
കാശ്മീരിലേക്ക്

മിസ്ഹബ് ബിൻ ഹംസ ഇ
ലോക്ക്ഡൗണിനു ശേഷം കാശ്മീരിലേക്ക് യാത്ര ചെയ്യാന്‍ ലഭിച്ച അസുലഭ മുഹൂര്‍ത്തത്തെ ഞാന്‍ എന്നാലാകുംവിധം വിവരിക്കാനുള്ള ശ്രെമമാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥിയായ എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരു പ്രധാന ഡെസ്റ്റിനേഷന്‍ ആയിരുന്നു കാശ്മീര്‍. കാശ്മീരിനെ വര്‍ണിക്കുന്ന പല കവിതകളും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
Agar firdaus bar ru-ye zamin ast
Hamin ast-o hamin ast-o hamin ast
If there is heaven on earth
It is this, it is this, it is this!
കശ്മീരിന്റെ അടുത്ത കാലത്തെ രാഷ്ട്രീയ സ്വഭാവം യാത്രക്ക് പറ്റിയതല്ല എന്ന് എന്റെ നോര്‍ത്തിന്ത്യന്‍ ഫ്രണ്ട്സ് പറഞ്ഞു പലപ്പോഴും. പക്ഷെ എനിക്ക് കാശ്മീരിലേക് യാത്രചെയ്യണമെന്ന് തന്നെ തോന്നി. ഇന്ത്യന്‍ ഗവണ്മെന്റ് ആര്‍ട്ടിക്കിള്‍ 370 ഇന്‍ ഓപ്പറേറ്റീവ് ആക്ക്കിയതിനുശേഷം അവിടെയുള്ള ഫോട്ടോ ജേര്ണലിസ്റ് മാരുടെ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമില്‍ കണ്ടു അറിയുമായിരുന്നു സ്ഥലങ്ങളുടെ അവസ്ഥകള്‍ വളരെ വിഷമിപ്പിക്കുന്നതുതന്നെ പക്ഷെ എന്റെ യാത്രയില്‍ നിന്നും ഞാന്‍ പിന്മാറിയില്ല. യാത്രചെയ്യുമ്പോള്‍ അവിടെയുള്ള രാഷ്ട്രീയവും അതോടുകൂടെ അവിടെയുള്ളവരുടെ മനസ്സും കാണാന്‍ കായ്യുന്നതാവണം എന്റെ യാത്ര എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. അങ്ങിനെ ഡല്‍ഹിയില്‍ നിന്നും മാര്‍ച്ച് മൂന്നിന് ജമ്മു താവിയിലേക്ക് ട്രെയിന്‍ കയറി. അംബാല കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് എത്തുന്നതിനു മുമ്പ് ട്രെയിനില്‍ വച്ച് വളരെ പേടിപ്പിക്കുന്ന തരത്തില്‍ ചെക്കിങ് തുടങ്ങി എല്ലാ കംപാര്‍ട്മെന്റിലും എന്റെ ഭാഗത്തു എത്തിയപ്പോള്‍ എന്നെയും അവര്‍ പരിശോധിച്ചു. കാശ്മീരിലേക്ക് കടക്കുക എന്നാല്‍ വളരെ റിസ്ക് പിടിച്ച ഒന്നാണ് എന്ന് എനിക്ക് അവിടെ വച്ച് തന്നെ മനസ്സിലായി. തീവണ്ടി വളരെ സ്പീഡില്‍ മുന്നോട്ട് നീങ്ങി പത്താന്‍കോട്ട് സ്റ്റേഷന് കഴിഞ്ഞതോടെ സാധാരണ ഞാന്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് സിം ആയ എന്റെ സിം വര്‍ക്ക് ചെയ്യുന്നത് സ്ലോ ആകാന്‍ തുടങ്ങി. കത്തുവാ സ്റ്റേഷന് എത്തിയതോടെ മുഴുവനായും കണക്ഷന് നഷ്ടപ്പെട്ടു. കത്തുവാ സ്റ്റേഷന് എത്തിയതോടെ ഞാന്‍ ന്യൂസ് പേപ്പറില്‍ മാത്രം കേട്ട് പരിജയം ഉള്ള ഒരു സ്ഥലത്തു കൂടെയാണ് പോകുന്നത് എന്ന് മനസ്സിലായി. ആസിഫയെന്ന പിഞ്ചു മോളെ ഞാന്‍ മനസ്സില്‍ അറിയാതെ ഒരു നിമിഷം ഓര്‍ത്തു പോയി. ജമ്മു ടൗയി എത്തിയതോടെ കോവിഡ് ടെസ്റ്റ് കഴിഞ്ഞു ബസ്റ്റാണ്ടിലേക്ക് പോയി. അവിടെ നിന്നും ഒരു പുതിയ പോസ്റ്റ്പെയ്ഡ് സിം വാങ്ങി. അവിടെ വച്ച് തന്നെ എനിക്ക് ഒരു ബംഗാളി ഫാമിലിയെ കിട്ടി അവരും എന്റെ കൂടെ കൂടി ഞങ്ങള്‍ ബസിനു വേണ്ടി കത്ത് നിന്ന്. രാത്രിയോടെ ബസ് എടുത്തു കാശ്മീരിലേക്ക്. ജമ്മു ഭാഗത്തു വലിയ പ്രശ്നങ്ങള്‍ ഇല്ല . കാശ്മീരിലേക്ക് പോകണമെങ്കില്‍ ബനിഹാല്‍ പാസ്സിലൂടെ വേണം പോകാന്‍ വളരെ വലിയെ ചുരം ആണ് അത്. ആ ബസില്‍ അധികവും കാശ്മീരികളാണ് അവരോടു സംസാരിക്കാന്‍ തുടങ്ങിയതോടെ അവര്‍ പറഞ്ഞു നിങ്ങള്‍ കേരളത്തില്‍ നിന്നും ഉള്ളവരാണല്ലേ. കേരളത്തിനോട് അവര്ക് വളരെയധികം ബഹുമാനം. അവരില്‍ ഒരുവന് പറഞ്ഞു എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും എന്നെ വിളിക്കണം നമ്പര്‍ കൂടെ കയ്യില്‍ തന്നു. പിന്നീട എനിക്കവരെ വിളിക്കേണ്ടി വന്നിട്ടില്ല. എന്റെ സുഹൃത്ത് ഒരാള്‍ ഗുല്‍മര്‍ഗില്‍ ഉണ്ട് അവരെ കണ്ടിട്ടുവേണം കാശ്മീരില്‍ സ്റ്റേ ശരിയാക്കാന്‍ എന്ന് കരുതി കാശ്മീരിലോട്ടു ബസില്‍ കയറി യാത്ര ആസ്വദിക്കാന്‍ തുടങ്ങി. ചില സ്ഥലങ്ങളില്‍ അവര്‍ ചായ കുടിക്കാന്‍ നിര്‍ത്തും ഞാനും അവരുടെ കൂടെ ഇറങ്ങും. ഒരു സ്ഥലത്തു ഇറങ്ങിയപ്പോള്‍ ബസിലുള്ള ഒരു പ്രായം കൂടിയ ആള് പറഞ്ഞു മുന്നോട്ട് നോക്കിയാല്‍ കാണാന്‍ പറ്റുക പാകിസ്ഥാന് ആണ് രാത്രിയുടെ കൂരിരുട്ടില്‍ എനിക്ക് പാകിസ്താനെ കാണാന്‍ സാധിച്ചില്ല.

