
പോസ്റ്റ് ലോക്ക്ഡൗൺ കാലവും കുട്ടികളുടെ ഓൺലൈൻ ലോകവും

ജോബി ബേബി
കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലായപ്പോള്‍ കുട്ടികള്‍ വിവരസാങ്കേതികവിദ്യയുടെ ഭാഗമാവുന്നു എന്നതായിരുന്നു പ്രധാന നേട്ടമായി കണ്ടിരുന്നത്. എന്നാല്‍, കുടത്തില്‍നിന്നു തുറന്നുവിട്ട ഭൂതത്തെ എങ്ങനെ അടക്കിയിരുത്തും എന്നറിയാതെ വലയുകയാണ് മാതാപിതാക്കള്‍. മൊബൈല്‍ ഫോണിന് അടിപ്പെട്ട ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല മാതാപിതാക്കള്‍ക്ക്. അവസാനമായി മൊബൈല്‍ ഫോണിന്റെ കൈവിട്ട ഉപയോഗം തൃശൂരിലും ആറ്റിങ്ങലിലും 14 കാരായ രണ്ടു കുട്ടികളുടെ ജീവന്‍കൂടി എടുത്തു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആത്മഹത്യാ വാര്‍ത്തകളില്‍ ഇത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളെ ഓരോ രക്ഷിതാവും കാണുന്നത് സ്വന്തം മക?ന്റെയും മകളുടെയും രൂപങ്ങളായാണ്.ആ വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളാവട്ടെ ചെറിയ ചെറിയ വ്യത്യാസങ്ങളോടെ ഒട്ടുമിക്ക വീടുകളിലും നിത്യം അരങ്ങേറുന്നതും.പഠനത്തിന്റെ അനിവാര്യോപാധിയായി സാങ്കേതികവിദ്യയും ഇന്റര്‍നെറ്റും മാറിയ സാഹചര്യത്തില്‍ കൗമാര മാനസികാവസ്ഥയും ഓണ്‍ലൈന്‍ ഉപയോഗവും തമ്മിലെ ആരോഗ്യകരമായ പാരസ്പര്യത്തിന്റെ മാര്‍ഗനിര്‍ദേശ തത്ത്വങ്ങള്‍ അടിയന്തരമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു.കാരണം, ദീര്‍ഘസമയം വിഡിയോ ഗെയിം ഉള്‍പ്പെടെ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണത, ആത്മാരാധന തുടങ്ങിയ പ്രവണതകള്‍ ശക്തമാ?െണന്ന് പറയുന്നത് ലോകപ്രസിദ്ധരായ മനഃശാസ്ത്ര കൂട്ടായ്മകളാണ്. രണ്ടു മണിക്കൂറിലധികം സമയം സ്ക്രീനില്‍ തുടര്‍ച്ചയായി ചെലവഴിക്കുന്ന കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പെരുമാറ്റപ്രശ്നങ്ങള്‍ എന്നിവ വ്യാപകമാണെന്നും അവര്‍ വ്യക്തമാക്കുന്നു.12 മുതല്‍ 18 വയസ്സുവരെയുള്ള കൗമാരക്കാര്‍ ആത്മഹത്യ ഒരു പോംവഴിയായി തിരഞ്ഞെടുക്കുന്നുവെന്ന് കണ്ടെത്തിയത് നമ്മുടെ സംസ്ഥാനത്തെ ശിശുക്ഷേമ വകുപ്പിന്റെ പഠനമാണ്. ഇത്തരം അപകടങ്ങളില്‍നിന്ന് നമ്മുടെ കുട്ടികളെ എങ്ങനെ രക്ഷിക്കാം എന്ന് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്.
