
ഐസൊലേഷന്‍

ഇന്ദു പി.കെ.
വെളുപ്പിന് അലാറം മുഴങ്ങുന്നത് കേട്ട് സുനന്ദ ഉണര്‍ന്നു… മഞ്ഞു മൂടിയ പുലരിയിലെ അരുണ കിരണങ്ങള്‍, ജാലകപ്പാളികളിലൂടെ മുറിക്ക് അകത്തേക്ക് വന്ന്, അവളെ പുണര്‍ന്നു…
പുതപ്പ് ഒന്നു കൂടെ ശരിയാക്കി, സുനന്ദ, കട്ടിലില്‍ വീണ്ടും ചുരുണ്ടുകൂടി…
പത്തു മിനിറ്റ് കഴിഞ്ഞ് അവള് സാവധാനം എഴുന്നേറ്റു…. അലസതയോടെ കോഫിയുമായി സോഫയില്‍ പോയി ഇരുന്നു…
കോളിംഗ് ബെല്‍ കേട്ടപ്പോള്‍, അവള്, മെല്ലെ എഴുന്നേറ്റ് വാതില്‍ തുറന്നു… മീനമ്മ അവളെ നോക്കി പുഞ്ചിരിച്ചു ശേഷം, നേരെ അടുക്കളയിലേക്ക് പോയി…
സുനന്ദ, ലോക വാര്‍ത്തകള്‍ അറിയുന്നതിനായി ടി വി ഓണ്‍ ചെയ്തു…
മാരകമായ വൈറസ്, ലോകമെമ്പാടും, പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു… എല്ലാ രാജ്യങ്ങളിലും അവശ്യ സര്‍വ്വീസുകള്‍ ഒഴികെ, മറ്റെല്ലാം നിര്‍ത്തിവച്ചിരിക്കുന്ന സ്ഥിതി വിശേഷം… ലോകമാകെ സ്തംഭിച്ചിരിക്കുന്നു…
കിഷോര്‍, ഓഫീസിലേക്ക് പോകുവാന്‍ തയ്യാറായി, താഴേക്കിറങ്ങി വന്നു, നേരെ ഡൈനിംഗ് ടേബിളിലേക്ക് പോയി…
മീനമ്മ തയ്യാറാക്കിയ ദോശയും ചട്ണിയും പ്ലെയിറ്റില്‍ എടുത്തു കൊണ്ട്, അയാള്‍ ടി.വിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു…
‘ഞാന്‍ നാട്ടിലേക്ക് പോയാലോ എന്ന് വിചാരിക്കുന്നു…’
തികച്ചും അപ്രതീക്ഷിതമായ, സുനന്ദയുടെ ശബ്ദം കേട്ട് അയാള്‍ പെട്ടെന്ന് ഞെട്ടിപ്പോയി…

ഒരിക്കലും ഈ സമയത്ത് ഒരു സംസാരം പതിവില്ലാത്തതാണ്…
‘പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍, ഇപ്പോള്‍ വിശേഷിച്ച് , ഇവിടെ എന്താ ഉണ്ടായത്? ‘
‘ പ്രത്യേകിച്ച് ഒന്നുമില്ല…’
‘എനിക്ക് അങ്ങനെ തോന്നി…’
‘വാര്‍ത്തകള്‍ ഒക്കെ കാണുന്നുണ്ടല്ലോ, അല്ലേ?’
അയാള്‍, തെല്ലൊരു പരിഹാസച്ചുവയുള്ള ചിരിയോടു കൂടി പറഞ്ഞു…
‘എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് കൊണ്ടുപോവുക…’
സുനന്ദ ഒരു നിസ്സംഗതയോടെ അതിനുള്ള മറുപടി പറഞ്ഞു…
‘ അല്ലെങ്കില്‍ ത്തന്നെ, ഈ വീട്ടില്‍ എത്ര വര്‍ഷങ്ങളായി, ഞാന്‍ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നില്ലേ? ‘
‘ആ ഐസൊലേഷന്‍, എനിക്ക് ഇത്ര തന്നെ ഭീതി ഉളവാക്കുന്നില്ല, കിഷോര്‍…’
‘ എത്ര ആയാലും, എന്നോട് മിണ്ടാന്‍ മാലാഖ കുഞ്ഞുങ്ങളെങ്കിലും കാണാതിരിക്കില്ല…’
അയാള്‍, സുനന്ദയോട് പറയാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു…
കൂടുതല്‍ ഒന്നും പറയാതെ, സുനന്ദ ലാപ്ടോപ്പ് തുറന്ന് , നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനിരുന്നു
1 Comment
Simple writing with realistic feel…. 💕 love to read more … keep writing