ബസില്‍ യാത്ര തുടങ്ങിയപ്പോള്‍ ഒരു 28 – 29 വയസ്സ് പ്രായമുള്ള സര്‍ദ്ദാര്‍ കാശ്മീരിയോടെ വളരെ മോശമായി പെരുമാറാന്‍ തുടങ്ങി. 45 -50 വയസ്സിലധികം പ്രായം തോന്നിക്കുന്ന വ്യക്തിയോട് എനിക്കാണെങ്കില്‍ ഭയങ്കരമായി ദേഷ്യം വരുന്നും ഉണ്ട് അന്യ നാടും അന്യ മനുഷ്യരും സെന്‍സിറ്റീവ് ആയ ഇഷ്യൂ ആയത്കൊണ്ടും തന്നെ ഞാനതില്‍ ഇടപെട്ടില്ല. മനസ്സുകൊണ്ടെങ്കിലും എതിര്‍ക്കണമെന്ന ആശയത്തിലൂന്നി ഞാന്‍ ഇടപെട്ടില്ല. അതോടു കൂടെ ബസിലുള്ളവരുടെ യാത്രയിലെ ഒരു നല്ല മൂട് നഷ്ടപ്പെട്ടു. അര്‍ധരാത്രിയിലെ മരം കോച്ചുന്ന തണുപ്പത് ആ ചുരം അങ്ങനെ ആനവണ്ടി കണക്കെ നീങ്ങി.

