
മ(ര)ണവാട്ടി

സുരേഷ് നാരായണൻ
അവൻ മരിച്ച രാത്രി
കരഞ്ഞുകൊണ്ടവൾ
പള്ളിമേടയിലേക്കു ചെന്നുകയറി.
‘ഇനി ഞാനെങ്ങനെ
ഒറ്റയ്ക്കു മഴ നനയും?’
അവൾ വിലപിച്ചു.
കണ്ണുനീർ തുള്ളികൾ വീണുവീണ്
മെഴുകുതിരികളെല്ലാം കെട്ടു.
പള്ളിയും പരിസരവും
അഗാധമായ ഇരുട്ടിൽ ലയിച്ചു.
പിറ്റേദിവസം
പുരോഹിതനെ
ചിന്താക്കുഴപ്പത്തിലാക്കികൊണ്ട്
പള്ളിവാതിലുകൾ
ദയനീയമായ് ഞരങ്ങി.