
മുസ്ലിം ഇസോട്ടറിക്സ് (സൂഫിസം): അറിവ് , അനുഭവം , സൗന്ദര്യാനുഭൂതികൾ

ഷബീൻ വി എൻ
സൂഫിസം പിന്നീടുണ്ടായ ഒരു ഡീവിയേഷൻ ആണ് എന്നാണ് സലഫികൾ പറയുന്നത്. അവർ ടെക്സ്റ്റ് ബുക്ക് മുസ്ലിങ്ങൾ ആണല്ലോ (ലോക മുസ്ലിം ചരിത്രത്തിലും കേരളത്തിലെ/ മലബാറിലെ മുസ്ലിംകളുടെ ജീവിതത്തിലും സലഫികളുടെ വിലപ്പെട്ട സംഭാവനകൾ മറക്കുന്നില്ല). ഖ്വാജാ റസൂലിൽ തുടങ്ങി മൗലാ അലി മുഷ്കിൽ കുഷയിൽ കൂടി ആണ് പൊതുവിൽ എല്ലാ മുസ്ലിം ആത്മീയ ലീനിയജുകളും വരുന്നത്. നക്ഷബന്ദി എന്ന ഒരു ഓർഡർ മാത്രം ഹസ്റത് ആയിഷയുടെ പിതാവ് അബൂബക്കറിൽ കൂടി വരുന്നു. മിഡിൽ ഈസ്റ്റിൽ ഉണ്ടായിരുന്ന GnosticTradition(s) ഇസ്ലാമിനോട് ചേർന്നാണ് സൂഫിസം ഉണ്ടായത് എന്നും ഒരഭിപ്രായം കേട്ടിട്ടുണ്ട്. സൂഫിസം ആദിപിതാവായ ആദാമിൽ നിന്നും തുടങ്ങുന്നു എന്നൊരു നറേറ്റിവും ഉണ്ട്. സൂഫിസം രഹസ്യങ്ങളുടെ വിജ്ഞാനം ആയതുകൊണ്ട് തമ്പുരാന്റെ തിരുമുഖം മാത്രം സത്തയായിരുന്ന കാലത്തും സൂഫിസം ഉണ്ടായിരുന്നു എന്നും പറയാം. ഇതെല്ലം സത്യം തന്നെ. സത്തിയം എന്നത് പലതു. സത്യം ഒന്നും പലതും ആണ്. പലതായിരiക്കുന്നതും സത്യം തന്നെ. ഒന്നുമില്ലാതെ/ഒന്നുമല്ലാതെയിരിക്കുന്നതും സത്യം തന്നെ.
Political (PAN ) Islamist കൾക്ക് ഇതൊന്നും വിഷയമല്ല. അവരുടെ തിയോളജി കുറച്ചുകൂടി രാഷ്ട്രീയപരമാണല്ലോ. സുന്നി – ഷിയാക്കൾക്കിടയിലും, ഹിന്ദുമുസ്ലിങ്ങൾക്കിടയിലും, ക്രിസ്തീയ സഭകളുമായും, Gnostic tradition മായും ഒരു പശിമ സൃഷ്ടിച്ചെടുക്കാൻ സൂഫികൾക്കു പറ്റിയിട്ടുണ്ട്. പശിമ, പാശം ഇത്രണ്ടും etymologically connected ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട് . പാശം/സ്നേഹമാണല്ലോ, ജീവന്റെ പശിമ (Glue). ജീവിതത്തെ, അഥവാ പ്രപഞ്ചത്തെതന്നെ ഒട്ടിച്ചു വച്ചിരിക്കുന്ന പശയാണല്ലോ സ്നേഹം. സൂഫികളുടെ നിറം പച്ചയാണ്. പച്ച ഹൃദയചക്രത്തിന്റെ / അനാഹതത്തിന്റെ നിറമാണ്.
