
വേനല്‍ മഴ

രതീഷ് കൃഷ്ണ
വേനലില്‍ തളിര്‍ക്കുന്നു
നട്ടുച്ചപ്പൊട്ടന് മാവ്.
ചിരിപ്പൂ കണിക്കൊന്ന
ദാഹത്തിന് കരയിലി-
ന്നവള്ക്കേ മുഴുഭ്രാന്ത്.

കൊയ്ത്തുകാര്‍ കിതപ്പോടെ
മടങ്ങും വൈകുന്നേരം
‘പോരുക വസന്തമായ് ‘-
പാടുന്നൂ; മാവിന്കൊമ്പില്
നുണയക്കരിങ്കുയില്.
നാടുവിട്ടൊരു മകന്
തിരികെവരുംപോലെ
നാല്മണിപ്പൂവിന് മീതെ-
പ്പെയ്യുന്നൂ വേനല്‍ മഴ .