
തലശ്ശേരിയിലെ പഞ്ച് മെഹലും കൊങ്കണി കൊണ്ടാട്ടവും

ഡോ.എൻ.സാജൻ
സസ്യവിഭവങ്ങളുടെ തെരുവോര കാഴ്ചകളും ഗന്ധങ്ങളും നിറഞ്ഞ് ചരിത്രഗാഥകൾ വിളിച്ചോതുന്ന തലശ്ശേരിയിലെ മുകുന്ദമല്ലർ റോഡ് ചരിത്രാന്വേഷികൾക്ക് ഏറെ പ്രിയങ്കരമായ ഇടമായി തന്നെ വിശേഷിപ്പിക്കേി ണ്ടി യിരിക്കുന്നു. മുകുന്ദ് സിനിമാടാക്കീസ് ഉണ്ടായിരുന്ന കാലത്ത് സിനിമ കാണാൻ പോയിരുന്നവർ നിലക്കടലയും പൊട്ടുകടലയും വാങ്ങിയിരുന്നപ്പോൾ യഥേഷ്ടം എല്ലാവർക്കും വാങ്ങി ആസ്വദിക്കാൻ പാട്ട് പുസ്തകങ്ങളും സിനിമാവാരികകളും കൊച്ചു പുസ്തകങ്ങളും ഒരു പാക്കേജ് പരിപാടിയിൽ എന്ന പോലെ വർണ്ണച്ചിത്രങ്ങളോടെ ലഭ്യമായിരുന്നു. മുൻ മുനിസിപ്പൽ ചെയർമാൻ മുകുന്ദമല്ലർ എന്ന വ്യക്തിയുടെ നാമത്തിൽ പതിറ്റാൺുകൾ നിലനിന്നിരുന്ന ഇൗ തെരുവിന് ചുറ്റുമുള്ള ഗൗഢസാരസ്വത് ബ്രാഹ്മണവിഭാഗ ത്തിൽപ്പെട്ട മല്ലർമാർ, ഷേണായ്മാർ, പ്രഭുമാർ, കമ്മത്തുമാർ ഇവിടെ താമസമാക്കിയിട്ട് ഏതാൺ് നാനൂറിലേറെ വർഷങ്ങൾ ആയി കഴിഞ്ഞുകാണും. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഗോവൻതീര പ്രദേശത്ത് നിന്നും പിന്നെ കൊങ്കൺ പ്രദേശത്തു നിന്നും പോർച്ചുഗീസ് ആക്രമണം കാരണവും കൈ്രസ്തവ മതത്തിലേക്കുള്ള നിർബ്ബന്ധിത മതപരിവർത്തനം ഭയന്നും മംഗലാപുരം മുതൽ ഏറണാകുളം വരെയുള്ള തീരദേശപട്ടണങ്ങളിൽ കുടിയേറി അഭയം പ്രാപിച്ച “ഡയസ്പ്പോറിക്’ സമുദായത്തിൽപ്പെട്ടവരാണ് ഗൗഢ സാരസ്വത് ബ്രാഹ്മണർ എന്ന് അറിയപ്പെടുന്ന ഇൗ കൊങ്കണി വിഭാഗങ്ങൾ. തലശ്ശേരിയിൽ സസ്യഭക്ഷണ സംസ്ക്കാരം നിർമ്മിച്ചെടുക്കുന്നതിൽ പ്രഥമഗണനീയമായ സ്ഥാനം തന്നെയുൺ് കൊങ്കണി സമുദായത്തിന്. നാല് നൂറ്റാൺുകൾ പഴക്കമുള്ള ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്ത് ഇന്നും സ്ഥിതി ചെയ്യുന്ന “”പഞ്ചമഹൽ” എന്ന അഞ്ച് വീടുകൾ ചേർന്നുള്ള ഒരു പറമ്പിലെ കോളനിയിൽ കൊങ്കണി സംസ്കാരവും ഭക്ഷണരീതികളും നിലനിർത്തിക്കൊൺ് അഞ്ച് കുടുംബങ്ങൾ അവരുടെ കുടിൽ വ്യവസായവും പരമ്പരാഗത കൊങ്കണി ഭാഷയും കൈവിടാതെ തലശ്ശേരി കോസ്മോ പൊളീറ്റനിസത്തിന്റെ ഇഴപിരിയാത്ത കണ്ണിയായ് തുടർന്നു പോകുന്നു. പഞ്ചമഹലിലെ അന്തേവാസികളായ സ്ത്രീകൾക്കും പുരുഷ•ാർക്കും അവരുടെ ചിതറിപ്പോയ “”ഡയസ്പ്പോറിക്” സമുദായത്തെയും പാരമ്പര്യത്തെയും കുറിച്ച് പറയാൻ ഒരുപാടുൺ് ഗാഥകളും വിശേഷങ്ങളും.
