
മുസ്ലിം ഇസോട്ടറിക്സ് (സൂഫിസം): അറിവ്, അനുഭവം -II

ഷബീൻ വി എൻ
കുറച്ച് കാലങ്ങള്‍ക്കു ശേഷം മലബാറില്‍ സജീവമായ ഒരു സൂഫി order ഉമായി ബന്ധമുണ്ടായി. അവരുടെ കോഴിക്കോട് commune ല്‍ രണ്ട് ദിവസം താമസിക്കാന്‍ ഇടയുണ്ടായി. അവിടെ സന്ധ്യക്ക് Peer Ghousi Shah ടെ ഭക്തിരസപ്രധാനമായ കവിതകള്‍ കേട്ടു, ഏ മേരെ പ്യാരെ നബീ അഹ്മ്മദ് മുഖ്താര്‍ സലാം, ഏ ഷഹന്ഷാഏ ദോ ആലം മേരെ സര്‍ക്കാര്‍ സലാം. കുട്ടികളും മുതിര്‍ന്നവരും തസ്ബീഹ് മാലക്കു പകരം ഭംഗിയുള്ള കല്ലുകള്‍ എണ്ണി ദിക്ര് ചെയ്യുന്നു. ശരീഅത്തിന്റെ structure ല്‍ നിന്നു കൊണ്ട് തന്നെ transcendental dimension ഓട് relate ചെയ്യുന്ന ആളുകള്‍. അങ്ങിനെയുള്ള സൂഫികളും ഉണ്ട് . മീരാന്‍ അലി main stream frame നോടു അധികം ചേര്‍ന്നു നില്‍ക്കാത്ത ആളായിരുന്നു. അങ്ങിനെയുള്ള ആളുകളും group കളും ഉണ്ട്. വീടുകളില്‍ ഉള്ള സത്സംഗങ്ങളില്‍ കൈയ്യിലും ഉടുപ്പിലും അത്തര്‍ പുരട്ടി മുഹമ്മദ് മുസ്ത്വഫാക്ക് സലാം ചൊല്ലുന്നു. മുഹമ്മദ് ഇദര്‍ ഭീ സറാ ദേഖ്നാ എന്ന ഗീതം ഓര്‍ക്കുന്നു.
കുട്ടിക്കാലം മുതല്‍ പുസ്തകങ്ങള്‍ കാണുമ്പോള്‍ ഹൃദയത്തില്‍ സന്തോഷകരമായ ഒരു palpitation ഉണ്ടായിരുന്നു. ഒരു പ്രായം ആയപ്പോള്‍ അത് ഇസോട്ടറിക് പുസ്തകങ്ങളോടായി. അന്ന് വായിക്കാന്‍ നെറയെ passion ഉണ്ടായിരുന്നു, പുസ്തകങ്ങള്‍ വേണ്ടത്ര available ആയിരുന്നില്ല. ഇന്നിപ്പോ ഒരു ആയിരം ജന്മങ്ങള് വായിക്കാനുള്ള സാധനങ്ങള്‍ online ലും offline ലും കിടക്കുന്നു. പക്ഷെ passion, actual existing life നോടായി മാറി. അക്കാലത്ത് മലയാളത്തില്‍ പ്രധാനമായും സൂഫി പുസ്തകങ്ങള്‍ എഴുതിക്കൊണ്ടിരുന്നത് ഉസ്താദ് KVM പന്താവൂര്‍ ആയിരുന്നു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിനടുത്ത പള്ളിക്കു തൊട്ട് ഒരു പുസ്തക്കട ഉണ്ട്. ഒരു ഉപ്പയും മക്കളും നടത്തുന്നത്. അവിടെ പന്താവൂര്‍ ഉസ്താദിന്റെ കുഞ്ഞി കുഞ്ഞി പുസ്തകങ്ങള്‍ കാണാം. അക്ബരിയ്യാ ത്വരീഖത്ത്, ശഥ്വാരീയ ത്വരീഖത്ത് അങ്ങിനെ അങ്ങിനെ, പിന്നെ ഖുറാന്റെ ഉള്‍സാര വ്യാഖ്യാനം (ഇബ്നു അറബിത്തങ്ങളുടെതാണെന്നു തോന്നുന്നു) സ്വന്തം കൃതികളും വിവര്‍ത്തനങ്ങളും ഉണ്ട് പന്താവൂര്‍ ഉസ്താദിന്റെതായിട്ട്. പിന്നീട് കുറേ കാലം കഴിഞ്ഞു, ഉസ്താദിന്റെ പുസ്തകങ്ങള്‍ അന്വേഷിച്ചപ്പോള്‍ out of print ആണെന്നാണ് പറഞ്ഞത്. salafi സ്വാധീനം ആയിരിക്കാം.
