
കോവിഡ് കാലത്തെ സാങ്കേതിക പുരോഗതി

നിഖിൽ എ
കോവിഡ്- 19 വലിയ ദോഷങ്ങൾ നമുക്ക് നിരന്തരമായി നൽകികൊണ്ടിരിക്കുകയാണെങ്കിലും അതിനിടയിൽ നമ്മൾ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. പാൻഡെമിക് സമയത്ത് ഉപയോക്താക്കളിൽ കൂടുതൽപേരും ഓൺലൈൻ ചാനലുകളിലേക്ക് നീങ്ങിയതിന്റെ ഫലമായി ഡിജിറ്റൽ ചാനലുകളിലൂടെ ഉപഭോക്താക്കളുമായി ഇടപഴകുന്നതിനുള്ള ദ്രുതഗതിയിലുള്ള മാറ്റം മിക്യ കമ്പനികളും നടത്തി. ഇത് ഉപഭോക്തൃ ഇടപെടലുകളിൽ 70 ശതമാനമെങ്കിലും ഡിജിറ്റൽ സ്വഭാവമുള്ളതാകുകയും അതുവഴി ടെക്നോലോജിക്കൽ അഡ്വാൻസ്മെന്റിന്റെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടം തന്നെ സംഭവിക്കുകയും ചെയ്തു.
കോവിഡ്- 19 പാൻഡെമിക്ക് ഡിജിറ്റൽ പരിവർത്തനത്തിന് വളരെഅധികം സഹായകമായി എന്ന് വേണം മനസ്സിലാക്കാൻ, മാത്രമല്ല പാൻഡെമിക്കിന് മുമ്പ് തന്നെ നടന്നുകൊണ്ടിരുന്ന നിരവധി പ്രധാന പുതിയ പരീക്ഷണങ്ങളെ വളരെയധികം ത്വരിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ്- 19 പാൻഡെമിക്ക് നമ്മുടെ സമ്പദ്വ്യവസ്ഥയെ മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തെയും കാര്യമായി ബാധിച്ച സാഹചര്യത്തിൽ നമ്മൾ സാങ്കേതികവിധ്യയുടെ സാധ്യതകൾ ഏറെ ഉപോയോഗപ്പെടുത്തി. പകർച്ചവ്യാധി പല ബിസിനസുകളെയും മോശമായി ബാധിക്കുകയും ആൾടർനേറ്റീവ് എന്ന നിലയിൽ നിരവധി സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും അത് സാങ്കേതിക വികസനം ത്വരിതപ്പെടുത്താൻ സഹായകമാക്കുകയും ചെയ്തു. വിദ്യാർത്ഥികൾ വെബ് കാസ്റ്റിങ്ങും മറ്റ് സാങ്കേതിക വിദ്യകളുടെ സാധ്യതകളും മനസ്സിലാക്കുകയും ചെയ്തു, ഈ സാധ്യതകൾ വരും കാലത്ത് അപ്ഡേറ്റഡ് ആയി കൊണ്ടുപോകാൻ അവർ പ്രാപ്തരാണ്. ടെക്നോളജിയിലേക്ക് വലിയ എക്സ്പോഷർ എല്ലാവർക്കും ലഭിച്ചതോടെ നമ്മൾ ഏറെ വർഷം മുന്നോട്ടേക്ക് കുതിച്ചുചാടി എന്നത് ശ്രദ്ധേയമാണ്.