മാര്‍ച്ച് നാലാം തിയ്യതി രാവിലെ ഏകദെശം ആറ് മണിയോടെ ശ്രീനഗറിലെത്തി സുഹൃത്തിനെ വിളിക്കണം വിശ്രമിക്കണം അത്രക്കും ക്ഷീണമുണ്ട് പക്ഷെ അങ്ങനെയിരിക്കുമ്പോള്‍ അടുത്തബസില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ എന്റെ ജൂനിയര്‍സ് വന്നിറങ്ങി എനിക്കറിയില്ലായിരുന്നു ഇവര്‍ വരുന്ന വിവരം പിന്നെ അവരുടെ കൂട്ടത്തില്‍ കൂടി ഡാല്‍ തടാകത്തിന്റെ വശ്യ മനോഹാരിതയും , ഒഴുകിനടക്കുന്ന അങ്ങാടികളും കണ്ടു. അതികം പേരും മാസ്ക് ഒന്നും ധരിച്ചിരുന്നില്ല. എങ്കിലും കോവിഡ് പ്രോട്ടോകോള്‍ മാക്സിമം പാലിച്ചു കൊണ്ട് തന്നെ എല്ലാവരും എല്ലാഭാഗവും നടന്നു കണ്ടു. മിലിറ്ററി സകല സ്ഥലങ്ങളിലും വിന്യസിച്ചു കിടക്കുന്നു. കോവിഡ് കാരണം പലരുടെയും ജീവിതം അവതാളത്തിലാണ് അത് തന്നെ അവസ്ഥ കാശ്മീരിലും. മാര്‍ച്ച് നാലിന് ഞങ്ങള്‍ ഡാല്‍ തടാകവും അനുബന്ധ സ്ഥലങ്ങളും കണ്ടു തീര്‍ത്തു.

മാര്‍ച്ച് അഞ്ചിന് ഗുല്‍മര്‍ഗില്‍ പോയി അവിടെയുള്ള സ്ഥലങ്ങള്‍ ആവുവോളം ആസ്വദിച്ചു. മഞ്ഞിന് മുകളില്‍ കാര്‍പെറ് പോലുള്ള സാധനങ്ങള്‍ വിരിച്ചു ജുമുഅ നിസ്കരിക്കാന്‍ ഭാഗ്യം ലഭിച്ചു. വളരെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു. അടുത്ത ദിവസം മാര്‍ച്ച് ആറിന് പഹല്ഗാമിലെക്കായിരുന്നു, യാത്രാവഴിക്ക് പുല്‍വാമ അറ്റാക്ക് നടന്ന സ്ഥലത്തുകൂടി ഞങ്ങടെ ഡ്രൈവര്‍ കൊണ്ട് പോയി ഓരോ 50 മീറ്ററെ വിട്ടു വിട്ടു CRPF ഹെവി വെപണ്റി കയ്യില്‍ കരുതി ഓരോ വണ്ടികളും പരിശോധിക്കുന്നു മിലിറ്ററി വെഹിക്കിള്‍സ് പോകുന്ന സമയത് മറ്റു വണ്ടികളെ പിടിച്ചിടുന്നു. ആ കാഴ്ചക്ക് ശേഷം ഞങ്ങളെ ഡ്രൈവര്‍ കാണിച്ചുതന്നത് കാശ്മീരി പണ്ഡിറ്റ് മാരുടെ ഒഴിഞ്ഞ വീടുകളാണ്. ആ വീടുകള്‍ കാണുമ്പോള്‍ എന്തായാലും ഒരു സാധാരക്കാരന് കണ്ണില്‍ വെള്ളം വരും എന്തെന്നുവച്ചാല്‍ അത്രെയും വൈബ്രന്റ് ആയിട്ട് ജീവിച്ച ഒരു സമൂഹം അവിടെയില്ലല്ലോ എന്നുകരുതുമ്പോള്‍. അവരുടെ വീടുകള്‍ വളരെയധികം നശിച്ചു പോയിട്ടുണ്ട്. കാശ്മീരി പണ്ഡിറ്റുമാര്ക് എന്നെങ്കിലും ഒരു ദിവസം അവരുടെ പിറന്നമണ്ണിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ, ഗവണ്മെന്റിനും അവരെ തിരിച്ചുകൊണ്ടുവന്നു പുനരധിവസിപ്പിക്കാന്‍ സാധിക്കട്ടെ.

പെഹല്‍ഗാമിലെ പ്രധാന സ്ഥലങ്ങളായ ബൈസാരന് വാലി, കാശ്മീര്‍ വാലി എന്നിവിടെങ്ങള് സന്ദര്‍ശിച്ചു കുതിരപ്പുറത്തു അതും വളരെ വ്യത്യസ്തമായ കുത്തനെയുള്ള മലകളുടെ സൈഡിലൂടെ. യാത്ര അവസാനിപ്പിക്കാനുള്ള സമയം ആയെന്നു എനിക്ക് തോന്നി ബാക്കിയുള്ള എന്റെ ജൂനിയര്‍സ് നോട് കൂടെ ചോദിച്ചപ്പോള്‍ അവര്എം പറഞ്ഞു ഇനി ഡല്‍ഹിയിലേക്ക് പോകാം എന്ന്. അടുത്ത യാത്രക്കുള്ള പണവും അവസരവും ലഭിച്ചാല്‍ പോകാനുള്ള സ്ഥലങ്ങളുടെ പ്ലാന്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. യാത്ര ചെയ്യണം. ഒരിക്കലും കാണാന്‍ കയില്ലന്നു കരുതുന്ന സ്ഥലങ്ങള്‍ കാണണം. പല സമൂഹങ്ങളെ മനസ്സിലാക്കണംഅവരുടെ രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക തലങ്ങള്‍ മനസ്സിലാക്കണം.