ഈ കാലത്ത് സൂഫിസത്തെ കുറിച്ച് എഴുതുന്ന പ്രധാനപ്പെട്ട ഒരാള്‍ സിദ്ധീഖ് മുഹമ്മദ് ആണ്. പന്താവൂര്‍ ഉസ്താദിന്റെ രീതി classical religious ആയിരുന്നു. Siddiq Muhammed കുറെക്കൂടി perennial liberal രീതിയാണ്. സൂഫി-ദര്‍ശനങ്ങള്‍, ചരിത്രം, മിസ്റ്റിക്കുകള്‍, സാഹിത്യം, തുടങ്ങിയ വിഷയങ്ങളെ കുറിച്ചെല്ലാം സിദ്ധീഖ് എഴുതുന്നുണ്ട്. ഇടക്കൊക്കെ സംസാരിക്കാറുണ്ട്. സ്നേഹമുള്ള മനുഷ്യന് ആണ്. സൂഫി classic കളില്‍ പ്രധാനപ്പെട്ട ശൈഖ് സഹര്വര്ദിയുടെ അവാരിഫുല്‍ മആരിഫും മലയാളത്തില്‍ വന്നിട്ടുണ്ട്. ശൈഖ് ഹുജ്വീരിയുടെ പുസ്തകവും ഉണ്ട്. യൂസഫ് സുല്‍ത്താന്റെ (ആലുവ) ആളുകളും കുറ്റിക്കാട്ടൂര്‍ സാവിയ (നൂരിഷ)യും മലയാളത്തില്‍ സൂഫി മാസികകള്‍ ഇറക്കിയിരുന്നു. ഇപ്പോ ഉണ്ടോ എന്നറിയില്ല. English ല്‍ Idrish Shah ടെ ‘The sufis’ പ്രശസ്തമായ ഒരു പുസ്തകമാണ്.
സൂഫികള്‍ക്ക് Shajra/ spiritual lineage വളരെ പ്രധാനമാണ്. ളാഹിരിയായ Shajra ഉണ്ട്. Prophet Muhammed ന്റെ blood lineage. കേരളത്തില്‍ തങ്ങന്മാര് എന്നു വിളിക്കപ്പെടുന്നവര്‍, സയ്യ്ദന്മാര് എന്നും പറയും. പിന്നെ ബാത്വിനിയായ lineage കളും ഉണ്ട്. സൂഫി ഗുരുക്കന്മാരില് കൂടി കടന്നു പോവുന്നത്. ളാഹിര്‍ എന്നാല്‍ Gross, visible എന്നൊക്കെ, ബാത്വിന്‍ എന്നാല്‍ subtle, രഹസ്യം എന്നൊക്കെ. ബുത്വൂനില് ബുത്വൂന് (രഹസ്യങ്ങളുടെ രഹസ്യം എന്നൊക്കെ) ചില പ്രയോഗങ്ങള്‍ ഉണ്ട് സൂഫികള്‍ക്കിടയില്‍. ളാഹിരില് തന്നെ ഹസനി (ഹസന്റെ പരമ്പരയില്‍ വരുന്നവര്‍) ഹുസൈനി (ഹുസൈന്റെ പരമ്പരയില്‍ വരുന്നവര്‍). ഒരേ സമയം ഹസനിയും ഹുസൈനിയും ആയിരിക്കുന്നവര്‍ ഉണ്ട്. ഹസനിവല് ഹുസൈനിയും ഉണ്ട്. ഹസനും ഹുസൈനും നബിയുടെ പേരക്കുട്ടികളാണ്. അലിയുടെയും ഫാത്വിമയുടെയും മക്കള്‍.
