
മൂന്ന് കഥകൾ

മുയ്യം രാജൻ
കരുതൽ
കുട, വടി,മെതിയടി എല്ലാം മാറ്റി വെച്ചു. ഇഹലോകവാസം കഴിഞ്ഞു. ഇപ്പോൾ പരലോകത്തേക്കുള്ള ക്യൂവിലാണ്. അവിടത്തെ യഥാർത്ഥ സ്ഥിതി എന്താണെന്ന് അറിയില്ല. ആശ്വാസത്തിനായി ലേശം പ്രാണവായു
കരുതിക്കളയാം. ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് കൂട്ടുകാരോട് കള്ളം പറയേണ്ടി വരില്ല.
ഭൂമുഖം
എല്ലായിടത്തും നീണ്ട ക്യൂ ഉണ്ടായിരുന്നു. പ്രാണവായു… മൃതപ്രാതർ… പള്ളി, സെമിത്തേരി, ശ്മാശാനം.. എന്നൊക്കെ ചില ബോർഡുകൾ കണ്ടു. ഒരു മനുഷ്യത്തരിയെ ഭൂമുഖത്തെങ്ങും കണ്ടില്ല. ആദ്യമായി ആശ്വാസത്തോടെ ഒരു പൊതുവേദിയിൽ കയറി കുറുക്കൻ ഉറക്കെ കൂകി വിളിച്ചു. അവസാനത്തെ മനുഷ്യനും നാടുനീങ്ങിയതിന്റെ അടയാളം അങ്ങനെ സന്തോഷപ്പെടുത്തി. ഇനി മൃഗാധിപത്യം. മരിച്ചു മണ്ണടിഞ്ഞ മനുഷ്യർക്കായി ഭൂമിയിൽ ഒരു സ്മാരകം പണിയാൻ മൃഗകുലം തീരുമാനിച്ചു.
ജനകോടി
എന്റെ സകല സ്വത്തും തരാം.. ഒരിത്തിരി ജീവവായു തന്നാൽ മാത്രം മതി. കോടീശ്വരൻ ദൈവത്തോട് കെഞ്ചി. അതിന് നിനക്കിനി എവിടാ സ്വത്ത്… സ്വത്വം… ചെകുത്താൻ ഔദാര്യത്തോടെ ഒരു കോടി അദ്ദേഹത്തെ പുതപ്പിച്ചു.