
പന്നിപ്പണി

വി ജയദേവ്
‘ അപ്പാ, ഈയപ്പനിതെന്നാ ഭാവിച്ചാ..?”, ഞാന്‍ അധികം ഒച്ച കൂര്‍പ്പിക്കാതെ പറഞ്ഞു. ‘ അപ്പന് നാടു മുഴ്ക്കന കേറിക്കെടപ്പ്ം സംബന്തവ്മാന്ന് ഒര് മോനെങ്ങനാന്നാ കൊണ്ട്നടക്കണ്ട്. അപ്പാ, അപ്പാന്ന് വിളിച്ച നാവോണ്ട് കോപ്പാന്ന് വിളിപ്പിക്കല്ല്.”
ഞാന്‍ നല്ല കലിപ്പില്‍ തന്നെയായിരുന്നു.
‘ നീയിപ്പ അപ്പനോടക്ക നേര്ക്ക്ന്നേരെ പറയാന്ം മറ്റ്വായി. നടക്കട്ട്. അപ്പന് പ്രായം മേലോട്ടാന്ന് ഓ4ത്താ മതിയെടാ.” അപ്പന് ഒരു കട്ട താഴ്ത്തിപ്പിടിച്ചേക്ക്ന്. സെന്റിയടിക്കാന്‍ മിട്ക്കനാണ്. ഓരോ സമയത്തിന് അയിന്റേതായ ടെക്നിക്ക്ണ്ട് പുള്ളിക്കാരന്റെ കാലിന്റെടേല്.
അപ്പന്ണ്ടല്ല ഞാമ്പറഞ്ഞേയ്ന്റ കെറുവു തീര്‍ക്കാന്‍ ഒരു വാളത്തല മുളകുചാറു കൂട്ടി ചേര്‍ത്തുപിടിച്ചു. ഞാനപ്പന്റ മൊകത്തേക്ക് നോക്കിയാര്ന്ന്. ഒര് വെല്ലാത്ത അശ്ലീലം മുഴ്ത്ത് നിക്ക്ന്ന്ണ്ട്. അതിപ്പ എന്ത് ചെയ്യ്മ്പളും അങ്ങനത്തന്ന. അപ്പഴ്ണ്ടല്ല, അപ്പന്റ മനസില്‍ എന്താര്ന്നെന്ന് അപ്പന് മാത്രേ പറയാന്‍ കഴിയത്തുള്ളൂ. കണ്ട്നിക്കണോര്ക്ക് ഒരൂഹോം കിട്ടത്തില്ല. എത്രകാലം അപ്പന്റ കൂടക്കെടന്നിട്ട്ണ്ട്, റാഹേലമ്മച്ചി. എന്നിട്ട്ം പറയാങ്കഴിയത്തില്ല.

‘ എടാ, ലാസപ്പാ, നെന്റെ തന്തക്ക് ആ കോഴിത്തരം തൂത്താല്‍ പോവത്തില്ല. അത് ചോരേക്കെടക്കണേണ്.”
‘ ലാസപ്പാ, നീ പറഞ്ഞേല്ലം ഞാങ്കേട്ടാര്ന്ന്. അത് കൂട്ടീങ്കൊറച്ച്ം നോക്കേം ചെയ്ത്. നീ പറഞ്ഞയ്ല്ം കാര്യൂണ്ട്ന്നന്നെ കൂട്ട്. നെനക്ക് നെന്റെ അപ്പനോട് കെറുവാണാ ഇഷ്ടാണാ.”
ദാണ്ടെ, അപ്പന്ണ്ടല്ല അപ്പന്റ സ്തിരം സെന്റിക്കളി തൊടങ്ങി. ഈ അപ്പനക്കൊണ്ട് തോറ്റ്പോവത്തേള്ള്. എനിയങ്ങന ഓരോന്ന് പറഞ്ഞോണ്ടിര്ക്ക്ം. ഞാനൊന്ന് സയിഡ് മാറിക്കൊടക്കാനാന്ന്, പിന്നല്ലാണ്ട്.
അപ്പങ്കുടിക്ക്. ഞാന്‍ കുപ്പി ചെരിച്ച്. നല്ല അന്തി കുളുകുളാന്ന് ക്ലാസിലോട്ട്. അപ്പന്റ കെറിവ് മാറീട്ടില്ല. അതങ്ങന പെട്ടെന്ന് മാറത്ത്ം മറ്റൂല്ലാന്നേ. അതിങ്ങന ഉമി കത്ത്ന്ന ചേലില് നീറിക്കൊണ്ടേര്ക്ക്ം. അതാണ് ഞാനപ്പന്റ മോത്ത് നോക്കി ഒന്ന്ം പറയാമ്പോവാത്തത്. എന്നാല്ം എത്രാന്ന് വെച്ചാ ക്ഷമിക്ക്ന്ന്. ആളോള് പറേന്ന കേക്ക്മ്പം തല ചെറയണ്. അപ്പന്റെ കൂടക്കെടപ്പ്ത്തിരി കൂടീട്ട്ണ്ട്ന്ന് തോന്നീട്ട്ണ്ട്.
ലാസപ്പ നീയ്മടിച്ചോടാന്ന് പറേന്ന്ണ്ട് അപ്പന്. അത് സിരം അടവാണ്. കൊതീം കെറീങ്കയ്യ്മ്പം നീയ്യ്ംഒര് ബോട്ടിക്കറി വാങ്ങി മ്ണ്ങ്ങഡാന്ന് പറച്ചില്ണ്ട്. എത്രോണ കാണ്ന്നേണ്.
