
അനാരോഗ്യം വിതച്ച് പ്രളയം

ജോബി ബേബി
ആ ദുരന്തം സംഭവിച്ചു കഴിഞ്ഞു.മരണപ്പെട്ടവര്‍,ശാരീരികമായി ആഘാതം
സംഭവിച്ചവര്‍,മനസികാഘാതം വന്നവര്‍.വര്‍ഷങ്ങളായി താമസിച്ചിരുന്ന
വീടുനഷ്ട്ടപ്പെട്ടവര്.വിലയേറിയ രേഖകകളും സാധനങ്ങളും കാശും
നഷ്ട്ടപ്പെട്ടവര്‍….ഇപ്പോള്‍ സ്മശാന മൂകതയിലാണ് നാം.ഇതില്‍ നിന്നും
കരകയറണം.ഒറ്റക്കയ്ല്ല .ഒരു വലിയ സമൂഹം കൂടെയുണ്ട്.ഒരു പാട് പഠങ്ങള്‍
പഠിച്ചു.ഒരു പാട് തെറ്റിദ്ധാരണകള്‍ നീങ്ങി.ദൗര്‍ബല്യവും ശക്തിയും
തിരിച്ചറിഞ്ഞു.നമ്മളില്‍ ആറില്‍ ഒരാള്‍ പ്രകൃതി ദുരന്തത്തിനിരയായി.ഒരു
ദുസ്വപ്നം പോലെ മറക്കാം.ഒരു നല്ല സ്വപ്നവുമായി
ഉണരാം.പ്രളയക്കെടുതിയില്ലാത്തവര് ദുരിതമുള്ളവര്ക്ക് ആശ്വാസം പകരണം
വാക്കിലും അര്‍ത്ഥത്തിലും.
വരാനിടയുള്ള രോഗങ്ങളും പ്രധിരോധ മാര്‍ഗ്ഗങ്ങളും.
വയറിളക്കം:- വയറിളക്കം(Diarrhoea)ആണ് വെള്ളപ്പൊക്കത്തിന് ശേഷം ഏറ്റവും
കൂടുതല്‍ കണ്ട് വരുന്നത്.മരണത്തിന്റെ ഭൂരിഭാഗവും
ഇതുമൂലമാണ്.കോളറ(cholera),ഷിഗല്ല,ടൈഫോയ്ഡ്,ഇ കൊളെ ,റോട്ട വൈറസ്
എന്നിവ മൂലം വയറിളക്കം പടര്‍ന്ന് പിടിക്കാം.മലിനജലവും,കുടിക്കാന്‍
ശുദ്ധജലത്തിന്റെ കുറവുമാണ് ഇതിന് പ്രധാന കാരണം.
പ്രതിരോധം:- രോഗാണുക്കളെ നശിപ്പിക്കുവാന്‍ വെള്ളം
തിളപ്പിക്കുക,തിളപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ ക്ലോറിന്‍ ഗുളികകള്‍
ഉപയോഗിക്കുക.20ലിറ്റര്‍ വെള്ളത്തില്‍ 500mg ടാബ്ലറ്റ്
ഉപയോഗിക്കാം.99.99%വൈറസുകളെയും ബാക്റ്റീരിയങ്ങളെയും ഇങ്ങനെ
നശിപ്പിക്കുവാന്‍ സാധിക്കും.ടോയ്ലറ്റ് ഉപയോഗിച്ചാല്‍ കൈകള്‍ സോപ്പുകള്‍
ഉപയോഗിച്ച് കഴുകുക.രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്
പകരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്.വയറിളക്കമുള്ളവര്‍ ഭക്ഷണം
കൈകാര്യം ചെയ്യരുത്.വെള്ളമിറങ്ങിയ ശേഷം തിരികെ ചെല്ലുമ്പോള്‍ വീടും
പരിസരവും അടുക്കളയിലെ പാത്രങ്ങളും മറ്റും ആദ്യം ബ്ലീച്ചിങ് പൗഡര്‍
ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കുക.ഒരു ലിറ്റര്‍
വെള്ളത്തില്‍ ആറു ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കി വെച്ചിട്ടുവേണം
ഉപയോഗിക്കാന്‍.കിണറ്റിലെ വെള്ളം ആയിരം ലിറ്ററിന് ഒരു ടീസ്പൂണ്‍ ബ്ലീച്ചിങ്
പൗഡര്‍ എന്നരീതിയില്‍ ശുദ്ധീകരിക്കുക.ഈച്ചകള്‍ രോഗം
പരത്താറുണ്ട്.വൃത്തിയുള്ള പരിസരം അവയെ അകറ്റി നിര്‍ത്തും.
