
സ്വാദിഷ്ഠമായ ജഡം
ശ്രീകുമാര്‍ കരിയാട്

ഏറ്റവും സ്വാദിഷ്ഠമായ ജഡം എന്നത്
ഒരിമേജാണ്.
ചില്ലകളില്‍ തൂങ്ങിയാടുന്ന ഇമേജ്.
അതിന്റെ തൊണ്ടുകളില്‍
ഞാനീ നഖമാഴ്ത്തുന്നു.
കിനിയുന്ന ചാറിലേക്ക്
എന്റെ നൂറുനാവുകള്‍ നീണ്ടുചെല്ലുന്നു.
ജഡം
മരണലോകത്തുനിന്നുകൊണ്ടുവരുന്ന
ഈ മധുരം
എനിക്കുമാത്രമുളളതാണ്.
മരിക്കുന്നതിനുമുന്പ്
അവള് തരാമെന്നുവാഗ്ദാനം ചെയ്തത്