
ചില്ലറ ബാക്കികൾ

ഷിജിൽ ദാമോദരൻ
കണ്ടക്ടറുടെ കൈയിന്ന്
ബാക്കി ചില്ലറ വാങ്ങി ഇറങ്ങുമ്പോഴും
ചില്ലറ “ബാക്കികൾ” ഉണ്ടാവാറില്ലേ
ആ ബസ്സിൽ… !!!
ഇടംകണ്ണാലുള്ളോരു നോട്ടം,
ചിലപ്പോളൊരു ചിരി,
മൂക്കിലേക്ക് കയറിവന്ന
ഗൾഫ്കാരന്റെ പത്രാസ്,
പൊടുന്നനെ ബ്രെക്കിട്ടപ്പോൾ സ്റ്റോപ്പായിപ്പോയൊരു മയക്കം,
ചരണത്തിൽ
മരണപ്പെട്ടൊരു പാട്ട് !
ശരിക്കും
എല്ലാ കടവും തന്നുതീർത്തു
ഏത് ബസ്സാണ്
എന്നെ ഇറക്കിവിട്ടിട്ടുള്ളത് ???
ഞാൻ
അടുത്ത ബസ്സും കാത്ത് നിലപാണ്…
ചില്ലറബാക്കികളെന്നെ
ഇറക്കിവിട്ട അതെ സ്റ്റോപ്പിൽ…!!!