എനി ഞാനായിറ്റ് കൊറക്ക്ന്ന്ല്ല. ടാ, മാത്തപ്പാ. ഏത് ഷാപ്പ്ല്ം കാണ്ം ഒര് മാത്തപ്പനൊക്ക. അപ്പന്റ പറ്റ്ല് ഒരു പ്ലേയ്റ്റ് ബോട്ടി ഫ്രൈ. ഞാനായിറ്റ് കൊ4ക്ക്ന്ന്ല്ല. അപ്പനായിറ്റ് കൊ4ക്കുന്നില്ല, പിന്നേണ്.
ബ്രിജിത്താമ്മച്ചീം പറേണാണ്. കൊതിം കെറീം കയ്യ്മ്പം അപ്പനല്ലേല്ണ്ട് ഒര് കൊണവതിയാരം. എടിയേ, ബ്രിജിത്തായെ നെന്റെ ആകാശത്ത്മ്മ നാല് നച്ചത്രം ഞാന്തൂക്കൂണിണ്ട്ന്ന്. എന്ന്ട്ട് എല്ലം മറിക്കണത് അവക്കട മേത്തക്കാണ്, ആ ഉണ്ടമൊലച്ചി കത്രീനാന്റ…ഞാമ്പറയ്ന്ന്ല്ല ലാസപ്പാ. നെന്റെ അപ്പനായതോണ്ട് കൂടക്കൊണ്ടാടക്ക്ണ്ട, ആള് വെടക്കാണ് കേട്ട.
അതെനക്ക്ം തോന്നീറ്റ്ണ്ട്. അപ്പമ്പെടക്കാണെന്ന്. കൊറേക്കാലം റാഹേലമ്മച്ചീനാണ് ഞാനമ്മച്ചീന്ന് വിളിച്ചോണ്ടിര്ന്നത്. ഒരീസം കത്രീനമ്മായി പറഞ്ഞേക്ക്ആണ് ലാസപ്പാ നിന്റെ പെറ്റത് ഞാനാന്ന്. ഞാനന്ന് അപ്പനാട് ചോയ്ച്ചേണ്. അപ്പാ, ഈക്കളി നടക്കൂലാന്ന്. ശെരിക്ക്ം എന്റമ്മച്ചി ആരാന്നെന്നാണ് അറീണ്ടത്.
അപ്പഴ് അപ്പനാ വെടക്ക് ചിരിയാ ചിരിച്ച്. എന്ന്ട്ട് പറേണ്, നീയെത്ര പെണ്ണ്ങ്ങട മൊലയാ കുടിച്ചേ പൊടിയാന്ന്. അത് ശെരിയാര്ന്ന്. ഞാനൊത്തിരി പെണ്ണ്ങ്ങക്കട മൊല കുടിച്ചിറ്റ്ണ്ട്. എല്ലാരും കൂടി എന്ന മൊലയൂട്ട്ആര്ന്ന്. റഹേലമ്മാച്ചി കുടിപ്പിച്ച് തൊടങ്ങിയാപ്പിന്ന നി4ത്തിക്കത്തില്ല. ബ്രിജിത്തമ്മായി ജംപറിട്ടോണ്ട് കുടിപ്പിക്കത്തില്ല. അതില്‍ കത്രീനാമ്മായിക്ക് മാത്രാണ് കൊറച്ച് മൊലേം നെലേള്ളത്. ഇതിലാരാണെയപ്പാ അമ്മച്ചീന്ന് വിളിക്കേണ്ടത് എന്ന് ചോദിക്കും.
അപ്പഴ് അപ്പന്ണ്ടല്ല, ഓരോ ഓ4മേല്‍ പൊട്ടിപ്പൊട്ടിയാ അങ്ങ് ചിരിച്ച്. നിനക്കേതായാലെന്താ പൊടിയാന്ന്. എത്ര അമ്മച്ചിമാരാ നിനക്കെന്ന്. എനക്കൊന്ന് മതിയപ്പാന്ന് പറയും. അപ്പ എനിക്കോന്ന് തിരികെച്ചോയ്ക്ക്ം. അതാണ് മട്ട്.
ഞാഞ്ചോയ്ച്ച്. ഇന്ന് പൊറമ്പാ4ട്ടിയ്ണ്ടാ അപ്പാന്ന്. മറുപടി പെട്ടെന്ന് പറേന്നില്ല. മടമടാന്ന് കുടിക്കന്ന്യേണ്. അപ്പഴ് ഇന്നെന്തോ മറിമായം കള്യ്ണ്ട്, ഒറപ്പാണ്.
നീയ്യ് കെറുവ് മാറീന്ന് പറഞ്ഞാപ്പറയാന്ന്. അപ്പന് സമരിയാക്കാന്ള്ള പൊറപ്പാടാണ്. എനക്ക് തോന്നിയത് പറ്യും. ആരടേംമല്ല, എന്റപ്പനാണ്. അപ്പഴ് കൊണദോഷിക്കാന്ള്ള അവകാശണ്ട്. വേറെ ആര്ടേം അപ്പനൊന്ന്ല്ലല്ലോ. പോന്ന വഴി പോട്ടേന്ന് വിചാരിക്കാന്‍.
