബടല്ലെന്നും…ചേട്ടയക്ഷീടെ കീഴിമ്മോശ്ശിപ്പോയട്ക്കണു.. പറക്കാനും നീന്തം കൂടാനും ഇയ്ക്ക് വെയ്ക്കില്ല്യാ മീനോളെ …’
‘ഓളെ സമ്മതല്ല്യാണ്ടെ സഹായിച്ചാ ഈ പൊഴേല് തൊയിരംണ്ടാവോ മ്മക്ക് .. ചിയ്തെരാന് കൊഴപ്പല്ല്യാര്ന്നു.. ന്നാലും വെയ്ക്കില്ല്യാ..യക്ഷിഈ പൊഴ വെറ്റിച്ചാ ശാസം മുട്ടി ഞങ്ങള്‍ ചാത്താ പോകുംപയ്യാ… …’ – മറുപടിയ്ക്ക് കാക്കാണ്ട് മീനോള് ആഴക്കയം തേടിയാ പോയി… പെലാട്ടും തേവിടിച്ചിത്തരോം കണ്ടു കാലാ കഴിക്കണ്ട്യരും, അത്രന്നെന്ന് കരുതിപയ്യന് തിരുവടികൊണച്ചോടക്കം ചിറിവെട്ടി തിരിച്ച് നടന്നു. ദൂരെ അമ്പലത്തില്‍ മേളം പെരുക്ക്ണ്ട്.. പോണവഴിക്ക് മ്മടെ കീഴാംതൊടി വീടിന്റെ മിറ്റത്തും തൊടീലും ആള് കൂടണത് കണ്ടുപയ്യന്തിരുവടി കാത് കൂര്‍പ്പിച്ചു…
‘എച്ച്മു ചോര്യാ ചര്‍ദ്ധിച്ച് മരിച്ചട്ക്കണു…യക്ഷീനെ പെലാട്ടു പറഞ്ഞെന് കിട്ടിയ ശിഷ്ഷന്നേ…’ – നെര്യംപിര്യാരത്തെ മൂപ്പില്‍ നായര്‍ വിവരമറിഞ്ഞ് വന്ന പൂച്ചട്ടിലത്തെ കാണാരനോട് കുശുകുശുത്തു.പയ്യന്തിരുവടി പിന്ന്യോന്നും കേക്കാന്‍ നിക്കാണ്ട് നേരെ അമ്പലത്തിയ്ക്ക് നീട്ടിനടന്നു..
നാല്
നാട്ടിലങ്ങനെ ആണുങ്ങളായ ആണുങ്ങള് മൊത്തംയക്ഷീനെ പേടിച്ചു നടപ്പായി.ദൈവങ്ങള്‍ യക്ഷീടെ നടപ്പ് കണ്ടില്ലാന്ന് നടിച്ചു.നീരുള്ള ആണുങ്ങളെ കണ്ടാല്‍ അവളക്ക് അരേല് തീപ്പുക കനലാടും. അവളുടെ ഉടല് കണ്ടു മോഹിച്ചു വീണ ആണുങ്ങളോ ഒടുക്കം അവളുടെ നെഞ്ചിന്റെ ചൂടും തുടയിടുക്കിലെ കാടും അനുഭവിച്ചു തീരുന്നതോടെ നിവര്‍ന്നു നിക്കാന്തന്നെ ശേഷില്ല്യാണ്ട് കുഴഞ്ഞുവീണു മരിച്ചൊടങ്ങി.. ഇനിയും ചെലര് വഴി മാറി നടന്നപ്പോള്‍ അവളന്നെ കണ്ടെത്തി അവരെയും തീര്‍പ്പാക്കി.. നാട്ടില്ള്ള ആണുങ്ങള്‍ക്ക് പേടിച്ചിട്ട് മൂച്ച്ട്ക്കാന്തന്നെ വെയ്ക്കാണ്ടായി..
ചാത്തല്ലൂരെക്ഷിക്ക്കാമം തീര്‍ക്കാന്‍
നല്ല പൂപോലുള്ളോരാണു വേണം
ആനമറുതതേവര് മൂളിപ്പാട്ട് പാടി ചുമ്മാതങ്ങനെ നടയ്ക്കകത്ത് ഇരിപ്പായി.. രാമശ്ശമ്പൂരിവന്ന് യക്ഷീടെ കാമകൂത്തിന് തൊടക്കം തീര്ത്തേപ്പിന്നെ ആളോള് അമ്പലം കേറാണ്ട് വഴ്യാ മാറി നടക്കാന്‍ തൊടങ്ങി.. അതോടെ അമ്പലത്തില്‍ ആളും അനക്കോം ഇല്ലാണ്ടായി. കഴകക്കാരും രാമശ്ശമ്പൂരിയും മാത്രം വന്നോണ്ട് കാര്യല്ലല്ലോ.
