
ജീവിതമൊരു മുത്തശ്ശിക്കഥയല്ല
വരവര റാവു
വിവർത്തനം: സൗമ്യ പി

അമ്മമ്മ പറഞ്ഞു തന്ന കഥകളിലേതുപോലെയല്ല ജീവിതം
ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നില്ല.
നമ്മൾ വെറും കണക്കപ്പിള്ളമാരാണ് .
രാജാവില്ല ; രാജാവിന് ഏഴു മക്കളുമില്ല.
ആ പരമ്പരയുടെ യുക്തി ഏഴുമക്കളുള്ള കണക്കപ്പിള്ളയ്ക്കില്ല.
കണക്കപ്പിള്ളയുടെ മൂത്തവൾ
രാജകുമാരന്മാരുടെ കഥകൾ കേട്ടുറങ്ങുന്നു.
അവളും രാജകുമാരനും ഒരു സിനിമയിലെ നായികയും നായകനുമാണ്.
പെൺമക്കൾക്കു വേണ്ട ചെലവുകളോർത്ത് പരവശമാണ് കണക്കപ്പിള്ളയുടെ ഉറക്കമില്ലാത്ത കണ്ണുകൾ .
രണ്ടാമത്തെ മകൾ സ്വപ്നത്തിൽ എപ്പോഴും ഡിറ്റക്ടീവ് പരശുറാമിനൊപ്പം ഒരു കാറിലാണ്.
താൻ വായിക്കുന്ന ഡിറ്റക്ടീവ് നോവലുകളിലെ കുറ്റവാളിയായി കണക്കപ്പിള്ള സ്വയം സങ്കൽപിച്ചു.
ട്രഷറിയിൽ ജോലി ചെയ്യവെ ബോസിൻ്റെ പേഴ്സിനെക്കുറിച്ചാണയാളുടെ ചിന്ത.
കണക്കപ്പിള്ളയും സ്വപ്നം കാണുന്നുണ്ട് –
കടങ്ങൾ കൊടുത്തു തീർന്നതായി ,
പെങ്ങന്മാരെയും പെൺമക്കളെയുമെല്ലാം ഒപ്പം വിവാഹം കഴിച്ചയച്ചതായി.
ഭാര്യ വിവാഹ സാരിയിലാണ്.
ഇതവരുടെ മധുവിധു രാത്രിയാണ്.
സ്വപ്നം അവസാനിച്ചിരിക്കുന്നു.
ഫയലിൽ തെറ്റുകൾ വരുത്തിയതിന് കണക്കപ്പിള്ളയ്ക്ക് ശകാരം കിട്ടി.
ഒരു മാസത്തെ ശമ്പളം പിടിച്ചു വെയ്ക്കുകയും ചെയ്തു.
കാലം കടന്നു പോയി.
കണക്കപ്പിള്ള തൻ്റെ മൂത്ത മകളുടെ ആത്മഹത്യാ വാർത്ത വായിച്ചറിയുന്നു.
അവൾ രാജാവായഭിനയിച്ച നടൻ്റെ കൂടെ ഒളിച്ചോടിയതാണ്.
മറ്റൊരു ദിവസം അയാൾ വായിച്ച വാർത്ത തൻ്റെ രണ്ടാമത്തെ മകളും റൗഡിയായ ഭർത്താവും ജയിലിലായതാണ് .
ഡൗറിയുടെ (സ്ത്രീധനം) മറിച്ചു ചൊല്ലലാണ് റൗഡി