പ്രിയപ്പെട്ട കവികളില്‍ ഏതാണെല്ലാ പേരും സൂഫികളാണ്. റൂമി, ഹാഫിസ്, അത്താര്‍, ജാമി സാദി… രണ്ടു പേര് ഒഴിച്ചു ശങ്കരനും കബീറും. ശങ്കരന് വേദാന്തിയും, കബീര്‍ ഭക്തനും. റൂമി frame നും അകത്തും പുറത്തും നിറഞ്ഞാടിയവനാണ്. Total Life affirmation. ജൂതനും, മുസല്‍മാനും, പര്‍വ്വതത്തിനും, പൂവിനും ഒക്കെ Transcendental Dimension നോട് relate ചെയ്യാന്‍ unique ആയ വൈവിധ്യമാര്‍ന്ന വഴികളുണ്ടെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ താന്‍ മുസ്തഫായുടെ കാലിലെ പൊടിയാണെന്ന് കരുതി ജീവിച്ചവന്. വളയത്തിലൂടെയും വളയമില്ലാതെയും ഒരു പോലെ ഭംഗിയായി ചാടുന്ന അഭ്യാസി, വീണ്ടും വീണ്ടും വരിക എന്നു പറയുന്ന പ്രത്യാശയുടെ കവി. ദൈവമാണ് എന്റെ മതം എന്നു പറയുന്ന ഹാഫിസ്. സൂഫി കവികള്‍ muslim social structure നു നിരന്തരം 'ജീവന്' നല്കിയവരായിരുന്നു. നിരന്തരം സമൂഹത്തിന്റെ aesthetics നെ elevate ചെയ്തവര്‍. Film Maker Imtiaz Ali യുടെ കശ്മീരിലെ തോണിക്കാരനെ കുറിച്ചുള്ള short film ല്‍ അതീവ ഭംഗിയുള്ള ഒരു കശ്മീരി സൂഫി കവിതയുണ്ട്. രസകരമാണ്. മലയാളത്തില്‍ Icha Masthan ന്റെ കവിതകള്‍ ഉണ്ട്. കപ്പപ്പാട്ട് (കപ്പല്‍പ്പാട്ട്) ലോപിച്ചതാണെന്ന് തോന്നുന്നു, എന്നൊരു പ്രാചീന കൃതിയുണ്ട്. കുട്ടിക്കാലത്ത് കണ്ണൂര്‍ സിറ്റി ഐറ്റാണ്ടി പൂവളപ്പിലെ നേര്‍ച്ചയുടെ നോട്ടീസില്‍ മധുരത്തമിഴിനാല് അല്ലാഹുവിനെ പ്രകീര്‍ത്തിച്ച തക്കല പീര്‍ മൂഹമ്മദ് ഒലിയുള്ളയുടെ……… എന്നൊക്കെ കാണാറുണ്ടായിരുന്നു.
സൂഫി Aesthetics നെ കുറിച്ച് പറയുമ്പോള്‍ സുന്നി Aesthetics ല്‍ നിന്നും ഇതിനെ പൂര്‍ണമായും വേര്‍തിരിക്കാന്‍ ആവില്ല, സുന്നി ഇസ്ലാം എന്നത് structure ഉം സൂഫി ഇസ്ലാം അതിന്റെ juice ഉം ആണ്. സുന്നി ഇസ്ലാം എന്നത് കൊണ്ടു ഉദ്ധേരിക്കുന്നത് protestant/political അല്ലാത്ത conventional islam നെ മുഴുവനുമായാണ്.