നെടുങ്ങബ്രാട്ടെ ലളിതാംബിക ഒരൂസം ആറ്റില്‍ കുളിക്കാന്‍ നോക്ക്യപ്പോ മീനായ മീനോള് മൊത്തം ചത്ത് പൊങ്ങണത് കണ്ട് അന്തിച്ചങ്ങനെ കൂക്കുംവിളീമായി ഓടിയപ്പോ മുന്നില്‍ പെട്ടത് മ്മ്ടെ കഴകക്കാരന് നമ്പീശ്ശനെണ്… ന്തൂട്ട്ണ് ലളിതാംബ്ക്യേ നെലോളീം വിളീംന്നു നമ്പീശ്ശന്‍ ചോയിക്കേം ചെയ്തു..
‘പൊഴേല് മീനോള് ഒക്കീം ചാത്താ പൊങ്ങിയട്ക്കുണു.. ന്തുട്ടോയാതി എലംബിച്ചായ്മണ്ട്മ്പീശ്ശോ…’
‘മീനോള് ചത്തൂന്നാ… അതെന്തേപ്പോ??’ – നമ്പീശന് ആകെ അന്തം വിട്ടാ നിന്നു.
‘ഇന്നാട്ടില് ഇനി ന്തെപ്പോ നടന്നൂടാത്തെമ്പീശ്ശോ.. ‘
‘ശര്യന്നെ…. ‘

നമ്പീശന് ആലോചിച്ചാ നിക്കണ നേരത്ത്നെടുങ്ങബ്രാട്ടെ ലളിതാംബിക ചന്തീം കുലുക്കി എടവഴി തിരിഞ്ഞ് നടന്നു. അവളത്ത്യാരുടെ നനഞ്ഞ മുണ്ടിന്റെ കരേമ്മല് അപ്പടി മണ്ണും ചേറും പറ്റിയാപിടിച്ചാരുന്നു. നമ്പീശന് ആറ്റിലും പുഴക്കരേലും പോയി നോക്കി കാര്യാ ബോധിച്ചപ്പോ നേരെ രാമശ്ശമ്പൂരിനെ തിരക്കി പുറപ്പെട്ടു.
മനയ്ക്കലെ ഉമ്മറക്കോലായില്‍ ചാരുകസേരമ്മല് കാലും നീട്ടി നമ്പൂരിശ്ശന് ഇരിപ്പുണ്ട്. നമ്പീശന് നേരെ മിറ്റത്തെയ്ക്ക് കയറി. ഇരിക്കണപ്പുറം മിറ്റത്ത് നെല്ല് ഉണങ്ങാന്‍ ഇട്ടിട്ടുണ്ട്. കാര്യസ്ഥന് മൂപ്പില്‍ മിറ്റത്ത് നെല്ലും നോക്കി നിപ്പുണ്ട്.. ഇക്കാണണ നെല്ലോക്കീം ഇക്കാണണ പതിരൊക്കീം ചെരുമ്മിച്ചേറി അര്യാക്കിവെച്ച് വെളംബ്യാ രാമശ്ശമ്പൂരിയും അകത്തുള്ളോരും ഉണ്ണികളും തിന്നാചീര്ക്കും… കുടിയാനീറ്റോള്ക്ക് ഒരൊസ്തൂം
കിട്ടലാണ്ടാവില്ല..അതങ്ങനെ ഒര് തോയം,നമ്പീശന് ഓര്‍ത്തു.
‘ന്ത്യേ നമ്പീശ്ശാ, ഇന്നേര്ത്ത്…’
‘ഇബിടുന്ന് അറിഞ്ഞില്ല്യേ കഥ…മ്മ്ടെ പൊഴേല് മീനോള് മുഴുക്കന്‍ ചാത്താ പൊങ്ങിയട്ക്കുണു…’
‘ഹൈ… ന്തൂട്ട്ന്ന്?… ‘
‘മ്മ്ടെപയ്യന്തിരുവടിനെ പൊഴ കടക്കാന്‍ മീനോള് സഹായിച്ച്ന്നാ തോന്നണേ.. അയിന്റെ ഭത്തപ്പാടാ കണ്ടപ്പോ അവറ്റയ്ക്ക് തൊയിരം തോന്നീട്ടുണ്ടാവില്ല്യാനീം..’
