
ഞ്ളല്

ധന്യ വേങ്ങച്ചേരി
ബള്ളിക്കൂട്ടെറ്റ്
കഞ്ചിത്ത കറം ജിക്ക്
അടി കറള കൂട്ട്യെക്കറല ജിക്ക്
കണെ കണ്ടം കയ്ക്ക്ണ കയ്ല്ള ജീത്
തരെറ്റ് ച്മ്പ്ത് നടപ്പനക
കനം പറ്റെ നെഞ്ഞ്ട്ടാക്
മരയിതലച്ചി ബ്ങ്ക്ത് ബ്ങ്ക്ത്
തിരിയാത്തൊഞ്ചി മറട്ത്ത്
പാട്ട് പാട്ക്ണ്ടേക്
കുഡ്ഡെ കേറ്ത് ബര്ത്ത്ക്നൗ
കുഡ്ഡെട്ത്ത് പായ്പ്പനക
പണിയേട്ത് പൊര്ണക്
ഒഞ്ചേയ്യ്ണ്ടാത്ള്ള
എക്കള അലപ്പ്താല്
മണ്ണലപ്പും
മണ്ണലപ്പ്താല് എക്കള ള
നിക്കറെഗത് കേണിയെ പറ്റാണ്ട്
മണ്ണ്ട്ട് ബേറ് തായ്ത്ള്ള
എക്കള്ണ ചേരെക്ളെന ഞ്ളല്.
വിവര്‍ത്തനം
വിതുമ്പല്‍
വള്ളികൊട്ടയില്‍
കഞ്ഞിക്കലം വെച്ചു
ചോറ്റു കലവും കറിക്കലവും വെച്ചു
തണ്ടൊടിഞ്ഞ തവിയും വെച്ച്
തലയില്‍ പേറി നടക്കുമ്പോള്‍
ഭാരം മുഴുവനും നെഞ്ചിലായിരുന്നു.
മരയിതലച്ചി ഏങ്ങി ഏങ്ങി
അറിയാത്തൊരു മരത്തില്‍ നിന്ന്
പാട്ടു പാടുകയായിരുന്നു
കുന്നുക്കേറി വന്നവര്‍
കുന്നിറക്കി വിടുമ്പോള്‍
പറയാന്‍ പെര്ണന്
ഒന്നേയുണ്ടായിരുന്നുള്ളു.
ഞങ്ങള്‍ കരഞ്ഞാല്‍
മണ്ണ് കരയും
മണ്ണ് കരഞ്ഞാല്‍
ഞങ്ങളും
നിങ്ങള്‍ക്കത് കേള്‍ക്കാന്‍
കഴിയില്ല.
മണ്ണില്‍ വേരാഴ്ത്തിയുളള
ഞങ്ങളുടെ ചോരകളുടെ വിതുമ്പല്‍.
- മരയിതലച്ചി – ഒരു പക്ഷി