സൂഫിയും സുജാതയും എന്ന സിനിമയില്‍, പറവയില്‍, സുഡാനിയില്‍, കമലിന്റെ ഗസലില്‍ ഒക്കെ സൂഫി-സുന്നി imageries കാണാം. തീര്‍ച്ചയായും മണിയറ സിനിമയിലെ ഖ്വാജാ ശൈഖിന് മഖ്ബറ എന്ന പാട്ടോര്‍മ്മ വരും. ഹിന്ദിയില്‍ സൂഫി ഇമേജറീസും സൂഫി സംഗീതവും സമൃദ്ധമാണ്. പിയാ ഹാജി അലി, Bhardo Joli തുടങ്ങിയ പാട്ടുകളാണ് ആദ്യം ഓര്‍മ്മയില്‍ വരുന്നത്. Imthiyaz അലിയുടെ സിനിമകളും സൂഫി സംഗീതത്താല്‍ സമ്പന്നമാണ്. പല സിനിമകളിലും ദര്ഗ്ഗകള് പശ്ചാത്തലമാണ്. Khwaja Baba, Bollywood ന്റെ ഒരു Patron Saint തന്നെയാണ്. Ajmeer ല്‍ പോവാത്ത, അവിടെ കാണിക്ക വെക്കാത്ത സിനിമക്കാരുണ്ടോ എന്നു സംശയമാണ്. International movies ല്‍ പ്രധാനം Nacer Khemir ന്റെ Sufi trilogy തന്നെ.
Beyond നെ സംഗീതത്തില്‍ കൂടി taste ചെയ്യിപ്പിക്കാനുള്ള ഒരു ശ്രമമാണ് സൂഫി സംഗീതം Beyond ന്റെ ഒരു glimpse എങ്കിലും അനുഭവിപ്പിക്കാന്‍ തീര്‍ച്ചയായും സൂഫി സംഗീതജ്ഞര്‍ക്കു സാധിക്കുന്നുണ്ട്. നുസ്രത്തും ആബിദയും പാടുമ്പോള്‍ നമ്മള് ആത്മീയമായ ഒരു മൂര്‍ച്ഛ അനുഭവിക്കുന്നു. അസീസ് മിയയും റാഹത്തും അജ്മല്‍ സാബറിയും പര്വര് ദിഗാറിന്റെയും പൈഗമ്പറിന്റെയും saint കളുടെയും മഹിമ പാടുന്നു. മലയാളത്തില്‍ സമീര്‍ ബിന്‍സിയും ഇമൂം മജ്ബൂറും പാടുന്നു. സമീര്‍ Existentially, Academically ഒക്കെ സൂഫി ലോകവുമായി സുഹ്ബത്ത് ഉള്ള ആള് ആണ്. തമിഴില്‍ ഉസ്താദ് നാഗൂര് Hanifa ധാരാളം പാടി. Bengaliyil Dilli Te Nizaamudhin auliya എന്ന ഒരു പാട്ടുണ്ട്. Soumyadeep Murshidabadi അടക്കം ഒരു പാടു പേര് പാടിയിട്ടുണ്ട് അത്. അതിന്റെ കുറെ versions കേട്ടിട്ടുണ്ട്. Awesome ആണ്. Maher Zain, Sami Yusuf തുടങ്ങിയവരും Sufi Devotional സ്വഭാവമുള്ള പാട്ടുകള്‍ പാടുന്നവരാണ്.
ലോകത്തിലെ ഒരു community യും പൂര്‍ണ്ണമായും monolithic അല്ലാത്തതു പോലെ സൂഫികളും monolithic അല്ല. വിവിധങ്ങളായ theology കളും Eschatology കളും ആണു വിവിധgroup കളും ആചാര്യന്മാരും പിന്തുടരുന്നത്. Aesthetics ഉം വ്യത്യാസമാണ്. ദ്വൈതികളും അദ്വൈതികളും ഇടയില്‍ നില്‍ക്കുന്നവരും ഉണ്ട്. Union, Greater Union, separation after union തുടങ്ങിയവയൊക്കെ സൂഫി മണ്ഡലത്തില്‍, സൂഫി academics ല്‍ നിരന്തരം contemplate ചെയ്യപ്പെടുന്ന Terminology കള്‍ ആണ്.
