
മറവിയുടെ നിറമേതെന്നറിയാതങ്ങിനെ

സുജിത്ത് സുരേന്ദ്രന്
പതിഞ്ഞുപ്പോയൊരാകാശത്തെ
എനിക്കി വേരുകളിലിന്നു കാണാം.
ചുവപ്പല്ല.
വെള്ളയോ,
നീലയോ അല്ല
എന്നോ..
ജലം
പകര്ത്തിവരച്ചതിന്റെ
തുടിപ്പുകളുണ്ടതില്‍
ഒഴുകാനുള്ള
തിടുക്കവും
അതില്‍ കാണാം

തണ്ടിലിപ്പോഴും
പൂക്കള്‍ വിരിഞ്ഞു, ചിരിച്ചു
നില്‍പ്പുണ്ടെന്ന
പ്രതീക്ഷയുണ്ടതിന് കണ്ണില്‍
ഒഴിവുനേരങ്ങളില്‍
അതെന്നോട്
സംസാരിക്കുവാന്‍ വരും
നെഞ്ചില്‍ തന്നെ
ആഴം കണ്ടെത്തിയതിനെക്കുറിച്ച്
വായ് തോരാതെ സംസാരിക്കും
ഉറവറ്റാത്ത
ഉറച്ച നെഞ്ചകത്തെ
അഗാധമായി കെട്ടിപ്പിടിക്കും
ഇടക്കൊന്ന്
പൊട്ടിക്കരയും ;
കൊഴിഞ്ഞപ്പൂവിനെ
ഓര്‍ത്തോര്‍ത്ത്.