‘പയ്യന് അങ്ങനെ നാട് വിട്ടങ്ങടാ പോക്വോ ? – രാമശ്ശമ്പൂരി സംശയിച്ചുനിന്നു. അയാള്‍ വലതു കൈ കുടുമയില്‍ കോതിക്കൊണ്ട് ചിന്താധീനനായിട്ട് നിന്നു.. പ്രശ്നാ വെപ്പിച്ച് നോക്കണല്ലോ….
‘ഇതതന്നെ… ഇങ്ങനെ പോകാച്ചാല് അവള് നാടാ മുടിയ്ക്കും.. ശംശ്യല്ല്യ…’
രാമശ്ശമ്പൂരി ഇരുത്തിയൊന്ന് മൂളി. ഇമ്മായിരി കന്നത്തരം കാണിക്കാന്‍ ഒരാള്ണ്ടങ്ങ്യെ അത് ചാത്തല്ലൂര്ചേട്ടയക്ഷിതന്നേണ്. ഇജ്ജാതി നെഗളിപ്പിന് പ്പോ ന്തൂട്ട്ണ് ഒര് മാര്‍ഗം…
ഉഷപൂജയാ കഴിച്ചു നടയടച്ചപ്പോയക്ഷിപ്പെണ്ണ് ആണുങ്ങളെ തേടി ഇറങ്ങ്യെനേരംനോക്കി,പയ്യന് തിരുവടി കോവില്‍ പൊറുതി മത്യാക്കി നടവാതില്‍ ഒച്ചണ്ടാക്കാണ്ട് തൊറന്നു പൊറത്ത് കടന്നു. പാടോം കൈതപ്പറമ്പും എലഞ്ഞിക്കാടും കടന്ന് പൊഴക്കരേല് ചെന്ന് നിന്നു… വെള്ളത്തില്‍ കാലും തൂക്കി ഇരിക്കണ നേരത്ത്ണ് മീനോള്പയ്യന് തിരുവടീനെ കണ്ടത്…
‘പിന്നീം ഞാവ്വന്ന്… ന്നെ ഈ നരകത്ത്ന്ന് പൊറത്ത് കടക്കാന്‍ സഹായ്ക്ക്വോ മീനോളെ…. ഇനീം ഇബടെ നിന്നാല്‍ ന്റെ ചൈതന്യം മുച്ചൂടും മുടിഞ്ഞാ പോകും.. ഇന്നാട് ന്റെ ശാപം കൊണ്ട് നശിക്കും…’
വേരും ആരൂഡോക്കെ ഇവടെണ്.. ന്നിട്ടും അതൊക്കീം പറിച്ച് കളഞ്ഞ് പോകാന്തന്നെപയ്യന് തിരുവടി കൊതിച്ചു.
‘ചത്താലും വേണ്ടില്ല്യ,പയ്യനെ അക്കരയ്ക്ക് ആക്ക്യേരാം.. തെക്ക്ള്ള മലയ്ക്ക് പൊക്കോളോ.. അതാപയ്യന് ചേരൊള്ളൂ…’ – മീനോള് അങ്ങനെപയ്യന് തിരുവടിനെ പൊഴയാ കടത്തിവിട്ടു. ഉച്ചവെയില്‍ വിടാന്ന്നേരത്ത്ണ്പയ്യന് തിരുവടിനെ പൊഴ കടത്ത്യ മീനോള്ടെ അഹങ്കാരംയക്ഷിക്ക് വെളിവായത്… ന്റെ തട്ടകത്ത് ന്റെ അനുവാദല്ല്യാണ്ട്പയ്യനെ നാട് കടത്ത്യാ?യക്ഷിമീനോളോട് ചോദിച്ചു.