ഷൊര്‍ണ്ണൂര്‍ ഉള്ള ഉമര്ഷാ ഖാദിരിയുടെ അവിടെ ഉറൂസിന് പോയത് ഓര്‍ക്കുന്നു. A.R.Rahman ന്റെ ഗുരു Peer Karimullah Shah ഉമ്മര്ഷായുടെ സില്സിലയില് പെട്ടതാണ്. മലബാറില്‍ ഒരു Sufi Guru ഉണ്ട്. Phonemics ലും Phonetics ലും ചക്രങ്ങളിലും ഒക്കെ ധാരാളമായി ശ്രദ്ധിക്കുന്ന ഒരാള്‍. അദ്ദേഹത്തിന് terminologies നെ dissect ചെയ്യുന്ന സ്വഭാവവും ഉണ്ട്. അദ്ദേഹം Quran നെ Interpret ചെയ്യുന്നതും Phonemics ഉപയോഗിച്ചാണ്. വേങ്ങാട്ടുപ്പാപ്പ (Vengattuppappa) മലബാറിലെ പ്രധാനപ്പെട്ട ഒരു സൂഫി സാന്നിദ്ധ്യമാണ്. സമാധിയായി. അദ്ദേഹത്തിന്റെ സില്‍സില ഗുല്ബര്ഗയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഖാദിരി, ചിശ്ത്തി, റിഫാഈ, ശാദുലി തുടങ്ങിയവയാണ് കേരളത്തിലെ പ്രധാനപ്പെട്ട പഴയ ത്വരീഖത്തുകള്‍. നൂരിഷ. ദസൂഖി, തിജാനി തുടങ്ങിയവയാണ് പുതുതായി പ്രചാരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓര്‍ഡറുകള്‍. ചിശ്ത്തി ഇന്ത്യന്‍ Subcontinental വളരെ പ്രാധാന്യമുള്ള ഓര്‍ഡര്‍ ആണ്. ആഗോള തലത്തില്‍ Qadiri യും. GCC രാജ്യങ്ങളില്‍ പൊതുവെ Sufi Gathering കള്‍ കാണുന്നില്ല, സലഫീ സ്വാധീനം കാരണം. New Age Sufi ഓര്‍ഡറുകളും ഉണ്ട്. Meher Baba യുടെ ഓര്‍ഡര്‍ കുറച്ചൊക്കെ New Age സ്വഭാവത്തിലുള്ളതാണ്, Inayath Khan ന്റെയും.
കോഴിക്കോട് Airport നടുത്ത് ഒരു ദര്‍ഗ്ഗയുണ്ട്. ഖലീല്‍ തങ്ങളുടെ അമ്മാവന്റെ. അവര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. വളരെ aesthetic ആയി മെയിന്റയിന്‍ ചെയ്തിരിക്കുന്നു. Marble ഉം Lawn ഉം Venetian Blinds ഉം ഒക്കെയായി. film maker ഉം cultural revivalist മായ Muzafar Ali ആ ദര്‍ഗ്ഗ document ചെയ്തിട്ടുണ്ട്. (Document ചെയ്യാന്‍ മാത്രം worth ആണ് അത്) ഈയിടെ മധുവനത്തിലെ കൃഷ്ണന് കര്‍ത്താ സാര്‍ Sufi Art ഉമായി ബന്ധപ്പെട്ട ഒരു പരിപാടി നടത്തിയിരുന്നു.
വീടുമായി വളരെ അടുപ്പമുണ്ടായിരുന്ന ഒരു തങ്ങള്‍ കുടുംബം ഉണ്ടായിരുന്നു. ളാഹിറിലും ബാത്വിനിലും തങ്ങള്‍ ആയവര്‍. സ്്നേഹവും മര്യാദയും ഉള്ളവര്‍. അവര്‍ പരസ്പരം നിങ്ങള്‍ എന്നേ വിളിക്കൂ. parents ഉം Grand parents ഉം പോലും കുട്ടികളെ നിങ്ങള്‍ എന്നാണ് വിളിക്കുക. ഉറുദുവിലും പൊതുവെ ‘ആപ്’ ആണല്ലോ. അവിടുത്തെ കുട്ടികളെ നമ്മുടെ വീട്ടിലും നിങ്ങള്‍ എന്നാണ് വിളിക്കുക. കുട്ടിക്കാലത്തെ rebellion ഉം സലഫീ സ്വാധീനവും കാരണം ഞാന്‍ മനപ്പൂര്‍വ്വം അവരെ ‘നീ’ എന്നു വിളിക്കുമായിരുന്നു. അവരും പൊതുവെ നമ്മളെയൊക്കെ പ്രായഭേദമന്യേ ബഹുമാനത്തോടെ നിങ്ങള്‍ എന്നേ വിളിച്ചിരുന്നുള്ളൂ.