ഇനിയതവാ, കെറുവ് മാറില്ലെങ്കീ…എന്താ മൂക്ക്ക്കൂട വെലിച്ചാളയോ എന്ന് ചോയ്ക്കണംന്ന്ണ്ടാര്ന്ന്. ചോയ്ച്ചില്ല. അപ്പനല്ലേ പോട്ടേന്ന് വിചാരിക്ക്മ്പഴാണ്. ചെലപ്പ തലേക്കേറി മുള്ളിക്കളയ്ംന്നേ. സംസംസര്ഗദോഷം തന്നെ. ഞാനുമായ്ട്ടാണല്ലോ നടപ്പ്ം ഇരിപ്പും. പിന്ന ചെല കുരിപ്പോള്ണ്ട്. അപ്പന ഓരോന്ന് പറഞ്ഞിറ്റ് കണ്ട പെണ്ണ്ങ്ങട നടേക്കൊണ്ടോയ്റ്റ് നടയിര്ത്ത്ക്കളയ്ം.
അപ്പനായതോണ്ടാണ്, അല്ലേല്‍ ചോയ്ക്കാനായിറ്റ് ഓങ്ങിവച്ചേക്കാണ്. എന്താ റഹേലമ്മച്ചിക്ക്ം കത്രീനമ്മായ്ക്ക്ം മറ്റ്ം ഒര് കൊറവ്. ബ്രിജിത്ത കൊര്‍ച്ച് പല്ലുന്തിപ്പോയ്ട്ട്ണ്ട്. അപ്പനായതോണ്ടാണ് അതിനപ്പ്റത്ത് ചോയ്ക്കാത്തേന്ന് കൂട്ടിക്കോ.
അപ്പനിപ്പളും ആ വാളത്തലേന്ന്ള്ള പിടിവിട്ടിട്ട്ല്ല. നക്കിത്തോര്ത്ത്യാണ്. ഞാനൊച്ച കൊര്‍ച്ച് എകഴ്ത്തിക്കോണ്ട് പറഞ്ഞ്. അപ്പാ, ഇങ്ങനെ പരസ്യായിറ്റിര്ന്ന് വിരല്ം മറ്റ്ം ഈമ്പിയീമ്പി നാറ്റിക്കല്ല്. വേണേല്‍ ഓരോ പ്ലേറ്റ് കൂടി വാങ്ങി മ്ണ്ങ്ങ്. ഇങ്ങന പറയ്പ്പിക്കല്ല്. നാളെ ഒരു കെട്ട്കു4ബ്ബാനക്ക് ചെക്കനച്ചോയ്ച്ച് വെര്മ്പ ആളോള് നാറ്റിക്ക്ംപ്പാ.
ടാ, മാത്തപ്പാ, അപ്പന് വാളത്തല ഒര് പ്ലെയ്റ്റൂടി. മാത്തപ്പാ നീയെന്താന്ന് എന്റ നാവ് പൊറത്തിടാങ്കാത്തിരിക്കാണോ. അത, അപ്പന്ം തമ്മില്ള്ള നേരത്തേ അഡ്ജസ്റ്റ്മെന്റാണാ. കൂട്ട് കൂടാന്‍ പറ്റിയ സെയിസ് ആള്ന്നാന്നേ, പറഞ്ഞേക്കാം. കുനിഞ്ഞ് നിന്നാ സിലിണ്ടറ്ം അടിച്ചോണ്ട്പോന്ന പാ4ട്ടീസാണ്.
അത് പറഞ്ഞപ്പം അപ്പന് കൊണ്ട്. കണ്ണീന്ന് വെള്ളം ചാടിപ്പോയി. മാത്തപ്പാ, വാളക്കറിക്ക് ഇത്രേം എരിവ് വേണ്ടാട്ട. ഇതാ ഒരാള്ട ആസനം പൊകഞ്ഞ്കത്ത്ണ്. ആരിക്ക്ം വേണ്ടെങ്കല് എനിക്കേണം. വല്ലോന്റല്ല, ന്റപ്പനാണ്. അപ്പങ്കേക്ക്ന്ന്ണ്ട.
അപ്പഴ് അപ്പമ്പറയാണ്. നീയ്ം സെന്റി കളിക്കാന്തൊടങ്ങിയോ ലാസപ്പാന്ന്. ഭാവാവിയനത്തില് ഭരത് കൊടക്കണ്ട ടീംസാണ്. എന്ന്ട്ടാണ്പ്പ.
ലാസപ്പാ. നിന്റ കെറുവിച്ച തീര്‍ന്നെങ്കി പറയണേടാന്ന്. ഇപ്പ ആരിക്കാണ് കെറുവ്. ഞാഞ്ചോയ്ച്ചത് ഏത് മക്കടേം കടമേല്ലേ. ഞാങ്കെര്വിക്കും, എന്നാല്ം പിന്നേം കൂട്ടാവും. ഞാങ്കൂട്ടായി, അപ്പന് പറയാന്ള്ളത് പറഞ്ഞ് തൊലക്ക്ന്ന് ഞാമ്പറഞ്ഞ്. ഞാനങ്ങന ആരോട്ം പറഞ്ഞിട്ട്ണ്ട്. ഇനീം പറീഞ്ചെയ്യം. അപ്പനാണ് ഈ ചങ്കില് ആരാടാന്നാച്ചാ ഞാനടാന്ന ഹൂങ്ക് കുത്തിവച്ചേക്ക്ണ്ത്. അതന്നെ അപ്പനോട്ം പറയ്ം.

