
ക്ഷീണം

രേഷ്മ സി
ഇഷ്ടമുള്ള ഒരു വാക്ക്,
സ്നേഹമുള്ള ഒരു ചിരി
നീ പെറുക്കിത്തന്ന
വിത്തുകളുടെ സാമ്രാജ്യം,
എന്റെയടുക്കളത്തോട്ടം.
വിളവെടുക്കാന്‍ കാലത്തും
നീ വരാന്‍ പോവുന്നില്ലെന്ന്
പാടുന്ന പടവലങ്ങളെ
ഞാന്‍ നേരത്തെ പറിച്ചു.

പുറത്ത് മുള്ളാണ്
അകത്ത് കയ്പാണ്
എന്ന് ചുവക്കുന്ന കറികളില്‍
ഉപ്പ് കൂട്ടിയിട്ടു.
പഴയ കവിതകളില്‍
പതിഞ്ഞ കോവലുകള്‍
പാകമാവും മുന്‍പ്
പറിച്ചച്ചാറിട്ടു.
വിരുന്ന് വരുന്ന
നാളായപ്പോളേക്കും
തളര്‍ന്ന് തളര്‍ന്ന്
കാളുന്നുണ്ടുള്ള്.
1 Comment
നല്ല കവിത !