2020ലെ ദേശീയ ക്രൈം റിപ്പോര്‍ട്ട് (NCRB) പ്രകാരം നമ്മുടെ രാജ്യത്ത് ഒരോ ദിവസവും ആത്മഹത്യ ചെയ്യുന്നത് മുപ്പതിലധികം കുട്ടികളാണ്.നാലു വര്‍ഷമായി അവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നത് നമ്മെ പേടിപ്പിക്കുകയും ചെയ്യുന്നു.കേരളത്തിലെ കണക്കുകളും ഒട്ടും ആശാവഹമല്ല.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ ശൈശവ ആത്മഹത്യ നടന്ന വര്‍ഷമാണ് 2020- 324 പേര്.ഈ വര്‍ഷം ഏപ്രില്‍ വരെ സ്വയംഹത്യയിലേക്ക് നടന്നുകയറിയ കൗമാരക്കാര്‍ 53. ജീവിതം എന്തെന്നറിയുന്നതിനുമുമ്പേ ആയുസ്സറുത്തുമാറ്റാന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ പരീക്ഷപ്പേടി മുതല്‍ പലതരം മാനസിക,ശാരീരിക പീഡകള്‍ വരെ നിരവധി കാരണങ്ങളുണ്ടെന്ന് ശൈശവ മനഃശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു.അതില്‍, കുട്ടികളെ ആത്മഹത്യാമുനമ്പിലേക്കു നയിക്കുന്നതില്‍ സമീപകാലത്ത് പ്രത്യക്ഷവും പരോക്ഷവുമായ പ്രധാന വില്ലനാവുകയാണ് ഇന്റര്‍നെറ്റ് അഡിക്ഷന്. സംസ്ഥാന വനിത-ശിശു വികസന വകുപ്പ് 2020 ജനുവരി മുതല്‍ ജൂലൈ വരെ നടത്തിയ പഠനത്തില്‍ 17 വയസ്സിനു താഴെയുള്ള 158 കുട്ടികളിലെ 12 പേരുടെയും ആത്മഹത്യയുടെ കാരണം മൊബൈല്‍ ഗെയിം/ഇന്റര്‍നെറ്റ് ആസക്തിയാണെന്ന് കണ്ടെത്തിയിരുന്നു. മറ്റു കാരണങ്ങളായി എണ്ണിയ രക്ഷിതാക്കളുടെ ശാസന, മാനസിക-ശാരീരിക പീഡനങ്ങളും പ്രശ്നങ്ങളും, പരീക്ഷത്തോല്വിയും പേടിയും തുടങ്ങിയവയിലും മൊബൈല്‍ ഒരു കൂട്ടുപ്രതിയായുണ്ട്.

കോവിഡാനന്തരം മഹാഭൂരിപക്ഷം കുട്ടികളും അധിക സമയവും ചെലവിടുന്നത് മൊബൈലിനോടൊപ്പമാണ്. ഈ മഹാമാരിക്കാലത്ത് രാജ്യത്ത് 90 ശതമാനത്തിലധികം കുട്ടികളും ഓണ്‍ലൈനില്‍ വിദ്യാഭ്യാസം ലഭിക്കാനായ ഏക സംസ്ഥാനമാണ് കേരളമെന്ന ഏറ്റവും പുതിയ വാര്‍ഷിക വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ട് (ASER 2021) നമുക്ക് ഏറെ അഭിമാനകരമാണ്. സാങ്കേതികവിദ്യയും െനറ്റ് കണക്?ടിവിറ്റിയും ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കാനായി എന്നതിന്റെ നിദര്‍ശനവുമാണ്.ജീവിതവ്യവഹാരങ്ങളില്‍നിന്ന് അഴിച്ചുമാറ്റാനാവാത്ത ഡിജിറ്റല്‍ വിദ്യകളോടൊത്ത് കുട്ടികള്‍ വളരുന്നുവെന്നത് പുതുലോകത്തേക്ക് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവേശിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യകളെയും ഓണ്‍ലൈന്‍ ലോകത്തെയും നിഷേധിച്ചുകൊണ്ട് പുതിയ തലമുറകളെ വളര്‍ത്തുകയെന്നത് അസാധ്യമാണ്; അക്ഷന്തവ്യമായ തെറ്റുമാണ്. എന്നാല്‍, കൃത്യമായ നിയന്ത്രണങ്ങളും മാര്ഗനിര്ദേശങ്ങളുമില്ലെങ്കില് ഇന്റര്‍നെറ്റിന് അടിമപ്പെട്ട് മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങളുള്ള വലിയ തലമുറ വളര്‍ന്നുവരാന്‍ അത് കാരണമായേക്കും.