ലക്ഷദ്വീപ് പൊതുവെ സൂഫി സുന്നി സൗന്ദര്യങ്ങളുടെ ഒരു ഭൂമിയാണ്. മൂത്തോന്, അനാര്‍ക്കലി, മോശയിലെ കുതിര-മീനുകള്‍ തുടങ്ങിയ സിനിമകളില്‍ ദ്വീപിന്റെ mystical സൗന്ദര്യം കാണാം. spiritual inclination ഉള്ള ആളുകള്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ liberation നു തടസ്സം നില്ക്കുന്ന കൂടുതല്‍ delusions ലേക്ക് നയിക്കുന്ന തരം magic കളിലേക്ക് വീഴുന്നുണ്ട്. അത് മനുഷ്യന്മാരെ serenity ല്‍ നിന്നും അകറ്റുന്നതായാണ് അനുഭവം. New Age Spiritual cult കള്‍ പൊതുവെ delusory nature ഉള്ളതായാണ് കാണപ്പെടുന്നത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട Sufi Vortex കള്‍ അജ്മീരിലെ ഖ്വാജാ ബാബയുടെ ദര്‍ഗ്ഗ തന്നെ. പിന്നെ നിസാമുദ്ദീന്‍, ഗുല്‍ബര്‍ഗ, തമിഴ്നാട്ടില്‍ നാഗൂര്, മുത്തുപ്പേട്ട, കേരളത്തില്‍ മമ്പുറം, പിന്നെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ ദര്ഗ്ഗകള്. തുര്‍ക്കിയിലെ കൂനിയയില് ജലാലുദ്ധീന്‍ റൂമിയുടെ ദര്‍ഗ്ഗ. ദര്‍ഗ്ഗകളില്‍ പൂവുകള്‍ സമര്‍പ്പിക്കുന്നതിന്റെ സൗന്ദര്യമുണ്ട്. പ്രധാനമായും ഗുലാബ്. പിന്നെ ചന്ദനത്തിരി, എണ്ണ, ചാദര്‍. സൂഫികള്‍ വളരെയധികം locally inculcated ആണ്. ദര്‍ഗ്ഗകളെ കേന്ദ്രീകരിച്ചു ഒരു ആവാസ വ്യവസ്ഥയുണ്ടാകും. സാധകര്‍, അവധൂതന്മാര്, കച്ചവടക്കാര്‍, ഭിക്ഷയെടുത്തു ജീവിക്കുന്നവര്‍. ആളുകള്‍ അവിടെ സൗഖ്യത്തിനും സമാധാനത്തിനുമായി പോവുന്നു.
സൂഫിസവുമായി ബന്ധപ്പെട്ടു സമൃദ്ധമായ ഒരു Academics ഉണ്ടായിട്ടുണ്ട്. പഴയ കാലത്ത് ഇബ്നു അറബിയെപ്പോലുള്ളവര്, ആധുനിക കാലത്ത് സയ്യിദ് ഹുസൈന് നസര്‍, ഉസ്താദ് അഹ്മദ് ഹുലുസി തുടങ്ങിയവരൊക്കെ സൂഫി ആശയങ്ങളെ വളരെ contemplative ആയി dissect ചെയ്യുന്നവരാണ്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള work കളെയും theorisation യും സഹായിക്കുന്ന ഒരു പാട് materials sufi literatures ല്‍ നിന്നും സുഫി history യില്‍ നിന്നും നമ്മുക്ക് ലഭിക്കും.