ചികിത്സ:- ആന്റിബൈയോട്ടിക്കുകള് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം
ഉപയോഗിക്കുക.നിജ്ജലീകരണം തടയാന്‍ ഒ ആര് എസ് ഉപയോഗിക്കുക.
മഞ്ഞപ്പിത്തം:- മഞ്ഞപ്പിത്തം(hepatitis A and E)പടര്‍ന്ന് പിടിക്കാം.മലിനജലം വഴി
വൈറസുകള്‍ ഉള്ളില്‍ കടക്കുന്നതിനാല്‍ വിശപ്പില്ലായ്മ,ക്ഷീണം,മഞ്ഞ
നിറത്തിലുള്ള യൂറിന്‍ എന്നിവ ഉണ്ടാകാം.
പ്രതിരോധം:- കുടിവെള്ളം ഒരു മിനിറ്റ് തിളപ്പിക്കുക,വാക്സിനേഷന് വഴി
ഹെപ്പറ്റൈറ്റിസ് എ തടുക്കാം.മറ്റുമരുന്നുകളുടെ അവശ്യം വരാറില്ല.
കൊതുക് ജന്യ രോഗങ്ങള്‍:– കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളെ പ്രളയ
ജലത്തിന്റെ നീരൊഴുക്ക് നശിപ്പിക്കുമെങ്കിലും വെള്ളമിറങ്ങി തുടങ്ങുമ്പോള്‍
അവ ശക്തമായി മടങ്ങി വരാന്‍ സാധ്യതയുണ്ട്.ആറു മുതല്‍ എട്ട്
ആഴ്ചവരെയാണ് ഇതിനെടുക്കുക.ശക്തമായ മഴയും കരകവിഞ്ഞൊഴുകിയ
പുഴകളും വെള്ളക്കെട്ടുകള്‍ തീര്‍ത്തു കൊതുകുകള്‍ പെരുകാന്‍
സാഹചര്യമൊരുങ്ങാം.വെള്ളപ്പൊക്ക ദുരിതങ്ങളുടെ ഭാഗമായി പുറത്തിറങ്ങി
തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കൊതുകുകടി സാഹചര്യം കൂടുന്ന
സാധ്യത,കൊതുക് നിയന്ത്രണ നടപടികള്‍ മുടങ്ങുന്ന അവസ്ഥ ഇതെല്ലാം ഇതിന്
ആക്കം കൂട്ടുന്നു.ഡെങ്കി പോലുള്ള രോഗങ്ങള്‍ തടയാന്‍ പതിവ് സ്വീകരിക്കുന്ന
വെള്ളക്കെട്ട് നിര്‍മാര്‍ജ്ജന നടപടികളും കൊതുകിനെ അകറ്റലും
പരമപ്രധാനമാണ്.
ശ്രദ്ധചെലുത്തേണ്ട കാര്യങ്ങള്‍:-
?വീടുകളിലേക്ക് മടങ്ങുന്നവര്‍ രണ്ട് ദിവസത്തേക്കെങ്കിലും കുടിക്കാന്‍
ആവശ്യമായ ശുദ്ധജലം കരുതുക.
?തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,രണ്ട് മിനിറ്റെങ്കിലും
പൂര്‍ണ്ണമായും തിളപ്പിക്കണം.സാധാരണ വെള്ളത്തിലേക്ക് തിളപ്പിച്ച
വെള്ളം ഒഴിച്ച് ഉപയോഗിക്കുന്നത് ശരിയല്ല.
?കിണര്‍ വെള്ളം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ്
ചെയ്യുക.വെള്ളപ്പൊക്കത്തില്‍ മലിനമായ കിണര്‍ എന്ന ജലസ്രോദസ്സ്
വീണ്ടെക്കുവാന്‍ പ്രായോഗിക മാര്‍ഗ്ഗം ക്ലോറിനേഷന് ആണ്.
