
വഴിയുടെ വലതുവശത്ത്

കാർത്തിക് കെ
വെറുതെ നടക്കുകയാണ്.
വഴിയുടെ വലതുവശത്ത് കണ്ടു, ഒരു ഗെയ്റ്റ്.
അത് തുറന്ന് ചെല്ലാനായി
അവിടെ വല്ല അതിർത്തിയുമുണ്ടോ എന്നല്ലേ?
വഴിയുടെ വലതുവശത്ത് ഒരു ഗെയ്റ്റ്, മാത്രം.
അത് അടച്ചു തന്നെ വക്കാനായി പ്രത്യേകിച്ചെന്തെങ്കിലും കണ്ടോയെന്നല്ലേ?
വഴിയുടെ വലതുവശത്ത് ഒരു ഗെയ്റ്റ്, പിന്നെ പരപ്പ്.
എനിക്ക് വഴങ്ങാത്ത രഹസ്യങ്ങളുണ്ടിവിടെ
വഴിയുടെ വലതുവശത്ത് ഒരു ഗെയ്റ്റ്, തനിയെ വരില്ലല്ലൊ.
വെറുതെ നടന്ന് ഗെയ്റ്റിനെയും കടന്നു.
നിഗൂഢമായവയുണ്ട് എന്ന്
ഞാൻ ചിന്തിച്ച് കുന്നാക്കാറുള്ള പോലെ
മറ്റാരും അവ കാണാത്തതു പോലെ
വഴിയുടെ വലതുവശത്തെ ഗെയ്റ്റും
ഇല്ലാതെയായി.