
നവലൈംഗികതയുടെ ദൃശ്യഭൂപടങ്ങള്‍
ഡോ. എൻ. സാജൻ
ഏതൊരു സിനിമാ പ്രേക്ഷകന്റെയും മനസ്സില്‍ മായാതെ ഓര്‍മ്മയായി നിലനില്ക്കാന് സാധ്യതയുള്ള മൂന്ന് സിനിമകളാണ് അമോസ് ഗീതായിയുടെ ”ലൈല ഇന്‍ ഹയ്ഫ” (ഇസ്രയേല്‍), ഹിലാല്‍ ബേദറോവിന്റെ ”ഇന്ബിറ്റ്വീന് ഡയിങ്ങ് (അസര്ബെയ്ജാന്), കൃസ്ത്യന്‍ പെറ്റ്സോള്‍ഡിന്റെ ”ഉണ്ടീന്” (ജര്‍മനി)
2020ല്‍ നിര്‍മ്മിക്കപ്പെട്ട ഈ സിനിമകള്‍ക്ക് ശൈലീപരമായ സമാനതകള്‍ കുറവാണെങ്കിലും മറ്റ് കുറേ രീതിയില്‍ സാമ്യതകള്‍ പലതും ഉണ്ട്. മൂന്ന് സിനിമകളും അവതരിപ്പിക്കുന്നത് സ്ത്രീകള്‍ അനുഭവിച്ചു വരുന്ന ലൈംഗികതയുടെയും ഒറ്റപ്പെടലിന്റെയും പ്രശ്നങ്ങളാണ്.

പശ്ചിമേഷ്യന്‍ പ്രദേശത്തെ കലുഷിതമായ ഇസ്റേയല്‍ – പലസ്തീന് സംഘര്‍ഷമാണ് ”ലൈല ഇന്‍ ഹയ്ഫ” യുടെ ഭൂമിക. ജൂത•ാരും പലസ്തീന്‍കാരും തമ്മിലുള്ള വര്‍ഗ്ഗപരമായ വേര്‍തിരിവുകള്‍ ഇല്ലാത്ത തീരദേശ പട്ടണമാണ് ഹയ്ഫ. ഈ പട്ടണത്തില്‍ സായാഹ്നം കഴിഞ്ഞുള്ള ഒരു വെള്ളിയാഴ്ച രാത്രിയിലെ അനുഭവങ്ങള്‍ പ്രത്യേകമായ ഇതിവൃത്തമോ കഥാപരതയോ ഇല്ലാതെ അനാവരണം ചെയ്യുകയാണ് സംവിധായകന് അമോസ്ഗിതായ്. ക്ലബ്ബ് ഫററൂഷ് എന്ന മദ്യശാലയും അതിന് സമീപമുള്ള കലാപ്രദര്ശനശാലയുമാണ് വൈവിധ്യാമാര്‍ന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ക്ക് ഉള്ള സ്പേസ് ആയി സംവിധായകന് ചിട്ടപ്പെടുത്തി എടുത്തിട്ടുള്ളത്. രാത്രിയിലെ ചുവന്നതും നീലയും മഞ്ഞയും കലര്‍ന്ന വെളിച്ചത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒത്തുചേരുന്നു. മദ്യത്തിന്റെയും ദൃശ്യകലയുടെയും ഇടമായ ഹയ്ഫയിലെ ഫററൂഷില് സമ്പത്തിന്റെയും രാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗവിവേചനത്തിന്റെയും സങ്കീര്‍ണ്ണതകള്‍ക്ക് സ്ഥാനമില്ല. അവ വ്യതിരിക്തമായ ലൈംഗിക ബന്ധങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമുള്ള സ്വച്ഛമായ സ്പേസായി രൂപാന്തരം പ്രാപിക്കുന്നു. ജൂതവംശക്കാരനായ ഗില്‍ അദ്ദേഹത്തിന്റെ ഫോട്ടോ പ്രദര്‍ശനത്തിലൂടെ പലസ്തീന് ജനതയുടെ യാതനകളും കഷ്ടപ്പാടുകളും ദൃശ്യപരമായി ആഖ്യാനം ചെയ്യുന്നു. അദ്ദേഹത്തോട് പ്രത്യേകം ലൈംഗിക അഭിവാഞ്ച കാണിക്കുന്നത് ലൈല എന്ന പലസ്തീന് ചെറുപ്പക്കാരിയാണ്. രൂക്ഷമായ ഗുണ്ടാആക്രമണത്തിന് ഇരയാവുന്ന ഗില്ലിനെ ലൈംഗിക ബന്ധത്തിലൂടെ പൂര്‍വ്വ സ്ഥിതിയിലാക്കുന്നത് കലാകേന്ദ്രത്തിലെ ഉദ്യോഗസ്ഥ ആയ ലൈലയാണ്. വിവാഹിതയായ അവര്‍ ഗില്ലിന്റെ ഫോട്ടോ ഗ്രാഫുകള്‍ ക്യൂറേറ്റ് ചെയ്ത് എടുക്കുന്നതുപോലെ തന്നെ അദ്ദേഹത്തേയും ഒരു സായാഹ്നം കൊണ്ട് ”ക്യൂറേറ്റ്” ചെയ്ത് എടുക്കുന്നു. ലൈലയുടെ മദ്ധ്യവയസ്കനായ ഭര്‍ത്താവ് കമാലിന് ഗില്ലിന്റെ ഫോട്ടോകള്‍ അമേരിക്കയിലേക്ക് അയക്കുന്നതില്‍ താല്പര്യമില്ല. ജിവിതത്തോടുമുള്ള ആസക്തി എന്തെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ജീവിതപങ്കാളി ആണ് കമാല്‍. ലൈലയെ പോലെ തന്നെ ഫററൂഷില് എത്തുന്ന മറ്റ് നാല് സ്ത്രീകളുടെയും താല്പര്യങ്ങളും ജീവിതാസക്തികളും എന്തെന്ന് അവരുടെ ഭര്‍ത്താക്ക•ാര്‍ക്ക് തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. ഈ തിരിച്ചറിവില്ലായ്മയുടെ ശൂന്യതയില്‍ നിന്ന് ഫററൂഷില് എത്തുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്കുന്ന ക്രിയാത്മകതയുടെ പ്രതിബിംബമാണ് ഗില്‍. അവര്‍ കാണുന്ന കാമനകളുടെയും അഭിവാഞ്ചയുടെയും ജാലകങ്ങള്‍ തുറന്നു കൊടുക്കാന്‍ കഴിവുള്ള പുരുഷബിംബമാണ് ഫോട്ടോഗ്രാഫര്‍ ആയ ഗില്‍. ഗില്ലിനെ മറ്റ് നാല് സ്ത്രീകളും ”ഡിസയര്‍” ചെയ്യുന്നത് നാല് വ്യത്യസ്ത രീതികളില്‍ ആണ്. ഗില്ലിന്റെ അച്ഛന് മറ്റൊരു സ്ത്രീയില്‍ ഉണ്ടായ മകള്‍ നാമയക്ക് ഗില്ലിനോട് അടുക്കാന്‍ ആഗ്രഹമുണ്ട്. ബാര്‍ ജോലിക്കാരി ഖ്വാലയ ക്ക് അവളുടെ ഭര്‍ത്താവില്‍ നിന്നകന്ന ഗില്ലുമായി അഭിരമിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. കലാപ്രദര്‍ശനങ്ങള്‍ ഒരുക്കുന്ന ക്യൂറേറ്റര്‍ ലേഡി മാര്ഗ്രറ്റയ്ക്ക് ഗില്ലിനോടുള്ള അടുപ്പം കൊണ്ട് അന്താരാഷ്ട്ര പ്രശസ്തിയും സമ്പത്തും മുന്നില്‍ കാണുന്നു. നാടകത്തിനുള്ളിലെ ഹാസ്യനാടകം പോലെ ആ രാത്രിയില്‍ മദ്ധ്യവയസ്കനായ വിധവ ഹന്ന ഇന്റര്‍നെറ്റ് വഴിയുള്ള ബന്ധത്തില്‍ ബാറിലെ റാപ് ഗായകനുമായി അവര്‍ സൗഹൃദം സ്ഥാപിക്കുന്നു. പിന്നീട് ക്ളോസറ്റില്‍ ചെന്ന് മറ്റ് വേഷമണിഞ്ഞ് മേക്ക് ഓവര്‍ ”ചെറുപ്പക്കാരി” ആയി റാപ്പ് ഗായകന്റെകൂടെ രാത്രി ചെലവഴിക്കാന്‍ ഒരുങ്ങുന്നു. സിനിമയില്‍ വ്യതിരിക്ത ലൈംഗികതയുടെ നാടകീയ യഥാര്‍ത്ഥ്യങ്ങള്‍ സംവിധായകന് അവതരിപ്പിക്കുന്നത് ബാര്‍ ലൈറ്റുകളുടെ മാസ്മരികതയും മദ്യ ഗ്ലാസ്സുകളുടെയു കിലുക്കങ്ങളിലൂടെയും ഉറക്കെയുള്ള ബാന്റ് സംഗീതത്തിലൂടെയുമാണ്. ഇടയ്ക്കിടെ കടന്നുപോകുന്ന മെട്രോ തീവണ്ടി പട്ടണസംസ്കാരത്തിന്റെ ശ്രവ്യ സൂചകമായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.