?പച്ചക്കറികള്‍ വൃത്തിയാക്കുന്ന വെള്ളം,പാത്രം കഴുകുന്ന വെള്ളം എല്ലാം
ശുദ്ധമാക്കേണ്ടതുണ്ട്.അതിനായി പാത്രം ആദ്യമേ സോപ്പും
വെള്ളവും,ഉപയോഗിച്ച് നന്നായി കഴുകണം.അതിനു ശേഷം ഒരു കപ്പ്
(250മില്ലി)വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ബ്ലീച്ച് കലക്കണം.ഇത് പാത്രത്തിന്റെ
ഉള്‍വശം മുഴുവന്‍ എത്തുന്ന രീതിയില്‍ തേച്ചു പിടിപ്പിച്ചു അരമണിക്കൂര്‍
വെച്ചു വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഈ പാത്രങ്ങള്‍ വെള്ളം
എടുത്തുവയ്ക്കാന്‍ ഉപയോഗിക്കാം.
?കൈകളുടെ ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണ്.ഭക്ഷണത്തിനു മുന്‍പും
കക്കൂസില്‍ പോയ ശേഷവും കൈകള്‍ നിര്‍ബന്ധമായും സോപ്പിട്ട്
കഴുകുക.
?തുറസ്സായ സ്ഥലത്തു മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക.
?കുട്ടികള്‍ക്കാണ് ആണ് വെള്ളത്തിലൂടെ രോഗങ്ങള്‍ പകരാന്‍ ഏറ്റവും
കൂടുതല്‍ സാധ്യത.ആറ് മാസത്തില്‍ താഴെ പ്രായം ഉള്ള കുട്ടികള്‍ക്ക്
മുലപ്പാല്‍ മാത്രം നല്‍കുക.
?വയറിളക്കം വന്നാല്‍ ഒ.ആര്.എസ് ലായിനി തയ്യാറാക്കി കുടിക്കുക എന്ന
പ്രധാന ചികിത്സ വീട്ടില്‍ നിന്ന് തന്നെ ഉറപ്പ് വരുത്തുക.
?ഇതു കൂടാതെ മുറിവുകള്‍ പഴുക്കുക,ചര്‍മ്മ
രോഗങ്ങള്‍,ചെങ്കണ്ണ്,ചെവി,മൂക്ക്,തൊണ്ടയിലെ അണുബാധകളും
ഉണ്ടാകാം.ഇവ ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ക്ക് വഴിവെക്കാറില്ല.
മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദുരന്തം പലര്‍ക്കും മരണഭയം തന്നെ സമ്മാനിച്ചേക്കാം.ഇത് അവരെ ഘട്ടം
ഘട്ടമായി വിവിധതരം മാനസീക അവസ്ഥയിലേക്ക് എത്തിക്കാം.
?ഊര്‍ജ്വസ്വലരായി ജനങ്ങളെ സമീപിക്കുക.
?ദുരന്താവസ്ഥയെ നേരിടുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ
തിരിച്ചറിയുക.
?അവരുടെ പ്രശ്നങ്ങളെ ശ്രദ്ധയോടെ കേള്‍ക്കുക.അവരോടുള്ള പിന്തുണ
അറിയിക്കുക.അവര്‍ക്ക് സഹായം ഉറപ്പ് കൊടുക്കുക.
?തന്മയീഭാവത്തോടെ (empathy)പെരുമാറ്റവും
സഹതാപവും(sympathy)ഒഴിവാക്കുക.
?പ്രശ്നങ്ങളോടുള്ള അവരുടെ കാഴ്ചപ്പാട് അംഗീകരിക്കുകയും
വിലമതിക്കുകയും ചെയ്യുക.
?വ്യക്തികലുടെ സ്വകാര്യത അവരുടെ പ്രശ്നങ്ങളുടെ രഹസ്യസ്വഭാവം
എന്നിവ കാത്തു സൂക്ഷിക്കുക.
?കരുത്തുപകരുക,ആശ്വസിപ്പിക്കുക,ആത്മവിശ്വാസം
ഉണ്ടാക്കിയെടുക്കുക.
?സമൂഹത്തില്‍ നിന്നും അവര്‍ക്ക് വേണ്ട സഹായസഹകരണങ്ങള്‍
ലഭ്യമാക്കുക.എന്നാല്‍ അടിച്ചേല്‍പ്പിക്കുകയുമരുത്.
?ആളുകളെ മാനസീക രോഗികളായി മുദ്ര കുത്തുന്നതിനുപകരം
മാനസികാരോഗ്യ വിദഗ്ധരുടെ അടുത്തേക്ക് പറഞ്ഞയയ്ക്കുക.