ഇത്ം കഴിഞ്ഞിട്ടെന്താണ് അയിറ്റം ഡാന്‍സെന്ന് ചോയ്ച്ചേന് ഇത് വരെ മിണ്ടിത്തൊടങ്ങ്ട്ട്ല്ല. എന്തോ അമറന്‍ പരിപാടി തന്നേണ്. അല്ലാണ്ട് കറിയാപ്പി ഇങ്ങന അഞ്ചരക്കട്ടല് പിടിപ്പിക്ക്ല്ല.
അപ്പാ അപ്പമ്പറേന്ന്ണ്ട, ഇല്ലേന്ന് ഇപ്പപ്പറേണംന്ന് അവസാനം ഒര് കാച്ചാ കാച്ചി. അതില്‍ ഭരത് കറിയ വീണ്. എല്ലാമ്പറയാ പൊടിയാന്ന്. ഇന്ന് ആ മഞ്ചക്കാരി അഫ്രേസിക്കടട്ത്തേക്കാണെങ്കില് ഇപ്പളേ ഗുഡ്നൈറ്റ് എന്ന് പറഞ്ഞ് ഞാന്‍. ഞാനാരാണ് മോന്. ആ മഞ്ചക്കാരി അഫ്രേസിക്കടട്ത്ത് ഒര് ച്റ്റിക്കളി കൊറച്ചൂസായ്ട്ട്ണ്ട്. തൊരപ്പന് ഇട്ടിയാണ് അയ്ന്റ മൂന്നാന്. അവന ഒരിക്ക ഞാന്‍ പപ്പടം പോലെ പൊട്ടിക്കാനിര്ന്നാണ്. അപ്പന്ം മറ്റ്ം ചേര്‍ന്നാണ് പിന്ന കോമ്പ്ലിമെന്റസാക്ക്യത്. ഇനിയെന്റ മുന്നി വന്ന് നിന്നാ പിന്ന കുബാനക്ക് പോണ്ടിവരൂലാന്ന് വെരട്ടിയാര്ന്ന്.
ഇപ്പെന്നക്കാണാതാണ് അപ്പനുവായ്ള്ള എടങ്കളി. തോമ്മാക്കറിയാച്ചാ ഒര് കോള്ണ്ട്ന്ന് ആരെങ്ക്ല്ം പറഞ്ഞാ വെടി കൊണ്ട പന്ന്യാണ് പിന്ന അപ്പന്. അത് സെയിസാക്കാന് കൊറേ യൂദാമക്കള്ംണ്ട്. ഞാന്നോക്കിവെച്ചിറ്റ്ണ്ട് ഒന്ന് രണ്ടെണ്ണത്തിന. ഒന്നാമത് ആ തൊരപ്പന് ഇട്ട്യന്നെന്ന് ഒറപ്പിച്ച് വച്ചേക്കാണ്.
മഞ്ചക്കാരി അഫ്രേസിക്കടട്ത്തേക്കാണോന്ന് ഞാമ്പീണ്ടുവൊന്ന് വെരകി. അതിലപ്പന് വീണ്. അങ്ങോട്ടേക്കല്ലടാ പൊടിയാന്ന് മാത്രം പറഞ്ഞ്. അപ്പഴ് ഗുഡ്നൈറ്റ് പറയാറായിട്ട്ല്ല. പിന്നെങ്ങട്ടാന്ന് ചോയ്ച്ചേന് വാളക്കറി പുരണ്ട നാവോണ്ട് എരിക്ക്ന്ന പോലെ ഉശ് ഉശ് എന്ന് വെച്ചോണ്ട് പറഞ്ഞത്, ഇങ്ങനേണ്. പൊടിയാ, അതിപ്പ ഒരപ്പന് മക്കളോട് പറയണ്ട കാര്യല്ല. അത്ം ഷാപ്പില് വെച്ച്. നീ വില്ലീസ് ഒന്ന് തൊടച്ചിട്. ഒര്ത്തടം വരെ പോവാന്ണ്ട്. ഞാമ്പോന്ന പോക്കിന്ള്ളത് രണ്ടെണ്ണം കൂടി വിഴ്ങ്ങീറ്റ് വെക്കം എത്തിക്കോളാന്ന്.
നല്ല അപ്പനാണ്. വില്ലീസ് തൊടച്ചിടാന്ം മറ്റ്ം വേറെ ആള നോക്കിക്കോണം. എത്തറ യാത്രേണ്ട്ന്ന് ചോയ്ച്ച്. എല്ലം ചോയ്ച്ച് വെക്കണല്ലാ. അപ്പഴ് പറയാണ് , കൊറേ ഓട്ടംണ്ട്ന്ന്.
ഈ കൊറേന്ന്ച്ചാലെത്രാന്ന് ചോയ്ച്ചപ്പാ കൊറേന്ന് പറഞ്ഞാ കൊറേണ്ട്ന്ന്. നീയതൊന്ന്ം അറിയണ്ടാന്ന്. എന്നാ രാത്രിക്ക് കോട്ടയം പോക്ക് കാണ്ം. കോട്ടയത്തിനാന്നോന്ന് ചോയ്ച്ചപ്പ ചാടിക്കടിക്കാമ്പന്ന്. ഇന്ന് നാല് അന്തിയടിച്ചപ്പത്തന്ന വെടികൊണ്ട പന്നിക്ക് പടിക്കേണ് അപ്പന്.