ഗൗഢപഞ്ചക ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഗൗഢ സാരസ്വത് ബ്രാഹ്മണരാണ് ഇന്ന് കേരളത്തിൽ കൊങ്കണ ബ്രാഹ്മണരായി അറിയപ്പെടുന്നത്. വിന്ധ്യാപർവ്വത നിരകളുടെ വടക്കുള്ള അഞ്ച് ബ്രാഹ്മണ വിഭാഗങ്ങളെയാണ് ഗൗഢ പഞ്ചകബ്രാഹ്മണരായി വിശേഷിപ്പിക്കുന്നത്. വിന്ധ്യാപർവ്വതനിരകളുടെ തെക്ക് പ്രദേശങ്ങളിൽ ഉൺായ വിഭാഗങ്ങളെ ദ്രാവിഢപഞ്ചകമെന്നും നാമകരണം ചെയ്ത് കാണുന്നു. പുരാതന കാലങ്ങളിൽ സരസ്വതി നദിയുടെ തീരപ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഗൗഢസാരസ്വതർ ഭൂചലനങ്ങളും ഭക്ഷ്യക്ഷാമവും ഉൺായപ്പോൾ പലായനം ചെയ്തത് കിഴക്കൻ പ്രദേശമായ ബീഹാറിലെ തൃഹോത്രപുരം എന്ന ദേശത്തെ ലക്ഷ്യം വച്ചായിരുന്നു. ഭൂചലനം സംഭവിച്ച് സരസ്വതി നദി അപ്രത്യക്ഷമാവുന്നതിനു മുൻപ് ഗൗഢസാരസ്വത് ബ്രാഹ്മണർ ജീവിച്ചിരുന്ന സമ്പുഷ്ടമായ പ്രദേശങ്ങളായിരുന്നു പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്. സരസ്വതി നദിയുടെ പേരിൽ ഗൗഢസാരസ്വത് ബ്രാഹ്മണർ എന്ന് ഇപ്പോഴും അവർ അറിയപ്പെടുന്നത് അങ്ങിനെയാണ്, എന്നാൽ കേരളത്തിലെയോ തമിഴ് നാട്ടിലെയോ ബ്രാഹ്മണ സമുദായങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ ഗോത്രമാണ് ഇവർ എന്ന് അവരുടെ ഭക്ഷണരീതികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ബീഹാറിൽ നിന്നും പിന്നീട് ഗോവൻ തീരമായ ഗോമഞ്ചലത്ത് പരശുരാമന്റെ സഹായത്താൽ കൂട്ടമായി വന്ന് അറുപത്തി ആറ് ഗ്രാമങ്ങളിൽ “ഷഡ് ഷഷ്ഠി’ എന്ന ദേശ സ്വത്ത്വത്തോടെ അവർ സാമൂഹിക രൂപീകരണം നടത്തിയതായി ചരിത്രത്തിൽ പറയപ്പെടുന്നു. പത്ത് ഋഷിമാരുടെ നേതൃത്വത്തിൽ സ്ഥാപിതമായ കൊങ്കണ ദശഗോത്ര സമുദായങ്ങൾ അവരുടെ സ്വയംപര്യാപ്തമായ ഗ്രാമീണ ജീവിതക്രമങ്ങളിൽ നിന്ന് പിഴുതെറിയപ്പെടുന്നത് ഏ.ഡി പതിനാറാം നൂറ്റാൺിൽ പോർച്ചുഗീസുകാരുടെ കോളനി വാഴ്ച സ്ഥാപിക്കപ്പെടുന്നതോടെ ആയിരുന്നു എന്ന് ചരിത്രം പറയുന്നു.