കുട്ടികളെ പഴയ ചിട്ടയിലേക്ക് മടക്കിക്കൊണ്ടുവരാം
മാറിയ സാഹചര്യങ്ങളാണ് കുട്ടികളെ മൊബൈല്‍ ഫോണിന് അടിമകളാക്കിയത്. നേരത്തെ സ്കൂളില്‍ പോയിരുന്നപ്പോള്‍ കുട്ടികള്‍ക്ക് അടുക്കും ചിട്ടയുമുള്ള ജീവിതമുണ്ടായിരുന്നു. പഠനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായതോടെ എല്ലാം മാറിമറിഞ്ഞു. ഫോണ്‍ ഉപയോഗത്തെ കുറിച്ചു ചോദിച്ചാല്‍ കുട്ടികള്‍ മിക്കപ്പോഴും കാരണമായി പറയുന്നത് ”ബോറടിക്കുന്നു. ഞാന്‍ വേറെന്തുചെയ്യാനാ” എന്നായിരിക്കും. കുട്ടികളെ ആ പഴയ ചിട്ടയിലേക്ക് തിരിച്ചു കൊണ്ടുവരുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി കുട്ടികളുടെ ദിവസം ഷെഡ്യൂള്‍ ചെയ്യുക. പതിയെപ്പതിയെ ചിട്ടയിലേക്ക് കൊണ്ടുവരണം.
കുട്ടികളുടെ കൂടി ഇഷ്ടം നോക്കി അവരുടെ ഓരോ ദിവസത്തെയും ചിട്ടകള്‍ ആസൂത്രണം ചെയ്തുനല്‍കണം. ഫോണ്‍ ഉപയോഗിക്കാന്‍ പ്രത്യേക സമയം അനുവദിക്കുക. ഇതിനെല്ലാം മാതാപിതാക്കളുടെ പിന്തുണ വേണം.
ആഴ്ചയില്‍ ഒരു ദിവസം മാതാപിതാക്കളടക്കം ഫോണ്‍ മാറ്റിവെക്കണം. കുട്ടികളുമായി ഗുണപ്രദമായ രീതിയില്‍ സമയം ചെലവഴിക്കണം. ചെറിയ കുട്ടികള്‍ക്ക് ഏറ്റവുമിഷ്ടം മാതാപിതാക്കളുമായി കളിക്കുന്നതും യാത്ര പോകുന്നതുമൊക്കെയാണ്. ജോലിക്കാരായ മാതാപിതാക്കള്‍ക്ക് അത് സാധ്യമാകണമെന്നില്ല. എങ്കിലും പരിശ്രമിക്കണം. ദിവസം അരമണിക്കൂറെങ്കിലും കുട്ടികള്‍ക്കായി മാറ്റിവെക്കണം. കുട്ടികളുമായി സൗഹൃദത്തിലായാല് അവരെ സ്വാധീനിക്കാനും അനുസരിപ്പിക്കാനും എളുപ്പത്തില്‍ കഴിയും.
പാരന്റല്‍ കണ്ട്രോള് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് കുട്ടികളുടെ മെയിലുമായി കണക്ട് ചെയ്താല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനാകും. എത്ര സമയം ഉപയോഗിക്കുന്നു എന്നറിയാം. കുട്ടികളുടെ വയസ്സ് സെറ്റ് ചെയ്താല്‍ അതിനപ്പുറത്തേക്കുള്ള ആപ്പുകളൊന്നും കുട്ടികള്‍ക്ക് ലഭ്യമാകില്ല.