ആള്ം തരവൊന്ന്ം തെരക്കാതെ കൂടപ്പോരാന് വേറെ അളെ നോക്കിക്കോള്ന്ന് വില്ലിസ് തുടച്ചിട്മ്പം വെറ്തെ പറഞ്ഞ്. അപ്പഴ് ഷാപ്പ് ഇര്ട്ട് നട്ടേക്ക്ന്ന പറമ്പ്ന്ന് എന്തോ വെളച്ചില് കേള്ക്കാന്ണ്ട്. ആരിനെടാ പോത്തോളെന്ന് അപ്പഴത്തെ ആവേശത്തിന് വിളിച്ചോയ്ച്ച്. പിന്ന ചോയ്ക്കാണ്ടിരിക്കാമ്പറ്റോ. ആ തൊരപ്പന് ഇട്ടിന്റ വിഗ്ഗ് വെച്ച തല ഒര് മിന്നായം പോല കണ്ടാര്ന്ന്. അപ്പഴേ പിന്നേം ഒര് ച്റ്റിക്കളി മണത്ത്. ഇതിട്ടീന്റ തെരക്കതേണെങ്കില്, അപ്പാ പറഞ്ഞോണ്ടന്നെ, പൊടിയനക്കിട്ടൂല ഇങ്ങനത്തെ ചീള് പീസ് പരിപാടിക്ക്.
നീയൊന്ന് ചെലക്കാണ്ടിരിക്കടാ പൊടിയാ, ചെവിതല കേക്കട്ട്ന്ന് അപ്പന് ഷാപ്പിന്റവുത്ത്ന്ന്. അപ്പഴ് വീശ് കഴ്ഞ്ഞ്ട്ട്ല്ല. എന്നാ വേറെ ആളോക്ക്ക്കോന്ന്ം പറഞ്ഞ് വില്ലീസിന്റെ താക്കോലും ഉണ്ടേം ഷാപ്പിന്റവുത്തേക്ക് ഒരേറാര്ന്ന്. അത് കപില്ദേവ്നപ്പോല വീശിപ്പിട്ച്ചോണ്ട് ദാണ്ടെ അപ്പന്. നീയെങ്ങട്ട് പോവാനാടാ, കൊച്ചഴിവേറി, നീയൊക്ക എന്റ കാലിന്റെടേല് എങ്ങന വന്ന് പെറന്നടാന്നും ചോയ്ച്ചോണ്ട്. അതപ്പനറീല്ലേങ്ക്ല് ആരിക്കാണപ്പാന്ന് തിരിച്ച്ചോയ്ക്കേണ്ടാണ്. എന്റ നാവ് ചൊറിഞ്ഞ് വന്നാര്ന്ന്. എന്നാല്ം അപ്പനായിപ്പോയില്ലേ.
അപ്പന് ജീപ്പിലോട്ടു കേറിക്കഴിഞ്ഞിട്ട് ഒറ്റ പുന്നാരിച്ചയാണ്. ടാ, പൊടിയാ കേറടാ..രാത്രി പെര്ക്ക്മ്പ നീ ഓടിക്കേണ്ടതാണെന്ന്ം പറഞ്ഞ്. എനക്കാണെങ്കി നല്ല കപ്പല്‍ രാത്രീല് വണ്ടി നൂറേല് കത്തിക്കാന്നല്ല മൂച്ചാണ്. നല്ല മുറ്റിലാണേല് പോലും അപ്പനാ സമയത്ത് എന്റ കൈയിലോട്ട് ചക്രം തരിവേല. ആ ദെണ്ണത്തിനാണ് ഇപ്പം വെല പറേണത്. അപ്പഴ് എന്തോ കോളും കന്നാസ്മുണ്ട്, ഒറപ്പ്.
വില്ലീസില്‍ കേറുന്നേന്ം മുന്നേ ഞാനൊന്ന് നീട്ടി വിളിച്ചാര്‍ന്ന്…അപ്പാ..അങ്ങനത്തെ വിളി അപ്പനറിയാമാര്ന്ന്. എന്തെങ്ക്ലും കന്നത്തരം മനസില്ണ്ടെങ്ക്ല് അപ്പം പിടികിട്ടും.
എന്നാ ആ വിളീല് അപ്പന് മറിമായം കളിച്ച്. നീ കേറടാ പൊടിയാന്ന്.
ആ തൊരപ്പന് ഇട്ടിയ്ണ്ട്ന്ന്ച്ചാല് ഞാനില്ലാന്ന് തീര്‍ത്ത് പറഞ്ഞു.
അസ്സെയ്സ് എരപ്പോളൊന്ന്ല്ലടാ. നമ്മഴ് മാത്രന്ന്. അപ്പന്ം മോന്ം മാത്രന്ന്. ഇപ്പം അപ്പന് നല്ല സെന്റിയായിട്ട്ണ്ട്.