കുടുംബത്തിൽ ഒരു സൂഫി പാരമ്പര്യം ഉണ്ട്. കവ്വായിപ്പുഴയുടെ തീരത്തു സമാധികൊള്ളുന്ന ഒരു കാർന്നോരുണ്ട്. വളപ്പിൽ തറവാട്ടിൽ. വർഷത്തിൽ നേർച്ച ഒക്കെ ഉണ്ട്. അന്ന് രാത്രി മുഴുവൻ കുടുംബക്കാരും നാട്ടുകാരും ജാഗരിച്ചു പ്രാർത്ഥിക്കും, നെയ്ച്ചോറു കഴിക്കും. നാനാജാതി മതസ്ഥർ വരും. എണ്ണ സമർപ്പിക്കും . ചന്തയുണ്ടാവും. പയ്യന്നൂരും വളപട്ടണത്തുമുള്ള kinship ന്റെ ഒരു ഒത്തുചേരലുണ്ടാകും. ഉമ്മാമ്മയുടെ ഉമ്മ ഒരു സൂഫി തങ്ങളിൽ നിന്നും ദീക്ഷ മേടിച്ച മുരീദ് ആയിരുന്നു. അക്കാലത്തു ഗുരുവിനെ കാണാൻ അവർ ട്രെയിനിൽ യാത്ര ചെയ്തിരുന്നു എന്നൊക്കെകേട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് ഉമ്മാമ്മയും നമ്മൾ കുട്ടികളും ഒന്നിച്ചിരുന്നു ചന്ദനത്തിരി കത്തിച്ച് റസൂൽ പാക്കിന്റെ കീർത്തനങ്ങൾ പാടുമായിരുന്നു, അദ്ദേഹത്തിന്റ ജയന്തി ആഘോഷ വേളയിൽ. ഞാനുമായി അടുപ്പമുണ്ടായിരുന്ന ഒരു സൂഫി ഗുരുവിൽ നിന്ന്തന്നെ പിന്നീട് ഉപ്പ oath എടുക്കുകയുണ്ടായി ഉപ്പ ഒരു ഓർഗാനിക് സൂഫിയാണ്. nature ലും practice ലും സൂഫി ആയ ഒരു മനുഷ്യൻ ആണ് അദ്ദേഹം.
പച്ചനിറം, ഖുബ്ബകൾ, ഖ്വവാലി, ഇതൊക്കെ ഉള്ളിലുള്ള അനന്തമായ എന്തോ ഒന്നിനെട്രിഗർ ചെയ്യുമായിരുന്നു. ഖ്വവാലി കൾ transcdental സ്റ്റേറ്റ് ലേക്ക്കൊണ്ട് പോവാറുണ്ടായിരുന്നു. സൂഫികളുടെ പേരുകൾ പോലും നമ്മളെ വിഴുങ്ങിക്കളയും. ഉമ്മാമ്മയുടെയും ഉപ്പയുടെയും കൂടെ കണ്ണൂർ സിറ്റി അരട്ടകപ്പള്ളിയിൽ പോയിരുന്നത് ഓർമ്മിക്കുന്നു. അവിടുത്തെ സുഗന്ധങ്ങളിൽ നഷ്ടപ്പെടുമായിരുന്നു. അവിടുത്തെ വിളക്കുകൾ നമ്മളിൽ കൗതുകം ജനിപ്പിക്കും. വീടിന്റെ അടുത്ത് ഒരു റിഫായീ ഹുജ്റയുണ്ടായിരുന്നു. അവർ രാത്രിയിലെ പ്രാർത്ഥന മൂർച്ഛിക്കുമ്പോൾ പല രൂപത്തിലുള്ള കത്തികൾ സ്വന്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തിയിറക്കുമായിരുന്നു. ഈ പ്രാർത്ഥനയെ റിഫായീ റാത്തീബ് എന്നാണ്വിളിച്ചിരുന്നത്. ആളുകൾ നേർച്ചയായും മറ്റും റാത്തീബ്കഴിപ്പിച്ചിരുന്നു. ഒരിക്കൽ വീട്ടിലും റാത്തീബ് കഴിപ്പിച്ചിരുന്നു. അന്ന് ഞാൻ കുട്ടിയായിരുന്നു. കുട്ടികളെ റാത്തീബ് കാണിക്കില്ലായിരുന്നു. വലുതായപ്പോഴും കാണാൻ പറ്റിയില്ല.