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ മാറ്റിവെച്ചതുകൊണ്ട് ഫലമില്ല. അത് ദോഷം ചെയ്യുമെന്നതും ഓര്‍ക്കണം.
മാതാപിതാക്കള്‍ക്കും വേണം കൗണ്‍സലിങ്
കുട്ടികള്‍ക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കേണ്ട സാഹചര്യമാണിപ്പോഴുള്ളത്.സമൂഹത്തില്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്ന് അവരും തിരിച്ചറിയണം. പലപ്പോഴും കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ഇതൊന്നുമറിയില്ല എന്ന രീതിയിലാണ് അവരുടെ പ്രതികരണം. ഇന്ന് ഇന്റര്‍നെറ്റ് നോക്കാനും അവര്‍ക്കാവശ്യമുള്ളതു കണ്ടെത്താനും കുട്ടികളെ ആരും പഠിപ്പിക്കേണ്ടതില്ല. മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ കിട്ടിയാല്‍ ആരും പറഞ്ഞുനല്കാതെ തന്നെ അവര്‍ ഉപയോഗിക്കും.
കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിരീക്ഷിക്കണം. എന്നാല്‍, പെട്ടെന്നൊരു ദിവസം ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ അത് വിപരീത ഫലമേ ഉ?ണ്ടാക്കൂ. മൊബൈല്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോഴേ സമയനിയന്ത്രണം വേണം. അത് ശീലമാക്കണം.
മുതിര്‍ന്നവരില്‍പോലും മൊബൈല്‍ ഫോണ്‍ അഡിക്ഷന് ഉണ്ട്. അമിതമായ മൊബൈല്‍ ഉപയോഗം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്.
പഠനാവശ്യത്തിനുള്ളതാണെങ്കില് അതിനുള്ള സംവിധാനം മാത്രം മൊബൈലില്‍ മതി. വീട്ടില്‍നിന്നോ അക്കൗണ്ടില്‍നിന്നോ പണം നഷ്ടമാവുന്നുണ്ടെങ്കില് ശ്രദ്ധിക്കണം. പണത്തിന്റെ മൂല്യം അറിയാതെ വളര്‍ത്തുന്നവരാണ് പണം ഉപയോഗിച്ച് കളിക്കാന്‍ തയാറാവുന്നത്.

പഠിപ്പിക്കണം സൈബര്‍ സുരക്ഷ
സൈബര്‍ സുരക്ഷയെ കുറിച്ച് പഠപ്പിക്കണം. കുട്ടികള്‍ക്ക് പലപ്പോഴും വരും വരായ്കകള്‍ അറിയില്ല. അതുകൊണ്ടാണല്ലോ അവരെ കുട്ടികള്‍ എന്നു വിളിക്കുന്നത്. ചതിക്കുഴിയില്‍ ചാടുമ്പോള്‍ മാത്രമാണ് തിരിച്ചറിയുന്നത്.
പലപ്പോഴും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് വഴി പരിചയപ്പെടുന്ന അപരിചിതരാണ് ചതിക്കുഴികളിലേക്ക് എത്തിക്കുന്നത്. സാമ്പത്തികമായോ ശാരീരികമായോ ചൂഷണങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാവും. കുട്ടികള്‍ ഇത്തരം ബന്ധങ്ങളില്‍ ചെന്നുപെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
നേരത്തെ സുരക്ഷിത ഡ്രൈവിങ്ങിനെ കുറിച്ചാണ് ക്ലാസ് നയിച്ചിരുന്നത്. അതുവഴി ഏറെ ആളുകള്‍ക്ക് ഇപ്പോള്‍ ഗതാഗത നിയമങ്ങളെക്കുറിച്ച് അറിയാം. അതുപോലെ സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം നല്‍കണം.
