
നിശബ്ദരാക്കുകയാണ് ലക്ഷ്യം

സി പി സത്യരാജ്
ഭരണകൂടങ്ങളെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകളും വസ്തുകകളും നല്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുക എന്നത് പുതുമയുള്ള കാര്യമല്ല. അവയുടെ വിശ്വാസ്യത തകര്‍ക്കുകയോ അതിന് നേതൃത്വം നല്‍കുന്നവരെ നിശബ്ദരാക്കുകയോ എന്നതാണ് ഈ പോസ്റ്റ് ട്രൂത്ത് കാലത്ത് സ്വേഛാഭരണകൂടങ്ങള് കണ്ടെത്തുന്ന മാര്‍ഗം. നൂതന ആശയ വിനിമയ സംവിധാനങ്ങളെ ഉപയോഗിച്ച് സമാന്തരമായി സൃഷ്ടിക്കുന്ന വ്യാജനിര്‍മിതികള്‍ പൊളിഞ്ഞുവീഴാതിരിക്കാന് ഭരണകൂടങ്ങള്‍ക്ക് അത് വേണ്ടിവരും. ഒരേസമയം അക്രമോത്സുകരായ അനുയായി വൃന്ദത്തെകൊണ്ട് നേരിട്ടും അല്ലാതെയും നടത്തുന്ന ആക്രോശങ്ങളും ഭീഷണികളും മറുഭാഗത്ത് ഭരണകൂട ഉപകരണങ്ങളെ ഉപയോഗപ്പെടുത്തിയുള്ള സമ്മര്‍ദങ്ങള്‍, അതുമല്ലെങ്കില്‍ പ്രലോഭനങ്ങളും മണി പവര്‍ ഉപയോഗിച്ചുള്ള വിലക്കുവാങ്ങലുകളും. ഇത് ഒരുതരം ബഹുമുഖ തന്ത്രമാണ്. പതിവ് വേട്ടയാടലുകള്‍ക്ക് അപ്പുറം ഇന്ത്യാ ടുഡെയിലെ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡ് കണ്‍സള്‍ട്ടിങ് എഡിറ്റര്‍ മൃണാര് പാണ്ഡെ, സഫര്‍ ആഗാ എഡിറ്റര്‍ ഖ്വാമി ആവാസ്, കാരന്വന് സാരഥികളായ പരേഷ് നാഥ്, ആനന്ദ് നാഥ്, വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരെ എടുത്ത കേസുകള്‍ വ്യത്യസ്തമാകുന്നത് അതുകൊണ്ടൊണ്. ജനാധിപത്യ മൂല്യങ്ങള്‍ പുലരണം എന്നാഗ്രഹിക്കുന്നവര്‍ അതിശക്തമായ അപലപിക്കേണ്ട ഒന്ന്. പോസ്റ്റ് ട്രൂത്ത് കാലം സ്ഥായിയായ ഒന്നോ കലക്കവെള്ളം തെളിയാത്തതോ ഒന്നോ അല്ല. സത്യാനന്തര കാലത്തിന് മേല്‍ സത്യം ജയിക്കുക തന്നെ ചെയ്യും.
അടുത്ത ലക്കത്തിലേക്കുള്ളത് ഇപ്പോഴേ പറഞ്ഞു വെക്കാം. സച്ചിൻ, കങ്കണ..
(ഏഷ്യാവിൽ കറന്റ് അഫഴേർസ് എഡിറ്ററാണ് ലേഖകൻ)