
അടിപ്പെട്ടോർ

സ്മിത ഒറ്റക്കൽ
ഇരുട്ടിൽ താഴത്തെ
വിഴുപ്പിൽ വീഴുന്ന ചിലരുണ്ട് …..
കരി കൊണ്ടല്ലാതയും
കറുത്തു പോയവർ ….
കരൾ നീറ്റി
തീക്കൂട്ടം ജ്വലിക്കാറുണ്ട് ….
ജനൽതട്ടി ചീത്തകൾ
അലട്ടാറുണ്ട് …..
പഴിചാരി പിരാന്തുകൾ
കറങ്ങാറുണ്ട്……
കനിവില്ലാ നോട്ടങ്ങൾ
തുളക്കാറുണ്ട് …..
ഭ്രമം കാട്ടി തുടിച്ചവർ
അടുക്കാറുണ്ട് ….
മെതിച്ചവർ കൊതി തീർത്തിട്ടെറിയാറുണ്ട് ….
വിറകൊണ്ട് വിലാപങ്ങൾ
കിതക്കാറുണ്ട് …..
ദ്യുതിയേറ്റ് കിനാവുകൾ
തളരാറുണ്ട് …..
ഉടലാകെ മൃഗീയമായി
നോവാക്കുമ്പോൾ
പൊരുതുവാൻ
മനസ്സിൽ തീ
പൊടിയാറുണ്ട് …..
പൊടിഞ്ഞ പോൽ
പേടിച്ച് പൊലിയാറുണ്ട് ……