മൊബൈലില്‍ എന്തൊക്കെ ഉപയോഗിക്കാം, ഉപയോഗിക്കരുത് എന്ന് കൃത്യമായി പറയണം കുട്ടികളോട്. കുട്ടികള്‍ ഗെയിം കളിക്കുന്നത് അറിയാന്‍ ബുദ്ധിമുട്ടില്ല.
പഠനസമയം കഴിഞ്ഞും കുട്ടികള്‍ മൊബൈലിലാണെങ്കില്‍ അവരെന്തുചെയ്യണം എന്ന് നിരീക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.
വീടിനകത്ത് തുറന്ന സ്ഥലത്ത് എല്ലാവര്ക്കും കാണുന്ന വിധത്തിലായിരിക്കണം കുട്ടികള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സ്ഥാപിക്കേണ്ടത്.
മുറിയടച്ചിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കാന്‍ അനുവദിക്കരുത്. കുട്ടികളെ വഴക്കുപറയാന്‍ പോലും ധൈര്യമില്ല രക്ഷിതാക്കള്‍ക്ക്.
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള അറിവ് ഗുണകരമായി നല്‍കുന്നതോടൊപ്പം അതുണ്ടാക്കുന്ന അപകടങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയവ നമ്മുടെ കരിക്കുലങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട സമയം ആസന്നമായിരിക്കുന്നു. ശരീരത്തിനും മനസ്സിനും തെറ്റായി ബാധിക്കാത്ത രീതിയില്‍ ഡിജിറ്റല്‍ പഠനത്തെ ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സ്കൂളുകളിലെ കൗണ്‍സലിങ് സംവിധാനങ്ങള്‍ കുട്ടികളുടെ ‘മാറ്റ’ങ്ങളെ പെ?ട്ടെന്ന് തിരിച്ചറിയാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഉപകാരപ്പെടും.നിഷേധാത്മക കാര്ക്കശ്യങ്ങളേക്കാള് പരസ്പരം മനസ്സിലാക്കിയുള്ള നിയന്ത്രണങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ രക്ഷിതാക്കളെയും പ്രാപ്തരാക്കേണ്ടതുണ്ട്. കൗമാരക്കാരെ തെറ്റായി സ്വാധീനിക്കാനിടവരുത്തുന്ന ഓണ്‍ലൈന്‍ കളികള്‍, പണം പിടുങ്ങുന്ന ചൂതാട്ടങ്ങള്‍ തുടങ്ങിയവക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം.ഓണ്‍ലൈന്‍ ചൂതാട്ട നിരോധനത്തിനായി നിയമ ഭേദഗതിയും ഓര്‍ഡിനന്‍സും പുറത്തിറക്കിയ കര്‍ണാടക, തമിഴ്നാട് മാതൃകകള്‍ ഇവിടെയും സ്വീകരിക്കാനാകുമോ എന്ന് പരിശോധിക്കാവുന്നതാണ്.ഭ്രമാത്മകമായ വെര്‍ച്വല്‍ ജീവിതത്തേക്കാള്‍ ആനന്ദകരവും ആഹ്ലാദകരവുമാണ് മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളുമായുള്ള ജീവിതമെന്ന സാമൂഹിക പാഠങ്ങളും, എല്ലാവരെയും സമഭാവനയോടെ ഉള്‍ക്കൊള്ളാനും തീക്ഷ്?ണമായ ജീവിതയാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനും ശക്തി നല്കുന്ന ധാര്‍മികമൂല്യങ്ങളും നമ്മുടെ കുട്ടികളില്‍ സാങ്കേതിക ജ്ഞാനത്തോടൊപ്പം സന്നിവേശിപ്പിക്കാന്‍ കഴിയുമ്പോഴേ ഡിജിറ്റല്‍ തുരുത്തുകളില്‍ കുരുങ്ങിപ്പോകുന്ന അവരെ ആത്യന്തികമായി പുറത്തുകടത്താനാകൂ.
(കുവൈറ്റില്‍ നഴ്സായി ജോലി നോക്കുന്നു ലേഖകന്‍)
1 Comment
Informative