കണ്ണൂർ ഓൾഡ് സിറ്റി, നിഗൂഢതകൾ കൊണ്ട് സമൃദ്ധമായ സ്ഥലമാണ്. കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമായ അറക്കൽ രാജ വംശം ഭരിച്ചിരുന്ന സ്ഥലമാണല്ലോ അത്. ദർഗകൾ ,ത്വരീഖത്തിന്റെ ഒത്തുചേരലുകളും ഉറൂസുകളും സിയാറത്തുകളും ഒക്കെകൊണ്ട് സമ്പന്നമായ ഒരു സ്ഥലം. ഇച്ച മസ്താൻ ഒക്കെ പാടിനടന്നിരുന്ന സ്ഥലം. മൗലയുടെ മഖാമിൽ ശാദുലികൾ ഒന്നിച്ചു വട്ടംചുറ്റിനിന്നു ദിക്റുകൾ പ്രാക്ടീസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പഴയകാലത്തുതന്നെ ഹിന്ദുസ്ഥാനി സംഗീതവും ഉറുദു അക്കാഡമിയും ഒക്കെ സജീവമായിരുന്നസ്ഥലമാണ്. അത് പോലെ തന്നെയാണ് വളപട്ടണവും. അങ്ങനെയിരിക്കെയാണ് സൂഫി ഗുരു മീരാൻ അലിയെ പരിചയപ്പെടുന്നത്ത സവ്വൂഫിന്റെ indian inculcation മായി ബന്ധപ്പെട്ട സൗന്ദര്യങ്ങൾസമൃദ്ധമായി അനുഭവിച്ചിരുന്നത് അദ്ദേഹത്തിൽ നിന്നാണ്. കള്ളിമുണ്ടുംമുട്ടോളം നീണ്ട ജൂബയും ധരിക്കുന്ന, തലപ്പാവും വെച്ച് തോളിൽ ഒരു തുണിയൊക്കെധരിച്ചു ഒരു ടിപ്പിക്കൽ സൂഫി രൂപം. ആജാനുബാഹു. ജീവിതത്തിൽ കേട്ട ഏറ്റവുംഗംഭീരമായ ശബ്ദം . അദ്ദേഹത്തോടൊപ്പം ഒരിക്കൽ കാറിൽ ഭട്കൽ വരെയുംതിരിച്ചും ഉള്ള യാത്രയിൽ ഉടനീളം ബീഗം അക്തർ സാഹിബയുടെ “ഏ മുഹബത് തേരെഅഞ്ചാം പേ റോണാ ആയ ……” ആയിരുന്നു കേട്ടോണ്ടിരുന്നത്. മീരാൻ അലിയെ ഓർക്കുമ്പോൾ സാഹിബയെ ഓർമ്മ വരും സാഹിബയെ കേൾക്കുമ്പോൾ മീരാൻഅലിയെയും ഓർമ്മ വരും. ഓർമ്മകൾ അങ്ങിനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണല്ലോ. ഭാരതീയ സൂഫി സൗന്ദര്യത്തിന്റെ സമ്പന്നമായ ചില ഓർമ്മകൾ അദ്ദേഹവുമായിബന്ധപ്പെട്ടു കിടക്കുന്നു. ബേട്ടാ എന്ന് സ്നേഹത്തോടെ അലിഞ്ഞു വിളിക്കും. അദ്ദേഹത്തിന്റെ ഭാര്യ പീരാനി അമ്മയും (ഗുരുപത്നി) അതെ, സ്നേഹത്തിന്റെ ആൾ രൂപമായിരുന്നു.
