
മുഖം മൂടികള്‍

കൃഷ്ണകുമാര്‍ മാപ്രാണം
വഴിയോരങ്ങളിലെ പീടികകളില്‍
നിരത്തി വച്ചിട്ടുണ്ട് മുഖംമുടികള്‍
പലവലിപ്പത്തിലുള്ളവ
എവിടേയും അതുവാങ്ങാന്‍
നീണ്ട നിരതന്നെ
ആവശ്യക്കാര്‍ കൂടുന്തോറും
വീണ്ടും കൊണ്ടുവരുന്നു
മുഖംമുടികള്‍
യഥാര്‍ത്ഥ മുഖം ഒളിപ്പിക്കാന്‍
മുഖംമുടികള്‍ അണിയേണ്ടതുണ്ട്
ഇപ്പോള്‍ ഇതൊരു അവശ്യവസ്തുവായി തീര്‍ന്നിരിക്കുന്നു
ഞാനും വരിയില്‍ നില്ക്കേണ്ടിവരും
ഒരുമുഖം
എപ്പോഴെങ്കിലും
എനിക്കും ഒളിപ്പിക്കേണ്ടിവന്നാലോ !