
പ്രണയം

രാജേഷ് ചിത്തിര
ഉടലുയിരുകകളിലാകെ
മുറിവുകള്‍ ഉള്ള പെണ്‍കുട്ടീ,
ഈ ആകാശത്തെ മറച്ചു പറന്നുയരുന്ന
ചിത്രശലഭങ്ങളില്‍ ഏതാണ്
നിനക്ക് ഞാന്‍ തന്ന മുറിവ്?
*
ആകാശം സ്വന്തമായുള്ള,
ചില്ലകളെല്ലാം സ്വന്തമായുള്ള
പക്ഷി,
ഒരു തൂവല്‍ പോലുമില്ലന്നോ നിന്റെതായി?
*
അവൾക്കായെഴുതിയ
കത്തുകളിലെ വരികൾ
വാക്കുകള,ക്ഷരങ്ങൾ
കത്തുന്നു മാൻകൂട്ടങ്ങൾ
പക്ഷികൾ മുളങ്കാടുകൾ .