?പ്രത്യാഘാതങ്ങള്‍ അവസാനിക്കും വരെ തുടര്‍ച്ചയായ പരിചരണം
ഉറപ്പുവരുത്തുക.
?ദുരന്തബാധിത പ്രദേശത്തെ എല്ലാവരും ബുദ്ധിമുട്ട്
അനുഭവിക്കുന്നുണ്ടെന്ന് അവരെ പറഞ്ഞു
മനസ്സിലാക്കുക.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക.
?അപകടങ്ങളില്‍ നിന്നൊഴിയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
?കുടുംബാംഗങ്ങളോടൊപ്പം പരിചിതമായ സ്ഥലത്തു ജീവിക്കാന്‍
ശ്രമിക്കുക.
?സര്‍ക്കാരിന്റെയും മറ്റ് വിശ്വസ്ഥ സ്ഥാപനങ്ങളുടെയും സഹായം തേടുക.
?നിങ്ങളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ പോവുക.
?ഭക്ഷണവും ഉറക്കവും ഉറപ്പുവരുത്തുക.
?ശരീരത്തിനും മനസ്സിനും വിശ്രമം നല്കാന്
ധ്യാനം,പ്രാര്‍ത്ഥന,സംഗീതം,സിനിമ എന്നിവ സഹായിക്കും.
?മയക്കുമരുന്ന്,മദ്യപാനം എന്നിവ ഒഴിവാക്കുക.
?നിങ്ങളുടെ അനുഭവങ്ങളും പ്രശ്നങ്ങളും വിശ്വസ്തരായവരുമായി പങ്കിടുക.
?വൈകാരിക അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക്
ഡോക്ടറുടെ പരിശോധന ലഭ്യമാക്കുക.
സങ്കടനിവാരണ കൗണ്‍സിലിംഗ്
താഴെ പറയുന്ന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സങ്കടനിവാരണ
കൗണ്‍സിലിംഗ് ലഭ്യമാക്കുക.
?വ്യക്തിയെ തന്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ശാന്തമായി
സൗമ്യമായി പ്രോത്സാഹിപ്പിക്കുക.
?ദുരന്തത്തില്‍ മരിച്ചുപോയ കുടുംബങ്ങളെക്കുറിച്ചു പരമാവധി
സംസാരിക്കാന്‍ പ്രേരിപ്പിക്കുക.
?ദുരന്തത്തില്‍ മുന്‍പുണ്ടായിരുന്ന സുഹൃത്തു വലയങ്ങളും ബന്ധങ്ങളും
ദുരന്തത്തിന് ശേഷം അതില്‍ സംഭവിച്ച നഷ്ടങ്ങളും ചര്‍ച്ച ചെയ്യുക.
?ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് അതില്‍ മരിച്ചുപോയ ബന്ധുക്കളെ
രക്ഷിക്കാന്‍ കഴിയാതിരുന്നതിന് കുറ്റബോധം ഉണ്ടാകാന്‍
സാധ്യതയുണ്ട്(Survivor guilt).ഇത് സ്വാഭാവികം ആണെന്ന് അവരെപ്പറഞ്ഞു
മനസ്സിലാക്കുക.
?ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് അതില്‍ മരിച്ചുപോയ ബന്ധുക്കള്‍ക്ക്
വേണ്ടി മരണാനന്തര ക്രിയകള്‍ ചെയ്യാനുള്ള അവസരം
ഉണ്ടാക്കികൊടുക്കുക.
?ദുരന്തസ്ഥലം സംഘം ചേര്‍ന്ന് സന്ദര്‍ശിക്കുക,മരിച്ചുപോയവരെ
സ്മരിക്കുക തുടങ്ങിയ ദുഃഖാചരണ പ്രക്രിയകള്‍ ദുഃഖത്തിന്റെ കാഠിന്യം
കുറയ്ക്കും.
?ദുരന്തത്തെ അതിജീവിച്ച വ്യക്തിയ്ക്ക് സമാന
സ്ഥിരതയുള്ളവരുമായും,മരിച്ചയാളിനെപ്പറ്റി
കൂടുതലറിയാവുന്നവരുമായും സംസാരിക്കാന്‍ അവസരമൊരുക്കുക.
(കുവൈറ്റില്‍ നഴ്സായി ജോലി നോക്കുന്നു ലേഖകന്‍).