
കുടമുല്ലപ്പൂക്കള്‍

സിന്ധു സൂസന് വര്‍ഗീസ്
ഉള്ളം കവരുന്ന സൗരഭ്യമോ
തൂവെണ്ചാരുതയോ
അവകാശപ്പെടാനില്ലായിരുന്നു
അവയ്ക്ക്.
ആശുപത്രിമുറിയില്‍
ഒരു പൊരുത്തക്കേട് പോലെ
ഉതിര്‍ന്നു കിടന്ന ആ കുടമുല്ലപ്പൂക്കള്ക്ക്..
മുലപ്പാല്ച്ചൂരില്
മൂര്‍ച്ഛിച്ചു വാടിയും
വിങ്ങുന്ന മാര്‍ച്ചൂടില്‍
പാതി വെന്തും
തളര്‍ന്നു കിടപ്പായിരുന്നു
വെറും തറയിലവ..

ഇനിയൊരു ജന്മമുണ്ടെങ്കില്
കണ്ണുകളിറുക്കിപ്പൂട്ടി,
ചോരിവായ് വിടര്‍ത്തി,
ള്ളേ ……ന്ന്
പ്രാണന്റെ പടഹരവമുയര്ത്തി-
പ്പിറക്കുന്ന പൈതങ്ങളാകണേന്ന്
പ്രാര്‍ത്ഥിക്കയായിരുന്നു അവ ..
അപ്പോള്‍ ,ആ മുറിയിലെ
നീലിച്ച നിഴല്ക്കോണിലെ
ഒഴിഞ്ഞ തൊട്ടിലില്‍ ,
ചാപിള്ളകളെപ്പോലെ
നിശ്ചേഷ്ടമായിക്കിടക്കും താരാട്ടുകള്‍
ഉയിര്‍ത്തു വരുമെന്നുമവര്
കനവ് കാണുകയായിരുന്നു..
((ഈ കുടമുല്ലപ്പൂക്കളെ കണ്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു .
വിങ്ങുന്ന നെഞ്ചില്‍ മുല്ലപ്പൂക്കള്‍ ചേര്‍ത്ത് മുലപ്പാല്‍ വറ്റിയ്ക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി ദുഖിപ്പിക്കുന്ന കാഴ്ചയായിരുന്നു ..അവളുടെ കുഞ്ഞു ഈ ലോകം കണ്ടതേ ഇല്ലായിരുന്നു)