ബാംഗ്ലൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അങ്ങോരുടെ ഗുരു ഖ്വാജാ അലി ഹുസൈൻ (രാമാനന്ദ നഗരം). അലി ഹുസൈൻ തങ്ങളുടെ ഗുരു ഖ്വാജാ ഹസൻ സർക്കൻ (ബൈഷോഡി ഷരീഫ് , UP ) അബുൽഉലായ് ആണ് ട്രഡിഷൻ . മീരാൻ അലിയുടെ കൂടെ മുറുഗ് മല്ല യിൽ ഉള്ള ‘അമ്മ ജാൻ ബാവാജാൻ ദർഗയിൽ പോയത് ഓർക്കുന്നു. രസകരമായ അനുഭവമാണത്. പ്യാരാ ഹുസൈൻ എന്നു പ്രേമത്തോടെയും സങ്കടത്തോടെയും വിളിക്കും. സൂഫി ടെർമിനോളജികൾ സഹജമായി നിർഗ്ഗളിക്കുന്നതുകേട്ടിട്ടുണ്ട്, അറബിയിലെയും ഉറുദുവിലെയും . ഒരിക്കൽ എന്റെ അതിഥിയായി കണ്ണൂർ വന്നപ്പോൾ സയ്യിദ് മുഹമ്മദ് മൗലായെ സന്ദർശിക്കുകയും സ്നേഹത്തോടെ ഉമ്മ വെക്കുകയും ചെയ്തു. അവിടെ നിന്ന് ഡായി കലാന്തർ, നൗ ചിസ്റ്റിയാൻ, ബാരാഇമാം…. എന്നൊക്കെ പ്രാർത്ഥിക്കുന്നത് കേട്ടു , അതീവ സുന്ദരമായ അഭൗമമായ ശബ്ദത്തിൽ. ഉറുദുവിലുള്ള ആ പ്രാര്ഥനയോടൊപ്പം ആയിരിക്കുന്നത് തന്നെ സമാധിജന്യമാണ്, തീർത്തും celestial ആയ ഒരു experience. പീർ പരസ്തി എന്ന രസകരമായ ക്വവാലി അദ്ദേഹമാണ് ആദ്യമായി കേൾപ്പിച്ചുതന്നത്. ഉറുദുവിൽ സങ്കടവും ആനന്ദവും ഉണ്ടാക്കുന്ന കവിതകൾ എഴുതുകയുംലയിച്ചു ചൊല്ലുകയും ചെയ്യും. റൂമിയുടെ ഗുരുവാണ് തബ്രീസി എന്ന് എല്ലാവരുംപറയുമ്പോൾ തബ്രീസിയുടെ ശിഷ്യനാണ് റൂമി എന്നു അദ്ദേഹം പറയും. തികഞ്ഞ ഗുരു പ്രേമി. അലി ഹുസൈൻറെ മരണ ശേഷം അദ്ദേഹത്തെ ശരീരത്തിൽ കണ്ടതിനെ കുറിച്ച്പറയും. മദദ് കുൻ യാ മൊയ്നുദ്ധീന് ചിശ്ത്തി, അജ്മീർ വാല, ഗരീബോം ക നവാസ്, അമീറുൽ ഔലിയ, സുൽത്താനുൽ ഹിന്ദ് , മദദ് കുൻ എന്ന് ക്വാജാ ബാബയെ invoke ചെയ്തു പ്രാർത്ഥിക്കും. ഭക്ഷണം കഴിച്ചാൽ പാത്രത്തെ ഉമ്മ വെക്കും. മൊത്തം പ്രേമവും കൃതജ്ഞതയും ആണ്. ഒരിക്കൽ വിളിച്ചപ്പോൾ അലി ഹുസ്സൈന്റെപേരിൽ പള്ളി (സാവിയ) ഉണ്ടാക്കാൻ സ്ഥലം മേടിച്ചുവെന്നും ghous e pak ന്റെജണ്ട (കൊടി ) സ്ഥാപിച്ചു എന്നും പറഞ്ഞു..
(തുടരും…)