വ്യക്തി കേന്ദ്രീകൃത ലൈംഗിക കാമനകള്‍ ഫലപ്രദമായി പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നത് സ്ഥലകാല അതിര്‍വരമ്പുകളെ എല്ലാം തന്നെ ലംഘിച്ചുകൊണ്ടാണ്. സിനിമയെ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുവാന്‍ ഉപയോഗിച്ചിട്ടുള്ള ആപ്തവാക്യം തന്നെ ശ്രദ്ധേയമാണ്: ”അഞ്ച് സ്ത്രീകള്‍, അഞ്ച് കഥകള്‍, ഒരുരാത്രി” പുരുഷ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ട് ചുംബിച്ച് നൃത്തം ചെയ്യുന്ന രണ്ട് ചെറുപ്പക്കാര്‍ ”ക്വീര്‍” ലൈംഗികതയുടെ ദൃശ്യാനുഭവനം തീര്‍ക്കുന്നു.

ഹിലാന്‍ ബേദറോവിന്റെ ”ഇന്‍ ബിറ്റ്വീന് ഡയിങ്ങ്” സിനിമ കവിതാത്മകമായ ഒരു റോഡ് മൂവി രീതിയില്‍ ആണ് കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും ആഖ്യാനം ചെയ്യുന്നത്. സ്ക്കൂട്ടര്‍ യാത്ര മരണത്തിന്റെയും ജീവിതത്വരയുടെയും ഇടയില്‍ ബന്ധിപ്പിച്ചിരിക്കുന്നു. തന്റെ രോഗ ശയ്യയിലുള്ള അമ്മ മറിയത്തിന്റെ അടുത്തേക്ക് പോകുന്ന ദാവൂദ് അസര്ബൈജാന് മലമുകളില്‍ വച്ച് അപ്രതീക്ഷിതമായി മയക്കുമരുന്ന് കച്ചവടക്കാരുമായി ഏറ്റുമുട്ടുന്നു. ദാവൂദിന്റെ ഇടി ഏറ്റ് അതില്‍ ഒരാള്‍ മരിക്കുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ പലായന യാത്രയ്ക്കിടയില്‍ ദാവൂദ് പല സ്ത്രീ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. അവരെ ഒക്കെ അദ്ദേഹം വൈകാരികമായി പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുന്നു. ദാവൂദിനെ കാറില്‍ പിന്തുടരുന്ന ഗുണ്ടാസംഘത്തിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഒരു സ്ഥലത്തുള്ള ആകസ്മിക ബന്ധം അധികം സമയം പിന്തുടരാന് പറ്റുന്നില്ല. അച്ഛന് ചങ്ങലയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്ന കുബ്രയെയാണ് ആദ്യം കണ്ടുമുട്ടുന്നത്. അതിന് ശേഷം കാണുന്നത് ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ അഭയം തേടുന്ന നര്മ്മീനെയാണ്. ഓരോ ആകസ്മികമായ കണ്ടുമുട്ടലും ദാവൂദിനെ കൂടുതല്‍ പക്വമതി ആക്കുന്നു. ഓരോ സ്ത്രീക്കും അദ്ദേഹം കരുണയുടെയും സ്നേഹത്തിന്റെയും തണലേകാന്‍ ശ്രമിക്കുന്നു. അവരുടെ കഷ്ടപ്പാടുകളുടെ കഥകള്‍ കേട്ട് ദാവൂദ് അവരുമായി താദാത്മ്യം പ്രാപിക്കുന്നു. പക്ഷേ സ്വയം രക്ഷയ്ക്കായ് സ്കൂട്ടറിലുള്ള പലായനയാത്ര അദ്ദേഹത്തിന് തുടരേണ്ടതായുണ്ട്. വഴിയില്‍ ഓടിവന്ന് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന നവവധുവിനെ സ്ക്കൂട്ടറില്‍ കയറ്റി യാത്ര തുടരുന്നു. നദിക്കരയില്‍ തികച്ചും കാല്പനിക അന്തരീക്ഷത്തില്‍ ഇരുന്നുകൊണ്ട് നവവധു അവളുടെ വീട്ടിലെ നിര്‍ബന്ധത്തിന് കീഴ്പ്പെടേണ്ടി വന്നതിന്റെ ചുറ്റുപാടുകള്‍ അവതരിപ്പിക്കുന്നു. അതിനുശേഷം അവള് ദാവൂദിന്റെ പുല്തകിടില് വച്ച തോക്കെടുത്ത് ഷേക്സ്പീരിയന്‍ കഥാപാത്രം ഒഫ്രീലിയയെ പോലെ ആത്മഹത്യ ചെയ്യുന്നു. ജിവിതാസക്തിയുടെ പൂര്‍ത്തീകരണവും മരണവും ഒന്നായി ചേരുന്ന ആഖ്യാന മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയാണ്. ദാവൂദിന്റെ സ്നേഹവും കരുണയും അനുഭവിക്കുന്ന റാണയ്ക്ക് മരണത്തെ കവിതാത്മകമായി ആശ്ലേഷിക്കാന്‍ ഇതിലും ഉദാത്തമായ ഒരു മൂഹൂര്‍ത്തം വേറെ ഉണ്ടാവില്ല. ദാവൂദിനെ പിന്തുടരുന്ന ഗുണ്ടാസംഘം സംശയിക്കുന്നത് അദ്ദേഹം മരണം വിതയ്ക്കുന്ന ഏതോ അജ്ഞാത ദൂതനായിട്ടാണ്. മകന് മരിച്ചശേഷം സ്വന്തം കുഴിമാടം ഉണ്ടാക്കി അതില്‍ സ്വയം മൃതി അടഞ്ഞ് സായൂജ്യം അടയാന്‍ വെമ്പുന്ന മദ്ധ്യവയസ്കയായ സ്ത്രീയെ കുഴിയില്‍ നിന്ന് വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന അന്ധയായ മകളെ ദാവൂദ് സഹായിക്കാന്‍ എത്തുന്നു. മരിക്കാന്‍ അഭിനിവേശം കാണിക്കുന്ന ഗുല്‍നാസിനെ ദാവൂദ് നഗ്നമായി നിര്‍ത്തി മകനെ പോലെ കുളിപ്പിച്ച് ശുശ്രൂഷ ചെയ്തശേഷം അവരെ ശാന്ത മനസ്സോടെ മരിക്കാന്‍ അനുവദിക്കുന്നു. ഒടുവില്‍ സ്വന്തം വീട്ടില്‍ എത്തുമ്പോള്‍ ദാവൂദിന്റെ അമ്മ മറിയത്തിന് ഗുളിക കൊടുക്കുന്നു. മലമുകളിലെ വീട്ടില്‍ ഏകാന്തമായി മകനെ കാത്തിരിക്കുന്ന അവര്‍ മകനെ കണ്ടശേഷം മനസ്സമാധാനത്തോടെ മൃതിയടയുന്നു. സംവിധായകന് ബായ്ദേറോവ് തന്നെ ദാവൂദ് എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത് ”സമകാലിക കാലത്തെ ബുദ്ധനായിട്ടാണ് എന്റെ സ്വന്തം രീതിയില്‍ ദാവൂദിനെ കഥാപാത്രമാക്കി മാറ്റിയത്” എന്നാണ്. ആന്ദ്രേതര്ക്കേവിസ്കിയുടെ സിനിമകളില്‍ കാണുന്ന രീതിയിലുള്ള സ്വപ്നസദൃശമായ പ്രകൃതിക്കാഴ്ചകള് ജീവിതസന്ദര്‍ഭങ്ങളെ ഭാഗികമായി ഫാന്റസിയില്‍ ഇഴചേര്‍ക്കുന്നു. മലകളും മൂടല്‍ മഞ്ഞും നദികളും തണുത്തുറഞ്ഞ പ്രകൃതിയും എല്ലാം ചേര്‍ത്ത് ജീവിതത്തിന്റെ കാണാപ്പുറങ്ങളിലെ കാമനകളിലേക്കും ഇച്ഛാഭംഗങ്ങളിലേക്കും പ്രേക്ഷകനെ എത്തിക്കുന്നു.

