
നെറ്റിമേലൊരു ചുംബനം – മറീന സ്വെറ്റെയ്വ

സജയ് കെ വി
(വിവർത്തനം)
നെറ്റിയിൽച്ചുംബിക്കെ
ദു:ഖങ്ങളില്ലാതെ –
യാകുന്നു, നിൻ നെറ്റി
ചുംബിച്ചിടട്ടെ ഞാൻ.
മിഴികളിൽച്ചുംബിക്കെ
വീണ്ടും തിരിച്ചെത്തി –
ടുന്നു പൊയ്പ്പോയോ –
രുറക്കവും സ്വപ്നവും ,
മിഴികളിൽത്തന്നെ ഞാ-
നിന്നു ചുംബിക്കുന്നു നിന്നെ.
ചൊടിയിലെച്ചുംബനം
കുടിനീരു പോലെ, നിൻ
ചൊടിയിൽ ഞാൻ
ചുംബിച്ചിടുന്നൂ
ഒടുവിലെച്ചുംബനം
നെറുകയിലാട്ടെ നീ
അതിനാൽ മറക്കാവു
സർവ്വം!