പിന്നെ വിടറാ വണ്ടീന്നായി. ഞാനോ നൂറേക്കത്തിച്ചു. എന്നിട്ട്ം പറേണ് പോര പോരാന്ന്. അപ്പഴ് മുന്നിള്‍ ഒരിരട്ട വഴി വന്ന്. എങ്ങട്ടാപ്പാന്ന് ഒരു കീച്ചല്‍. നേരെ ഹൈറേഞ്ചിന് പോട്ടേടാന്ന് അപ്പന്. അപ്പനും വില്ലീസും കൊര്ച്ചേരത്തേക്ക് എന്റെ കൈയിലില്ലാന്ന് തോന്നിപ്പോയി. പിന്ന പൊറത്താട്ട് ഇര്ട്ടിലേക്ക് നോക്കിയപ്പ മുട്ടിക്കാനം അഞ്ച് കിലോമീറ്ററ് എന്നൊര് ബോര്‍ഡ്. അപ്പന് എടങ്കൈ തിരിഞ്ഞ് ഒരു കുപ്പി കൂടിയെട്ത്ത് ഒറ്റ വീശ്. ഇതെന്നാ അപ്പാ, ഇതെന്നാ ബാവിച്ചാന്ന് ഞാന്‍. ഒന്നൂല്ലെടാ പൊടിയാ, നീ വില്ലീസ് വീശിയെട്ത്തപ്പ കുടിച്ചെല്ലം ആവിയായിപ്പോയെടാ.
ഒന്ന് നിര്‍ത്തിയേച്ച് എനിയെങ്ങട്ടാ അപ്പാന്നായി ഞാന്‍. കൊ4ച്ചൂടി മുന്നോട്ടുപോട്ടെ, വഴീന്ന് ഒരാള്‍ കേറും. അയാള്‍ പറയും പിന്നത്ത വഴി.
ഞാന്‍ വില്ലീസങ്ങ് ചവിട്ടി നിര്‍ത്തി. ഇതെന്നാ പുകിലാന്നോ എന്നപ്പന്‍ വണ്ടറടിക്കാന്തൊടങ്ങുമ്പ താക്കോലും ഉണ്ടേം എട്ത്തേപ്പിച്ച് ഞാമ്പറഞ്ഞ്. ആ തൊരപ്പനിട്ടി വല്ലോവാണെങ്കില് അപ്പനായി അപ്പന്റ വില്ലിസായി അപ്പന്റ പാടായി. അമ്മച്ച്യാണെ ഞാങ്കൂട്ടുനിക്കുവേല.
അപ്പഴ് അപ്പന് ഇളിച്ചോണ്ട് ചോയ്ക്കുവാ, ഏതമ്മച്ചിയാന്ന്. അതെനിക്ക്ട്ടൊരു വെപ്പായിപ്പോയി. ഞാന്‍ ബ്ലിങ്കസ്യാന്നങ്ങ് ഇരുന്ന്പോയി.
അപ്പഴാണേ, അപ്പന്റെ അടവ്. മുണ്ടാണ്ട് മുരണ്ടാണ്ട് മുമ്പോട്ട് വണ്ടിയെട്ത്താ എന്റെ ശരിക്കമ്മച്ചിയേതാണെന്ന് പറഞ്ഞ്തെരാവെന്ന്. എങ്ങനേണ്ട്. ഇത് ഞാന്‍ പണ്ട് വള്ളിനിക്കറേ മുള്ളിത്തൊടങ്ങിയ കാലം തൊട്ട് ചോയ്ക്കണാണേ. അത് വെച്ചിപ്പം അപ്പന് വെല പേശുവാണേ…
അത് അറിയാതിരിക്കാന്‍ പറ്റൂല്ലാല്ലോ. ഞാന്‍ വില്ലീസെടുത്തു. കൊറേക്കൂടി മുന്നീച്ചെന്നപ്പോ, ഒര് വെള്ത്ത ആള്രൂപോണ്ട് റോഡിന്റ ഒത്ത നട്ക്ക്. വഴീന്ന് മാറടാ ചെകുത്താന്റ മോനേന്ന്, ഞാനൊര് അലറിച്ച. അപ്പമ്പോലും വെരണ്ടോയി. പിന്നെ അപ്പമ്പറഞ്ഞു. എടാ പൊടിയാ അയ് ചെയ്ത്താനും കോപ്പുമൊന്ന്വല്ല. അത് ഉമ്പ്റായി
ആണെടാന്ന്. ആ പേരീത്തന്ന ഒര് പെശക്ണ്ട്ന്ന് തോന്നി. അപ്പനോട് പറഞ്ഞ്ല്ല. അപ്പനോട് ഒര് മകനു പറയാമ്പറ്റണാതാണോത്.
ഉമ്പ്റായി കേറിക്കഴ്ഞ്ഞുടന പറഞ്ഞു. ആ ലൈയിറ്റങ്ങ് ഓഫിട്ടാളാന്ന്. അപ്പന്ം പറഞ്ഞാര്ന്ന്. അപ്പമ്പറഞ്ഞോണ്ടാണ് ഞാനോഫാക്കിയത്. കൂറ്റാക്കൂറ്റിരുട്ടാര്ന്ന്. ഉമ്പ്റായി ഓരോ വളവും തിരിവും പറഞ്ഞോണ്ടിരുന്നു. ഇതേത് പാതാളത്തിലേക്കാണ്, ഞാനെടക്ക് കാറി. ഉമ്പ്റായി പറയാണ്, പാതാളത്തിലേക്കല്ല അയിനും താഴെള്ള പാതാളത്തിന്റെ പൊക്ക്ള്ക്കുഴിലേക്കാണെന്ന്. എന്നട്ട്ം അപ്പനും ഉമ്പ്റായിയും കൂടി ഒരേ ചിരി. എനക്കങ്ങ് കലിപ്പ് വന്നിട്ട് പൊട്ടാറായി.
