
നിശാഗന്ധി മണമുള്ള മുറിവുകൾ

ധന്യ വേങ്ങച്ചേരി
കാടിൻ നടുവിൽ കടലു കാണാൻ
കുട്ടികളിപ്പോഴും എത്താറുണ്ട്.
മുങ്ങി മുങ്ങി
ചോര ചീന്തി
മാഞ്ഞു പോകുന്നൊരോർമ്മയ്ക്കിപ്പുറം
ഒരിക്കൽ നമ്മളും കണ്ടു.
ആദ്യ നക്ഷത്രം കൺതുറന്ന്
നമ്മെ ഉമ്മ വെക്കും നേരവും
ഒരിക്കലും കാണാത്ത
കടലിലെ കപ്പലിനെ കുറിച്ച്
തിരയുടെ തിളക്കത്തെ കുറിച്ച്
വിസ്തൃതിയെ കുറിച്ച്
അതിനോളമാഴമുള്ള നമ്മുടെ
സ്നേഹത്തെ കുറിച്ച്
പരിവഭത്തെ കുറിച്ച്
മിണ്ടി പറഞ്ഞതോർമ്മയുണ്ട്.
ഒരു പകലിനോടൊപ്പം
നിശാഗന്ധി മണമുള്ള
ആത്മചേതനയുടെ
അസ്തമയം കണ്ടു ഞാൻ.
എന്നാലും
മുറിവുകൾക്കിപ്പൊഴും
നിൻ്റെ ഗന്ധമാണ്.