
ഇടം

മണിക്കുട്ടൻ ഇ.കെ.
പഴകിയ വീട്
പണിതീരാത്തത്
ആരോ പാർത്തിരുന്നിവിടെ
തെളിവായി
പാത്രങ്ങൾ കട്ടിൽ
മൺകലം കൺമഷി
വാതിലും
ജനലുകളുമില്ല
പാതി മറച്ച ചുമരിൽ പടർന്ന
പച്ച പൂപ്പലിൽ
ചുള്ളികമ്പാൽ
വരഞ്ഞു വെച്ചിക്കുന്നു
അർജ്ജുൻ + ശ്രീക്കുട്ടി
നോക്കിയിരിക്കെ
കൊമ്പിൽ
വാഴ തത്ത കരഞ്ഞു
ഒരില അടർന്നു വീണു
അതിലൊരെഴുത്ത്
അവർക്ക് ഒളിച്ചോടി
പാർക്കാൻ
പണിതതാണിവിടം