കൊറെ കഴിഞ്ഞപ്പോഴാണ്, അപ്പഴക്കം എത്ര പോയീന്ന് ഒരു പിടീമില്ല, ഉമ്പ്റായി പറഞ്ഞ്. ചെ4ക്കാ, വണ്ടി ഓഫാക്കിപ്പിടിക്ക്ന്ന്. ഓഫാക്കാനേ എനിക്ക് പറ്റൂന്ന് ഞാന്‍. പിടിക്കണേല്‍ വേറെ ആള നോക്കണംന്ന്. അപ്പഴ് ഉമ്പ്റായി പറയാണ്, കറിയാച്ചോ കുരിപ്പാള് കൊള്ളാലോന്ന്. മത്തന്‍ കുത്ത്യാപ്പിന്ന മുന്തിരി മൊളക്കുവോ എന്ന്. അപ്പന് ഒരേ ചിരി. വീണ്ടും ഓരോ കുപ്പിയെട്ത്ത് ഇര്ട്ടില് വീശി. ഓരോ മിന്നാമിന്നിയെ തൊട്ട്നക്കേം ചെയ്ത്. വേറെ എന്നാ ഇര്ന്നിട്ടാണ്.
കൊര്ച്ച്ം കൂടി ഇര്ട്ടിയപ്പ ഉമ്പ്റായി മെല്ലെ പറഞ്ഞു. കറിയാച്ചോ മെല്ല എറങ്ങിക്കോ. പുള്ള ഇവിട ഇരി. അനക്കോം പതക്കോം കേക്കുമ്പം വണ്ടി ഷാ4ട്ടാക്കിയിട്ടേര്. വെക്കം എട്ക്കണ്ടിവെരും ചെലപ്പം.
ഇരുട്ടില്‍ രണ്ടാളും പോയിട്ട് കൊറേ നേരത്തേക്ക് ഒച്ചേമില്ല, അനക്കോമില്ല. ഞാന്‍ കുപ്പീല് ബാക്കിയ്ണ്ടായിര്ന്നതെട്ത്തിട്ട് ഒന്ന് വീശി. അപ്പഴ് ഇര്ട്ടത്ത് കൂടി എന്തോ ചാട്ടുളി പോലെ പോയി. ഏതാണെന്ന് ശെരിക്ക്ം നോക്കിയാര്ന്ന്ല്ല, ഇനി ആനേ മറ്റോ. എങ്ങാണ്ട് ആനച്ചൂര് വരുന്ന പോലെ ഒര്മണം. ദൂരെയെവിട്ന്നോ ആളുകള്‍ തിട്ക്കത്തില് ഓട്കോ നടക്ക്കോ ഒക്കെ പോലെ. ഞാന്‍ വില്ലീസ് പെട്ടെന്ന് ഓണാക്കിപ്പിടിച്ച്, അതിയം എരപ്പിക്കാണ്ട്.
മുന്നീക്കൂട പോയത് ഒര് കാട്ട്പന്നിയാന്ന് കണ്ടോ. എനക്കിപ്പഴാന്ന് ആ തോന്നല്‍ പോയത്. ഇരുട്ടില്‍ വീണ്ട്ം അതിനെ മിന്നായം പോലെ കണ്ടു. അത് ഓടിയ വഴിക്ക് ആരോ തോക്കോ മറ്റോ കൊണ്ട് ഓടുന്നുമുണ്ടായിരുന്നു. ഈ അപ്പനും ഉമ്പ്റായിയും എവിടെപ്പോയിക്കെടക്കുന്നു എന്നോര്‍ത്തോണ്ട് ഇരിക്കുമ്പോള്‍ അതാ രണ്ടാളും എന്തോ താങ്ങിപ്പിടിച്ചോണ്ട് വെര്ന്നു. കെഴങ്ങോ കാട്ട്കൊലയോ മറ്റോ. ഇതിനാണോ ഇക്കണ്ട ദൂരത്രേം വില്ലീസ്ം പറപ്പിച്ച്.
വിട്ടോടാന്ന് അപ്പന്. ഞാനത് കേട്ടില്ല അതിന് മുന്നേ വില്ലീസ് നുറേക്കൊള്ത്തി. ഒരു പത്തിരുപത്തഞ്ച് കിലോമീറ്ററ് കഴിഞ്ഞപ്പോഴാണ് ഉമ്പ്റായിക്ക് ശ്വാസം വീണത്. അത് വരെ അയാള്‍ മരിച്ചിരിക്കാര്ന്ന്. പിന്നലെ ചാക്ക്കെട്ടിന് ഒരെളക്കം വച്ചിട്ട്ണ്ട്. ഇനിയെവമ്മാര് ആ കാട്ട്പന്നിയേം പൊക്കിയാണോ പോന്നേക്കണത്.
അതിന് മറുപടി പോലെ അപ്പന് പറഞ്ഞു. എടാ ഉമ്പ്റായി, ആ കാട്ട്പന്നിനെ വെച്ച്ള്ള ഐറ്റം കലക്കി. ഉലോന്നാച്ചന് അതിന്ം പിന്നാലെ പോയപ്പോ കര്മിളിയെ മ്മള് പൊക്കി. ഇരുവരും വില്ലീസ് കുലുങ്ങെ ചിരിച്ചു.