പോർച്ചുഗീസുകാർ ഏതാൺ് മുപ്പത്തിആറായിരത്തോളം ദേശവാസികളുടെ കൊന്നൊടുക്കിയ കിരാതമായ കൊളോണിയൽ പശ്ചാത്തലത്തിലായിരുന്നു കൊങ്കണ ബ്രാഹ്മണർ കർണ്ണാടകത്തിലേക്കും മഹാരാഷ്ട്രയിലേക്കും കേരളത്തിലേക്കും വീൺും കൂട്ടപലായനം ചെയ്യുന്നത് എന്ന് പണ്ഡിതനായ തലശ്ശേരിയിലെ ശശിധർ.എം. പ്രഭു അഭിപ്രായപ്പെടുന്നു.
സരസ്വതി നദീതീരത്തുള്ള ഗോത്രമായതുകൊൺുതന്നെ അവർ സ്വയം വിശേഷിപ്പിക്കുന്നത് “”പൈസിറ്റേറിയൻസ്” എന്നാണ്. “”പൈസിക്കൾച്ചർ” എന്ന് ഗ്രീക്കിൽ അർഥമാക്കുന്നത് മത്സ്യസംസ്കാരം എന്നാണ്. അതുകൊൺ് “”പൈസിറ്റേറിയൻസ്’ എന്ന് പറഞ്ഞാൽ അവർ മത്സ്യ ആഹാര സംസ്ക്കാരം ഉള്ളവർ എന്ന് തന്നെ. ദശഗോത്ര വൈവിധ്യ പാരമ്പര്യം അവരുടെ പേരുകളിൽ ഇപ്പോഴും നിലനിന്നു വരുന്നത് കാരണം ഏകമാന ജാതീയ സ്വഭാവമല്ല അവരുടെയിടയിൽ നിലനിൽക്കുന്നത് എന്ന് പറയാം. സസ്യാഹാരവും മത്സ്യാഹാരവും മാംസാഹാരവും എല്ലാം തന്നെ അവരുടെ ഭക്ഷണ സംസ്കാരത്തെ ഒട്ടേറെ പ്രത്യേകതകൾ ഉള്ളവയാക്കി തീർക്കുന്നു. തലശ്ശേരി ലോഗൻസ് റോഡിലെ “”മല്ലേർസ് കഫേ” എന്ന സമ്പൂർണ്ണ സസ്യാഹാര ഹോട്ടൽ സ്ഥാപിച്ചത് ഒരു മല്ലർ കുടുംബത്തിലെ പഴയ തലമുറയിൽ പെട്ട ജി. ശിവമല്ലർ എന്ന സംരംഭകൻ ആയിരുന്നു. മല്ലേർസ് കഫേയിലൂടെ പശുവിൻ നെയ്യ് ലേപിച്ച് ഉൺാക്കിയ മസാല ദോശ, നെയ് റോസ്റ്റ്, ഇഡ്ഡലി -സാമ്പാർ, ഉഴുന്നുവട, ബജ്ജികൾ, കിഴങ്ങ് പൊരിച്ചത്, പഴം പൊരിച്ചത്, പിന്നെ പച്ചക്കറി ഇനങ്ങൾ മാത്രമുള്ള ഉച്ചയൂൺ എന്നിവ തലശ്ശേരിയിലെ ആളുകൾ രുചിച്ചറിഞ്ഞു. വെളിച്ചെണ്ണയും തേങ്ങയും ചേർത്ത് അരച്ചുൺാക്കിയ വിവിധ തരം ചമ്മന്തികളും; പെരുങ്കായം, മുളക്പൊടി, നാടൻ മഞ്ഞൾ, കൊത്തമ്പാരി, ഉലുവ എന്നിവയെല്ലാം ചേർന്നു വരുമ്പോൾ ഉൺാവുന്ന സൗരഭ്യങ്ങളുടെ സമ്മിശ്രിതമായ രാഗമാലിക പഴയകാല തലശ്ശേരിക്കാരുടെ രുചി ഒാർമ്മയുടെ തന്തികളിൽ ഇപ്പോഴും ശ്രുതിമീട്ടിക്കൊൺിരിക്കുന്നു. മല്ലേർസ് കഫേ രുചികൾക്ക് ഇന്ന് ഒാർമ്മ മാത്രമായി അവശേഷിക്കുമ്പോൾ ദയാനന്ദ മല്ലർ എഴുപത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച മല്ലേർസ് കാപ്പി പൊടി വില്ക്കുന്ന മുകുന്ദമല്ലർ റോഡിലെ സ്ഥാപനം ഇന്നും തലശ്ശേരി വെജിറ്റേറിയൻ സംസ്കാരത്തിന്റെ ഒരു ശിലാപാളി പോലെ സജീവമായി പ്രവർത്തിച്ചുവരുന്നു.