ജര്‍മ്മന്‍ സിനിമ ആയ കൃസ്ത്യന്‍ പെറ്റ് സോല്ഡിന്റെ ”ഉഡീന്” കാല്പനിക അഭിലാഷങ്ങളെ നഗരവത്കൃതമായ ബര്‍ലിന്‍ പട്ടണ അന്തരീക്ഷത്തില്‍ അവതരിപ്പിക്കപ്പെടുന്ന അര്‍ബന്‍ റോമാന്‍സ് ആണ്. നഗരവല്‍കൃതമായ പറുദീസയില്‍ തന്റെ കാമനകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഭൗതിക സാഹചര്യങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് ഉയിര്ത്തെഴുന്നേല്ക്കാന് വേദി ഒരുക്കുകയാണ് ഉണ്ടീന്. ബര്‍ലിന്‍ മ്യൂസിയത്തില്‍ എല്ലാ സന്ദര്‍ശകര്‍ക്കും പുതിയ കിഴക്കന്‍ ജര്‍മ്മനി എങ്ങിനെ ഉയിര്‍ത്തെഴുന്നേറ്റു വരുന്നതായിരിക്കുമെന്ന് എല്ലാ ദിവസവും അവര്‍ പ്രദര്ശനമാതൃകകള് കാണിച്ച് വിവരിക്കുന്നു. അതിന് സമാനമായി സ്വന്തം കാല്പനിക ബന്ധങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. പട്ടണത്തില്‍ ജോഹാന്നാസ് എന്ന കാമുകനിലൂടെ അവര്‍ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഉണ്ടീന് യൂറോപ്യന്‍ മിത്തുകളിലെ ജലകന്യകയാണ്. (ണമലേൃ ച്യാുവ). അവര്‍ നൂറ്റാണ്ടുകളായി വിശ്വസിച്ചുപോന്നത് അവരെ വഞ്ചിക്കുന്ന കാമുകനെ വധിച്ചിരിക്കണമെന്നാണ്. ജോഹാനസ്സിനോട് ഈ കാര്യം ഉണ്ടീന് പറയുകയും ചെയ്യുന്നു. പട്ടണത്തില്‍ ജോഹാനസ് അവരുടെ ലൈംഗികാ ഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ സ്വയം തിരിച്ചറിയുന്നത് രണ്ടാമത്തെ കാമുകനായ പ്രൊഫഷണല്‍ മുങ്ങല്‍ വിദഗ്ദ്ധനായ ക്രിസ്റ്റോഫിലൂടെയാണ്. അദ്ദേഹം ഉണ്ടീനിനെ നദിയുടെ അടിത്തട്ടിലേക്ക് എത്തിക്കുകയും ആഴങ്ങളിലെ പാറക്കെട്ടില്‍ ഉണ്ടീന് എന്ന അവരുടെ പേര് കോറി ഇട്ടിരിക്കുന്നതായി കാണിച്ചുകൊടുക്കുന്നു. ക്രിസ്റ്റോഫിന് നദിയുടെ ആഴങ്ങളില്‍ ചെന്ന് വെല്‍ഡിങ്ങ് ജോലി ചെയ്യുന്നതിനിടയില്‍ അപകടം സംഭവിക്കുന്നതോടെ ഉണ്ടീന് പരഭ്രാന്തയായിത്തീരുന്നു. അപകടം സംഭവിക്കുന്നതിനു മുമ്പ് ഉണ്ടീന്റെ ആദ്യത്തെ കാമുകനുമായുള്ള രഹസ്യബന്ധം ക്രിസ്റ്റോഫ് ആകസ്മികമായി അറിയുന്നു. പിന്നീട് ഉണ്ടീന്് ജീവിതം സംഘര്‍ഷം നിറഞ്ഞതാകുന്നു. കരയില്‍ മാത്രം ജീവിക്കുന്ന ജോഹനാസിനെ കൈയൊഴിഞ്ഞ് അവര്‍ ക്രിസ്റ്റോഫിന്റെ സാമീപ്യം തേടി നദിയിലേക്ക് നടന്നിറങ്ങുന്നു. യൂറോപ്പില്‍ പല സംവിധായകരും പല രീതിയില്‍ സിനിമയിലൂടെയും കഥകളിലൂടെയും വ്യാഖ്യാനിച്ചെടുത്ത ഉണ്ടീന് മിത്തിനെ സമകാലീന ജര്‍മ്മനിയുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്. ജീവിതാഭിനിവേശത്തിന്റെ പ്രതീകമാണ് ഉണ്ടീന്. അവര്‍ ഇന്ന് ഉത്തരാധുനിക കാലഘട്ടത്തില്‍ ലോകത്തിലെ എല്ലാ സ്ത്രീകളിലും ജീവിക്കുന്നു. സാമൂഹ്യരാഷ്ട്രീയ ലൈംഗിക അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം കാംക്ഷിക്കുന്ന അണയാത്ത അഭിവാഞ്ച ആയി ഉണ്ടീന് എല്ലാ സ്ത്രീകളിലും ജീവിക്കുന്നു.
(കണ്ണൂർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പഠനവകുപ്പിലെ ഫാക്കൽറ്റി ആണ് ലേഖകൻ)