പിന്നിലെ ചാക്കുകെട്ടില്‍ നിന്നു കര്മിളി എപ്പോഴാണു പുറത്തേക്ക് വെര്ന്നത് എന്ന് ഞാമ്പേടിച്ചാര്ന്ന്. ഇവര്‍ രണ്ടാള്ം എന്തിനെയും കര്മിളിയാക്കും. അത് മനുഷമ്മാര് തന്നെ വേണോന്നില്ല. രണ്ടും പറ്റിയ ടീംസാണ്.
അപ്പന് പറഞ്ഞു. പൊടിയാ, ഉമ്പ്റായിന എറക്കീറ്റ് വെക്കം നാട് പിടിക്കണം.
ഞാന്‍ നൂറേക്കത്തിക്കാതിരിക്കുവോ പിന്ന. എപ്പം നാട്ടിലെത്തീന്ന് ചോയ്ച്ചാ മതീ. അതേ പോലന്നാര്ന്ന്. ആര്ം മിണ്ടീം പറഞ്ഞൂമില്ല. വില്ലീസ് വീടിന്റ അരപ്ലേസ് തൊട്ട്നിന്നപ്പ അപ്പമ്പറഞ്ഞു. പൊടിയാ, ആ കെട്ടെട്ത്ത് കോലായില്‍ വെക്ക്. ഞാങ്കെയിറ്റ് പൂട്ടിവച്ചേച്ചും വരാം.
അപ്പഴ് അപ്പനെന്തോ ഭയക്ക്ണിണ്ട്. ഒരു പാതിരായ്ക്കും പൂട്ടുവീഴാത്ത ഗെയ്റ്റാണ്. അപ്പന് പോയപ്പോള്‍ ഞാന്‍ ചാക്കുകെട്ടെടുത്ത് കോലായില്‍ വെച്ചു. അതു വല്ല കാട്ടുമാക്കാനോ മറ്റേ ആയിരിക്കത്ത്ള്ള്. അപ്പന്റേം ഉമ്പ്റായിന്റം ഓരോ നേരത്തേ വിചാരങ്ങള്‍.
കോലായില്‍ വെച്ച് തിരിയുമ്പോള്‍ തൊടിയിലെ കാട്ടുകൂട്ടത്തില്‍ ഒച്ച കേട്ടു. ആരടാന്ന് വിളിച്ചുചോയ്ച്ചു. അപ്പന് ഗെയ്റ്റ്ങ്കല് നിന്ന്ം ആവര്‍ത്തിച്ചു. ഒന്നൂല്ലപ്പാന്ന് ഞാന്‍ വീണ്ടും.
അപ്പന് തിരിച്ചുവരുവാര്ന്ന്. പെട്ടെന്ന് ഇരുട്ടുകൂട്ടില് നിന്നു ചീറിത്തെറിച്ച പോലെ എന്തോ ഒന്ന് അപ്പന്റെ നേരെ ആയുന്നത് കണ്ടാര്ന്ന്. അയ്യോ, പൊടിയാ എന്നൊരു അലേര്ച്ചേം വീഴ്ച്ചേം. ഞാനോടിച്ചെന്നപ്പഴ് അപ്പന് ചോരേക്കുളിച്ചോണ്ട്. പന്നി പണി പറ്റിച്ചെടാന്ന് അപ്പന് കാറി.
ശരിയായിരുന്നു. അപ്പന് കീറിപ്പോയിരുന്നു. അപ്പന്റെ കാലിന്റെടേക്കൂടെ പന്നിത്തേറ്റ കേറിയെറങ്ങിപ്പോയിരുന്നു. അപ്പന് കെടന്ന കെടപ്പില് ലോകം വെടിഞ്ഞു.
ഞാമ്പിന്നേം കൊറേ നേരം കാറീം നെലവിളിച്ചും കൊണ്ടിരുന്നു. കോലായ്ക്കലെ കെട്ട് ആളോള് വരുംമുമ്പത്തേക്കിന് മാറ്റണല്ലോന്ന് ഓര്‍ത്തു. അതിന്റെ തലക്കല്‍ പിടിച്ചപ്പോള്‍ ഇരുട്ടു ചാരി ഒരു പെണ്ണിരിക്കുന്നു.
കര്മിളീന്ന് ഞാമ്പിളിച്ചു. ഓന്ന് വിളികേട്ടു.
കര്മിളീ എങ്ങട്ടേല്ം പോയ്ക്കോ. ഏതാല്ം അപ്പന് പോയി. അക്കൂട പോണ്ട. പോയി രക്ഷപ്പെട്ടോ.
അപ്പോള്‍ കര്മിളി പറയാണ്, എങ്ങട്ടും പോവാനില്ലന്ന്.
അപ്പോള്‍ ഉലോന്നാച്ചനോ..?
അയ്യാള് പെഴയാര്ന്ന്. അവിട്ന്ന് അപ്പന് രക്ഷിച്ചോണ്ട് വെര്ആര്ന്ന്.
അപ്പഴ് ഞാനപ്പനെ ഇരുട്ടില്‍ നോക്കി. അപ്പനെ രക്ഷിക്കാന്‍ പക്ഷെ ആര്മ്ണ്ടായിര്ന്ന്ല്ല. അല്ലെങ്ക്ലും നല്ലത് ചെയ്യണോരക്ക് അങ്ങനാണ്.
കര്മീളി ഇരുട്ടില്‍ ചിരിക്കാര്ന്ന്. ഞാനും ചിരിച്ചു.