
പാറക്കൂട്ടം

ജിയോ ജോര്‍ജ്
പാറക്കൂട്ടം കടല്‍ തിരകളെ
ഏറ്റുവാങ്ങികൊണ്ടിരിന്നു
അതില്‍
ചിത്രം വരക്കുന്ന ശില്‍പ്പി,
കമിതാക്കള്‍,
പുകച്ചുരുളുകള്‍
സൃഷ്ടിക്കുന്ന ഏകാകി,
കാല്‍വിരലുകളില്‍
തിരയേറ്റിയ കുട്ടി,
അവളുടെ അമ്മ,
ചിപ്പി കാത്തിരിക്കുന്നവന്,
ചൂണ്ടക്കാരന്.

പാറക്കൂട്ടം അഭയം കൊടുത്ത
ചില്ലുകുപ്പി, ഒറ്റചെരുപ്പ്,
ഉപ്പുകാറ്റ് , മണല്‍തരികള്‍
ശംഖ് പിന്നെ കടല്പുഷ്പം.
സൂര്യന് അവസാനിക്കുന്നു
നഷ്ടങ്ങള്‍ തിരയിലേക്ക്
ചിത്രകാരന്റെ
വര്ണ്ണച്ചോക്കുകള്,
ചൂണ്ടവിട്ട
മീനിന്റെ പാതിജീവന്,
കുട്ടിയുടെ കൊലുസ്,
ഏകാകിയുടെ ബീഡിക്കുറ്റി,
കാമുകിയുടെ
കുപ്പിവള കഷ്ണങ്ങള്‍,
ചിപ്പി കാത്തിരുന്ന ശരീരം
അങ്ങനെയെല്ലാം..
ഒടുവില്‍
സൂര്യന് മരിച്ചു
നഷ്ടപ്പെട്ടതല്ലാം
അടുത്ത ജന്മത്തിനായി
കാത്തിരുന്നു.