സര്‍വ്വോപരി മുസ്ലീം സമൂഹത്തിനകത്തും പുറത്തുമുള്ള മനുഷ്യന്മാര്ക്കു ദൈവത്തെ, ജീവിതത്തെ affirm ചെയ്യാനും witness ചെയ്യാനും sufi ambience/sufi tool കള്‍ സഹായിക്കുന്നുണ്ട്. Religion/Spirituality ഒരു Mass Psychiatry കൂടിയാണല്ലോ, അതു മാത്രമാണെന്നല്ല, അതും കൂടിയാണ്, ഏറ്റവും പോസിറ്റീവ് ആയ അര്‍ത്ഥത്തില്‍. കറുപ്പ് മയക്കുക മാത്രമല്ല, സുഖപ്പെടുത്തുന്നുമുണ്ട്. ഔഷധം കൂടിയാണ്. Mundane ല്‍ അത് മനോ ശരീരാദികളെ സുഖപ്പെടുത്തുകയും serenity യെ തരികയും കുടുംബങ്ങള്‍ക്ക് ഒരു ചിട്ടയുണ്ടാക്കുകയും social fabric നെ സൂക്ഷിക്കുകയും, രാഷ്ട്ര ശരീരത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. സത്തയില്‍, ആഴത്തില്‍ അത് മനുഷ്യനെ മോചിപ്പിക്കുന്നു. മതങ്ങളും, so called ആത്മീയ ഗ്രൂപ്പുകളും organised ആവുകയും അതിന്റെ essence നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കാണാതിരിക്കുന്നില്ല. വ്യക്തിയെ damage ചെയ്യുന്നു. അവന്റെ evolution നെ തടയുന്നു. അവന്റെ spirit നെ drain ചെയ്യിക്കുന്നു. ശാരീരികമായി തന്നെ അവനെ ആക്രമിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. മത-സമുദായങ്ങള്‍ തമ്മില്‍ വെറുപ്പുണ്ടാകുകയും കലാപങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ആത്മീയ ഗ്രൂപ്പുകളും ഇതില്‍ നിന്നു മുക്തമല്ല. മത രാഷ്ട്രങ്ങള്‍ തമ്മിലും, മതം predominant ആയ രാഷ്ട്രങ്ങളും ഒരേ മതത്തിന്റെ അവാന്തര വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ രാഷ്ട്രങ്ങള്‍ തമ്മിലും യുദ്ധങ്ങളും, conflicts ഉണ്ടല്ലോ. മതങ്ങളുമായി ബന്ധപ്പെട്ടു മറ്റ് Larger Geo Political issues ഉം ഉണ്ട്.
അലി സേത്തിയിലും, മുനീബ മസാരിയിലും അലി അസാനിയിലും Sufi contemplations ഉണ്ട്. Sufi Aesthetics, human species എന്ന larger discourse ന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.
ഖിള്റ് സൂഫി ambience ലെ പ്രധാന figure ആണ്. ഖുറാനില്‍ മൂസാ നബിയുടെ ഗുരു ആയിട്ട് ഖിള്റിനെ പരിചയപ്പെടുത്തുന്നു. ഖിള്റുമായി ബന്ധപ്പെട്ടു ധാരാളം മിത്തുകളും account കളും ഉണ്ട്. ഖുറാനില്‍ ഖിളിറും മൂസായും തമ്മിലുള്ള meeting ഉം communication ഉം വളരെ രസകരമാണ്. esoteric interpretation ന് സാധ്യതകള്‍ ഉള്ളത്.
സൂഫികള്‍ പൊതുവെ ഗൃഹസ്ഥന്മാരാണ്. വീട്ടില്‍/ലോകത്തില്‍ ആയിരുന്നത് കൊണ്ട് ദൈവത്തോട് relate ചെയ്യുന്നവര്‍. അങ്ങിനെയിരിക്കുമ്പോള്‍ തന്നെ അവര്‍ Gather ചെയ്യുന്നു. ദൈവത്തെ പാടിപ്പുകഴ്ത്തുകയും , ദൈവത്തോട് സഹ മനുഷ്യന്മാരോടുള്ള സ്നേഹം പങ്ക് വെക്കുകയും ചെയ്യൂന്നു. Total acceptance ആണ് സൂഫികളുടെ ജീവിത സമീപനം സുഖത്തെയും ദു:ഖത്തെയും ഒരു പോലെ സ്വീകരിച്ചു ആനന്ദിക്കുന്നു. ബാസാറില്‍ ദൈവത്തെ witness ചെയ്യുന്നു. ദൈവത്തെ എന്നു പറയുമ്പോള്‍ ദൈവികത/ godliness എന്ന് വായിച്ചാലും മതി.