മല്ലേർസ് കഫേ ഇന്ന് നാമാവശേഷമായെങ്കിലും കൊങ്കണ ബ്രാഹ്മണ രുചിയുടെ കലവറയിലെ അപൂർവ്വം ചില വിഭവങ്ങളും പലഹാരങ്ങളും കുടിൽ വ്യവസായരീതിയിൽ പഞ്ചമഹലിലെ എൺപത് വയസ്സുള്ള ലതാ ഷേണായും അവരുടെ ഇളം തലമുറക്കാരായ കമല ഷേണായും രാജലക്ഷ്മി ഷേണായും തയ്യാറാക്കി വില്ക്കുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി മുളക്പപ്പടം, അരിമുറുക്ക്, ഉള്ളിക്കൊൺാട്ടം, വെളുത്തുള്ളി കൊൺാട്ടം, മുളക് കൊൺാട്ടം എന്നിവ സ്വയം തൊഴിൽ മാർഗ്ഗമായി കൺുകൊൺ് വീട്ടിൽത്തന്നെ ഉാക്കി വില്പന നടത്തുന്ന സ്ത്രീ സംരംഭകരാണ് ഇവർ. അരച്ചുവേവിച്ച അരിപ്പൊടി കൂട്ടിൽ മുളകുപൊടി, ഉപ്പ്, വലിയുള്ളി അല്ലെങ്കിൽ വെളുത്തുള്ളി അരിഞ്ഞ് ചേർത്ത് കുഴച്ച് ചെറിയ ഉത്തിൾ മാതൃകയിലാക്കി നാല് ദിവസങ്ങൾ വെയിലത്തിട്ട് ഉണക്കി നിർജ്ജലീകരണം നടത്തിയ ശേഷമാണ് കൊൺാട്ടം വെളിച്ചെണ്ണയിൽ മുക്കി പൊരിച്ചെടുക്കാൻ പാകത്തിൽ ആവുന്നത്. ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിച്ചുവെക്കാൻ പറ്റുന്നതാണ് ഒട്ടുമിക്ക കൊൺാട്ടങ്ങളും. ഉഴുന്നുപൊടി കൂട്ടിൽ കായം മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് പരത്തി ഉൺാക്കി എടുത്ത് നിർമ്മിക്കുന്നതാണ് മുളകുപപ്പടം. ചുട്ടെടുത്തും വെളിച്ചെണ്ണയിൽ വാട്ടിയും ചോറിന്റെ കൂടെയും അല്ലെങ്കിൽ പുട്ട്, കഞ്ഞി, ഒാടി (കൊങ്കണി കഞ്ഞി) എന്നിവയുടെ കൂടെയും രുചിയോടെ കഴിക്കാൻ പറ്റുന്ന സവിശേഷവിഭവമാണ് മുളക് പപ്പടം. തികച്ചും ജൈവപദാർത്ഥങ്ങൾ ഉപയോഗിച്ച് വിനാഗിരി ചേർക്കാത്ത മാങ്ങ അച്ചാർ, നെല്ലിക്ക അച്ചാർ, ചെറുനാരങ്ങ അച്ചാർ എന്നിവയ്ക്ക് കേരളീയ അച്ചാറുകളിൽ നിന്നും വ്യത്യസ്തമായ രുചിതന്നെയാണ് ഉള്ളത്. മാങ്ങ, നെല്ലിക്ക, ചെറുനാരങ്ങ എല്ലാം തന്നെ ഉപ്പ് വെള്ളം ചേർക്കാതെ ഉണക്കി എടുത്തശേഷം ഉൺാക്കുന്ന അച്ചാറുകൾ ഏത് അരിഭക്ഷണത്തിന്റെ കൂടെയും കഴിക്കാവുന്ന പാകത്തിലാണ് നിർമ്മിച്ചെടുക്കുന്നത്. ഒരുപക്ഷേ മാസങ്ങളോളം കേട് വരാതെ സൂക്ഷിക്കാവുന്ന സംസ്ക്കരിക്കപ്പെട്ട ഇൗ വിഭവങ്ങൾ പലായനത്തിന്റെയും അനിശ്ചിതത്ത്വത്തിന്റെയും കാലഘട്ടത്തിൽ കൊങ്കണി ഗോത്രത്തിന്റെ നിലനില്പിന്റെ ഭാഗമായി തന്നെ ഉരുത്തിരിഞ്ഞു വന്നതായി വേണം അനുമാനിക്കാൻ. എന്നാൽ കൊങ്കണി സദ്യ എന്തുകൊൺും കേരളതീരസദ്യ പോലെ വിഭവസമൃദ്ധം തന്നെ. അിപ്പരിപ്പും ഗോവക്കയും ചേർത്തുള്ള