
രാത്രി മരിക്കുന്നവൾ
ദേവിക ഗംഗന് പി വി


സന്ധ്യാനേരത്ത് വീടിന്റെ ടൈല്‍സിട്ട സിറ്റൗട്ടില്‍
അവള് ഇരിക്കുന്നുണ്ടാകും, ചിരിക്കാതെ..
കൈവിരലുകള്‍ കവിളുകള്‍ക്ക് കൊടുത്ത്
ആരോടും മിണ്ടാതെയിങ്ങനെ
മുറ്റത്തെ പൂവിനെ മാത്രമേ അവള് കാണാറുള്ളൂ
അപ്പുറത്തെ വീട്ടിലെ കുട്ടി
ട്യൂഷന് കഴിഞ്ഞ് വരുന്നതോ
വിയര്‍പ്പ് മണക്കുന്ന ഷര്‍ട്ടിട്ട്
ഇടവഴിയിലൂടെ ആള്ക്കാര് പോകുന്നതോ
അവള് ശ്രദ്ധിക്കാറില്ല
ആരും കാണാത്ത ആരോടോ
ആരും കേള്‍ക്കാത്ത എന്തിനോടോ
അവള് സംസാരിച്ചു കൊണ്ടേയിരുന്നു
ഇരുട്ട് കൂടുമ്പോള്‍,
സന്ധ്യ മരിക്കുമ്പോള്‍
ആരോടും പറയാതെ അവള്
അകത്തുകയറി കതകടയ്ക്കും
സന്ധ്യയുടെ കൂടെ അവളും മരിക്കും…
1 Comment
Excellent 👍👍