
ശിശിരത്തില്നിന്ന്

പ്രതിഭ പണിക്കര്‍
വിടര്ച്ചകളില്
സൂക്ഷ്മപരാഗരേണു
വിതറും മൗനം
ശിശിരവാതില്
കടന്നിങ്ങെത്തിയാലീ
വിഷാദകാലം.
ഋതുചലനം
ഹൈകുവെഴുതുവാനായ്
പദം തേടവേ

വാക്കിലൊതുങ്ങാ
ഭ്രമാത്മകജാലത്തിന്
ജാലകയഴി
നിറഞ്ഞൊഴുകും
കണ്നോട്ടമയച്ചൊരാള്
തനിച്ചിരിയ്ക്കേ
ആഴ്ന്നശാന്തത
പുകയുന്ന നെഞ്ചതില്‍
മുകില്ത്തുള്ളിയായ്
നേരംതെറ്റിയ
നേരത്തെന്നുമിങ്ങനെ
കവിത; രാഗം
1 Comment
പ്രതിഭയുടെ തിളക്കം.