തോരൻ, കിഴങ്ങ് ബജ്ജി, ചേന ബജ്ജി, കോളി ഫ്ളവർ ബജ്ജി, കടച്ചക്ക അരിപ്പൊടിയിൽ മുക്കിപ്പൊരിച്ചത്, ഇളം പരുവത്തിലുള്ള മുളക്കാമ്പ് ഉപ്പിലിട്ടത്, ഉപ്പിലിട്ട ചക്ക, പാൽപ്പായസം എന്നിവയെല്ലാം വിശേഷ ദിവസങ്ങളിലും ആഘോഷ വേളകളിലും വിളമ്പുന്ന വിഭവങ്ങൾ ആണ്. പായസങ്ങൾ പലവിധത്തിലുൺ്: കടലപ്പരിപ്പ് പ്രഥമൻ, ചക്ക പ്രഥമൻ, നെയ്യിൽ വറുത്തെടുത്ത അവൽ പായസം എന്നിവയാണ് അവ. പപ്പടവും തോരനും പലവിധത്തിൽ തയ്യാറാക്കപ്പെടുന്നു: അവൽ പപ്പടം, ഉരുളക്കിഴങ്ങ് പപ്പടം, തവരച്ചപ്പും ചക്കക്കുരുവും ചേർത്തുള്ള തോരൻ എന്നിവയെല്ലാം വ്യത്യസ്ത രുചിയേകും വിഭവങ്ങൾ തന്നെ.
1892 ൽ തിരുനെൽവേലിയിൽ നിന്ന് കസവ് കച്ചവടത്തിനായി തലശ്ശേരിയിൽ എത്തിയ സുബ്ബരാമ അയ്യരാണ് തിരുവങ്ങാട് ബ്രാഹ്മണാൾ കഫേ സ്ഥാപിക്കുന്നത്. 1925 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ മകൻ പി.ആർ കൃഷ്ണയ്യർ ആ കൊച്ച് സസ്യഭക്ഷണശാല ഏറ്റെടുത്തു നടത്തി തുടങ്ങി. കിച്ചൻ സ്വാമിയുടെ കാപ്പിക്കട എന്ന് അറിയപ്പെടുന്ന ഇവിടുത്തെ പ്രത്യേക വിഭവങ്ങൾ ഫിൽട്ടർ കാപ്പിയും അതിന്റെ കൂടെ പ്രഭാതം മുതൽ പ്രദോഷം വരെ ലഭിക്കുന്ന മൊരിഞ്ഞ ഉഴുന്നുവട, നേരിയ ദോശ, ചൂടുള്ള ഇഡ്ഡലി- സാമ്പാർ, പൊട്ടുകടലച്ചമ്മന്തി, ഉണ്ണിയപ്പം, പൂരി മസാല, മസാലദോശ എന്നിവയൊക്കെ ആയിരുന്നു. ഒരു കാലത്ത് തിരുവങ്ങാടുള്ള ചെറിയ പഴയ കെട്ടിടത്തിൽ ഭക്തിഗാനങ്ങൾ ടേപ്പ് റെക്കോർഡറിൽ അതിഥികളായി എത്തുന്ന എല്ലാവരേയും ആസ്വദിപ്പിച്ച് അഗർബത്തിയുടെ സൗരഭ്യം നിറഞ്ഞ ചെറിയ സാള മുറിയിലെ ബെഞ്ചിലും ഡെസ്ക്കിലും ആയിരുന്നു ഇൗ വിഭവങ്ങളെല്ലാം വിളമ്പിയിരുന്നത്. നെറ്റിയിലും ശരീരത്തിലും ചന്ദനവും ഭസ്മവും പൂശി ഉൗഷ്മള ഭാവത്തിൽ ഏവരെയും ആതിഥേയ എളിമയോടെ സ്വീകരിച്ചിരുന്ന കിച്ചൻ സ്വാമി തലശ്ശേരി ഭക്ഷണ സംസ്കാര ചരിത്രത്തിലെ അവിസ്മരണീയ വ്യക്തിത്ത്വം തന്നെ. അദ്ദേഹത്തിന്റെ മക്കളായ പി.കെ. വീരമണികണ്ഠനും പി.കെ രാമചന്ദ്രനുമാണ് കൂടുതൽ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിൽ തിരുവങ്ങാട് ശ്രീ രാമചന്ദ്ര വിലാസ് ബ്രാഹ്മണാൾ കഫേ എന്ന നാമധേയത്തിൽ ഇന്ന് ആ സ്ഥാപനം നടത്തിവരുന്നത്. ഫിൽട്ടർ കോഫിയുടെ സൗരഭ്യമാർന്ന രുചിയും വെജിറ്റേറിയൻ വിഭവങ്ങളുടെ രുചി വൈരുദ്ധ്യവും ആഗ്രഹിക്കുന്നവർക്ക് തലശ്ശേരിയിലെ ഏക ഭോജനശാല ഇതുമാത്രമേ ഇന്നുള്ളൂ.
തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ജയഭാരതി ഹോട്ടൽ ആയിരത്തി ത്തൊള്ളായിരത്തി അമ്പതുകൾ മുതലേ സസ്യവിഭവങ്ങൾ വിളമ്പിയിരുന്ന സ്ഥാപനമായിരുന്നു. കുറ്റിപ്പുറത്ത് നിന്ന് ശങ്കരൻകുട്ടിനായർ എന്ന വ്യക്തി വന്ന് ഏറ്റെടുത്ത് നടത്തിയ ചാത്തുനായരുടെ ചായപ്പീടിക ആയിരുന്നു പിന്നീട് പരിഷ്ക്കരിച്ചപ്പോൾ ജയഭാരതി ആയി നാമകരണം ചെയ്യപ്പെട്ടത്. ജയഭാരതിയിലെ സവിശേഷ സസ്യവിഭവങ്ങൾ ഉഴുന്നുവട, ഇഡ്ഡലി, ദോശ, സാമ്പാർ, ചമ്മന്തി, ബോൺ, സുഖിയൻ, ഉപ്പ്മാവ്, ചപ്പാത്തി-മസാലക്കറി എന്നിവയൊക്കെ ആയിരുന്നു. ശുദ്ധമായ നാടൻ വെളിച്ചെണ്ണയിൽ പാകം ചെയ്തെടുക്കുന്ന പലഹാരങ്ങൾ ആയത് കാരണം ജയഭാരതി എന്ന പേര് തന്നെ രുചിയുടെ വടക്കൻ പര്യായമായി പഴയകാല തലശ്ശേരി നിവാസികളുടെ മനസ്സിലും രുചിമുകുളങ്ങളിലും മായാതെ ഇന്നും നിലനിന്ന് പോരുന്നു. പഴയകാല ജയഭാരതി ഹോട്ടൽ തലശ്ശേരി ഭക്ഷണസംസ്കാര ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേട് ആയി തന്നെ ഇപ്പോഴും രുചി സ്മൃതികളുടെ ഉൗഷ്മളമായ സന്ദർഭങ്ങളെയും സൗഹൃദങ്ങളെയും ഉദ്ദീപിപ്പിക്കുന്നു.
തലശ്ശേരി സസ്യഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ഒന്നാം റെയിൽവേ ഗേറ്റിന് സമീപമുൺായിരുന്ന ലക്ഷ്മി വിലാസം ബ്രാഹ്മണാൾ ഹോട്ടൽ, ചിരക്കര മംഗ്ലൂർ കഫേ, മുകുന്ദമല്ലർ റോഡിലെ ദയാനന്ദ കഫേ, കുട്ടപ്പ ഷേണായിയുടെ കഫേ, സ്ത്രീകൾ നടത്തിയ പ്രേമ കഫേ എല്ലാം ഇന്ന് തലശ്ശേരിയുടെ ഭക്ഷണ സംസ്കാര സ്മൃതി മണ്ഡലത്തിൽ പ്രകാശിക്കുന്ന മൺചിരാതുകളായി നിലകൊള്ളുന്നു.