
ചിരി

റോബിന് എഴുത്തുപുര
കാഴ്ചകള്‍ ചുറ്റിപ്പിണഞ്ഞ
വളളിച്ചെടിയില്
രണ്ടു കണ്ണുകള്‍
പൂത്തുനില്ക്കുന്നു

ഒച്ചയുടെ വിണ്ടുകീറിയ
നടുമുറ്റത്ത്
പെറുക്കിക്കൂട്ടിയ കേള്‍വികള്‍
പ്രതീക്ഷിക്കാത്ത
മഴത്തണുപ്പിലെ
സന്ധ്യയിലെന്നവണ്ണം
ചിറകുകുടയുന്ന
മറ്റേതൊക്കെയോ അവയവങ്ങള്‍
പടിഞ്ഞാറ്റയില്‍
കാറ്റുമുറിഞ്ഞ വിശറി
തെക്കിനിയില്‍
പ്രസവം തെറ്റിയ ഇരുട്ട്
ചുവരിലെ പൊട്ടലുവീണ
ജനല്‍ച്ചില്ലില്‍
ഒട്ടിച്ചുവച്ചിരിക്കുന്ന
പുരാതനമായ ഒരു ചിരി ….

ഇനി മടങ്ങാനൊക്കുമോ ?
ഞാനൊരു കല്ലെടുത്ത്
ജനല്ചില്ലിലേക്ക് ഒറ്റയേറ്
ചിന്നിച്ചിതറിച്ചിരിച്ച ചില്ലുകള്‍ക്കിടയില്‍
ഞാനുമൊരു ചില്ല് ചിരി ചിരിച്ചു .