കോവിഡ്-19 ന് ശേഷമുള്ള ലോകത്ത് അപ്ലിക്കേഷനുകളിൽ ക്ലൗഡ് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിൽ വർദ്ധനവിന് സാധ്യതയുണ്ട്. വൈറസ് പടർന്നപ്പോൾ ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർബന്ധിതരായി, ഓൺലൈൻ പഠന മോഡലുകൾ നടപ്പിലാക്കിയപ്പോൾ കോൺഫറൻസിങ്ങും മറ്റുമായി പല ആവശ്യങ്ങളും ഉയർന്നുവന്നു. ഇതിനാൽ ഉപബോക്താകൾ കൂടുതൽ കാര്യങ്ങൾ അപ്ഗ്രേഡുചെയ്യുകയും ഈ ആവശ്യം നിറവേറ്റുന്നതിനുള്ള വിഭവങ്ങൾ കമ്പനികൾ നൽകുകയും ചെയ്തു. കോവിഡ് 19 ന് ശേഷമുള്ള കാലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ്സുകളും ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് തുടരും എന്ന് തന്നെ അനുമാനിക്കാം. സാങ്കേതികവിദ്യയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുകളിലേക്ക് പല സാങ്കേതികവിദ്യകളും എത്തിച്ചേരുന്നുണ്ട്. പല അപ്ഡേയ്റ്റ്സും പെട്ടന്ന് നടന്നു, പുതിയ ഡെവലപ്പ്മെന്റുകൾ ഉണ്ടാകുകയും ചെയ്തു.
ഈ പുതിയ ലോകവുമായി വേഗത്തിൽ പൊരുത്തപ്പെടാൻ എല്ലാ മേഖലകൾക്കും കഴിയണം. ഓൺലൈൻ ഓർഡറിംഗ് സിസ്റ്റങ്ങൾ മുതൽ വെബ് കാസ്റ്റിംഗ് വരെ നിരന്തരമായി ഇന്ന് നമ്മൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. കൂടുതൽ ഡിജിറ്റൽ മേഖലയിലേക്ക് തിരിയുന്നതിന് കമ്പനികൾക്ക് ഗിയറുകൾ എളുപ്പത്തിൽ മാറ്റാനും പുതിയ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാനും കഴിയണം ഒപ്പം ഇനിയും വരാനിരിക്കുന്നവയെ ഏറ്റെടുക്കാനും സാധിക്കണം. കോവിഡിന് ശേഷം കൂടുതൽ സാങ്കേതിക മികവോടുകൂടിയ പുതിയ ഒരു ലോകം നമുക്ക് പ്രതീക്ഷിക്കാം.
ഓ ടി ടി
കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള ഓ ടി ടി മാർക്കറ്റിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഒടിടി വ്യൂവർഷിപ്പ് എക്കാലത്തെയും ഉയർന്ന നിരക്കിലാണ്, ഏറ്റവും വേഗം വളർന്നുകൊണ്ടിരിക്കുന്ന ഓ ടി ടി മാർക്കറ്റ് ആണ് ഇന്ന് ഇന്ത്യയുടെത്. ലോകത്തിലെവിടെയുമെന്നപോലെ ഇന്ത്യൻ വിപണിയിലും ഒടിടി പ്ലാറ്റ്ഫോമുകൾ വളർന്നുകൊണ്ടിരിക്കവെ വന്ന കോവിഡ് പ്രതിസന്ധി പ്രക്രിയയെ ത്വരിതപ്പെടുത്തി.ഓ ടി ടി ഒരു പുതിയ സാധ്യതയായി തന്നെ ഇന്ന് നമുക്ക് മുന്നിലുണ്ട്.
കോവിഡിന് ശേഷം ഭാവിയിൽ തിയേറ്ററുകൾ പുതിയ അനുഭവങ്ങൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യകളിലേക്ക് നീങ്ങും എന്ന് പ്രതീക്ഷിക്കാം. ഒപ്പം ബണ്ടിൽ ചെയ്ത് ഇന്ന് നമ്മൾ വാങ്ങുന്ന കേബിൾ ടി വി ചാനലുകൾക്ക് പകരം ഓ ടി ടി ആയിരിക്കും ഇനി ഭാവിയിലെ സാധ്യത.
ഇത്തരത്തിൽ വലിയ മാറ്റങ്ങൾ സാങ്കേതിക മേഖലയിൽ കടന്നുവരും എന്നതിൽ സംശയമില്ല. കോവിഡ് കാലം സാങ്കേതിക പുരോഗതിക്ക് കൂടി കാരണമായി എന്നത് ഒരു വസ്തുതയാണ്. ഈ ഒരു കാലയളവിനുള്ളിൽ സാങ്കേതിക പുരോഗതിയുടെ കാര്യത്തിൽ വർഷങ്ങൾ മുന്നിലേക്കാണ് നമ്മൾ കുതിച്ചുചാടിയത്.