‘നെന്റെ വെളച്ചില് കണ്ട് കണ്ണാപൊട്ടിപ്പോയത്ണ്പയ്യന്… ‘ – മീനോള് തര്‍ക്കുത്തരം പോലെ പറഞ്ഞു.യക്ഷീടെ കണ്ണില്‍ കനല് തെരണ്ടു. ചൂട് കൂടി പൊഴവെള്ളം തെളച്ചാപൊങ്ങി. എരിപൊരിസഞ്ചാരംകൊണ്ട് വെന്ത് മീനോള് മൊത്തം ചത്താപൊങ്ങി.. ദേശത്ത് അപ്പടി പേടീം ആധീം കുടുങ്ങി ആളോള് ന്തൂട്ട്ണ് ഇന്യൊരു വഴീന്ന് കൂട്ടംകൂടി. ആര്‍ക്കും പെരിഹാരം ഒന്ന്വങ്ങട് തോന്നീതുല്ല്യാ..
‘യക്ഷീനെ നാടാ കടത്തണം.. ‘ – അധികാരിനെ നോക്കി രാമശ്ശമ്പൂരി പറഞ്ഞു.
‘ന്തുട്ടന്തല്ല്യായ്മാ നമ്പൂരിശ്ശോ പറഞ്ഞോണ്ട് വരണേ? അയിന് ഓള് വെയ്ക്കോ? തീര്ത്താ കളയും മ്മളേനേം…’
‘ഓരോസ്തൂല്ല്യാ… ഞാന്‍ നിവര്ത്തിച്ചോണ്ട്.. ഇമ്മായിരി നാട് മുടിക്കുന്ന് ഞാനും കര്തീല്ല…’
രാമശ്ശമ്പൂരി പിന്നൊന്നും പറയാണ്ടെ നേരെ ചാത്തല്ലൂര്കോവില്നോക്ക്യാ നടന്നു.. സന്ധ്യയ്ക്ക് നട തൊറക്കണ നേരം..
‘ന്തേറാ വൈക്യേ? ‘ – നട തൊറന്ന വഴിയ്ക്ക്യക്ഷിരാമശ്ശമ്പൂര്യോട് മൈറ്റിപ്പറഞ്ഞു.
‘രാജാവാണേലും ദൈവാണേലും നാടിനു ദോഷാച്ചാ ആറ്റിലൊഴുക്കി ശുദ്ധ്യാ നടത്തണം.. നെന്നെ ഞാന്‍ ഒഴിപ്പിക്കീണ്.. ഇന്നാട്ട്ല് വന്ന് പെട്ട ദുശ്ശകുനൊക്കീം നീ ഒര്ത്തീണ് കാരണം…ദുര്ദേവതോളെ ഇനി ആരും ഉപാസിക്കണ്ടാ..’ -രാമശ്ശമ്പൂരിഒച്ചയാ കനപ്പിച്ചു.
‘നിയ്യ് മാത്രല്ല, ഈ നാട് മൊത്തത്തില്‍ വെകിള്യാണ്ടാ… ഇന്നാട് മുടിച്ചത് ദൈവങ്ങളല്ല നമ്പൂരിശ്ശോ,നീയ്യ് പറഞ്ഞന്തി ഞങ്ങള്‍ ദുര്ദേവതോളുമല്ല.നിങ്ങള്‍ നാട്ടാര് തന്നീണ് ഈ നാടാ മുടിപ്പിക്കണേ..വിശ്വാസം ഒരു ശ്വാസല്ല, കീഴ്ശ്വാസാണ്, അവനാന് മാത്രം അനുഭവിക്കേണ്ട ചേട്ടമണാണ്. അത് നാട്ടൊട്ടുക്ക് പരത്ത്യേന്ഇങ്ങനെശിഷ്ഷ കിട്ടുമ്പോ നെലോളിച്ചിട്ട് കാര്യല്ല,…’
രാമശ്ശമ്പൂരി അതിനു മറുപടി പറയാണ്ടെ ഒരൂട്ടം മന്ത്രോക്കെ ചൊല്ല്യാപറഞ്ഞ്യക്ഷീടെ വിഗ്രഹം പീഠത്തിന്ന് പറിച്ചാടുത്ത്നേരെ മണലിപ്പൊഴേടെ തീരത്തിയ്ക്ക് നടന്നു.. കെട്ടീട്ട പോലെചേട്ടയക്ഷിഅനുസരണ കാട്ടിരാമശ്ശമ്പൂരിയുടെ തോളത്താ കുത്തിരുന്നു… മീനോള് ചത്തുപൊന്തിക്കിടക്കണ, കലങ്ങിയ വെള്ളം നെറഞ്ഞ പൊഴേല്ക്ക്നമ്പൂരിശ്ശന്യക്ഷിപ്പെണ്ണിനെ വലിച്ചെറിഞ്ഞു.