
അതി തണുപ്പുള്ള രാവിലെ

ഷൈജു
അതി തണുപ്പുള്ള രാവിലെ ഞാൻഒരു കുടം വെള്ളവുമായിചെടികൾക്കരികിലേയ്ക്കു നടക്കുന്നു
ഓരോ അനക്കവുംഅനങ്ങുമ്പോൾതുളുമ്പുന്നൂഓരോരോന്നിലും വെളിച്ചമാകുന്നുവെള്ളം
ചെറിയ ചെറിയ കല്ലുകൾചവിട്ടുമ്പോൾചെറിയ ചെറിയ ഒച്ചകൾ
പൊടിയുന്നൂ മണ്കട്ടകൾപൊടിയുന്നൂ അതിൻ വാസന
കാലുകൾ പതിയുമ്പോൾ വഴുക്കുന്നകരിയിലകൾഅതിൽ ചിന്തിയ വെള്ളത്തിൽപല കളറുകൾ പല ചിത്രങ്ങൾ
ചെടികൾക്കരികിലെത്തിയപ്പോൾനിലം പറ്റി വന്ന ഒരു കാറ്റടിച്ചൂചെടികളെല്ലാംഇലകൾ കുടഞ്ഞുണരുന്നു
കാണാനേതുമില്ലാത്തകുഞ്ഞു ചിറകുകൾകുഞ്ഞു കാലുകൾതിടുക്കപ്പെടുന്നൂകാണാതെയാകും വരെ.