
പാവക്കൂത്ത്

ഡോ. സുനിത എ പി
ഈർക്കിൽക്കൊളളി കൊണ്ട്
ഒരു
വര.
അപ്പുറം ഒരു പാവ.
ഇപ്പുറം
പാവകൾ.
കുരയ്ക്കുന്ന പാവകൾ.
കൺകെട്ടിയ പാവകൾ.
ചതുര വട്ടങ്ങളിൽ,
തലച്ചോറ്
മറന്നു വെക്കുന്ന പാവകൾ,
മുള്ളുള്ള നൂലുകൊണ്ടു
കാലു കെട്ടുന്ന പാവകൾ,
മുളയ്ക്കുന്ന
കാലുകൾ
വെട്ടിക്കൂട്ടുന്ന പാവകൾ..
വിരൽ കൊണ്ട്
തോണ്ടിക്കളിക്കുന്ന പാവകൾ.
വിരലറുത്തു
കോമരം കൊള്ളുന്ന പാവകൾ.
ഈർക്കിൽക്കൊളളി കൊണ്ട്
ഒരു
വര.
പിടയുന്ന പാവകൾ.
പൊടിയുന്ന ചോര..
കത്തുന്ന കൊള്ളി…
പറക്കുന്ന പാവ.
പറക്കുന്ന പാവ.
പറക്കൽ
അനിവാര്യതയാകുന്നു.