"അലി പള്ളിയാലിന്റെ കഥകളിൽ ഫാന്റസിയുടെ വിസ്മയ ലോകമാണ് നമുക്ക് ദൃശ്യമാവുക. സ്വന്തം ഗ്രാമപശ്ചാത്തലത്തിൽ നിന്നും ജീവിതത്തിൽ നിന്നും ഏന്തിപിടിച്ച് കൈവശപ്പെടുത്തിയതാണ് അലിയുടെ കഥകൾ. അതിന് തന്റെ കയ്യിൽ മാത്രമുള്ള നർമത്തിന്റെ അത്തർ പൂശികൊടുക്കുന്നുണ്ട് കഥാകൃത്ത്. അലിയുടെ മക്കാൻഡോ ആണ് തരുവണ. തരുവണയുടെ മാർക്വേസ് ആണ് അലി... " - എ. പി. കുഞ്ഞാമു

    സമൂഹം കൽപിച്ച പരിധികളെ തന്റേടത്തോടെ മറികടന്നുകൊണ്ട് ഒരു ബിരുദവിദ്യാർത്ഥി താണ്ടിയ വഴികളിലെ അനുഭവസാക്ഷ്യങ്ങൾ. ചരിത്രവും സംസ്കാരവും മതവും തത്ത്വചിന്തയും രാഷ്ട്രീയവും വിവൃതമാവുന്ന ഉൾവെളിച്ചങ്ങളുള്ള കാഴ്ചകളാണ് ഹന്നയുടെ യാത്രാവിവരണത്തിന്റെ ആഴം. വട്ടവട മുതൽ പഞ്ചാബ് വരെയുള്ള ചെറുതും വലുതുമായ സംഭവങ്ങൾ ഒരു ചെറുകഥ പോലെ, നനുത്ത സ്വകാര്യസംഭാഷണം പോലെ ഹന്ന വർണ്ണിക്കുന്നു...

      വീട്ടിൽ നിന്നിറങ്ങി കാട്ടിലേക്കു പോകുന്ന ദിവി എന്ന പെൺകുട്ടി. അവളുടെ കൗതുകത്തെ കാത്തിരിക്കുന്ന മിഥ്യയെന്നോ യാഥാർത്ഥ്യമെന്നോ വേർതിരിക്കാനാകാത്ത നിഗൂഢവും അതേസമയം വന്യവുമായ കാഴ്ചകൾ. നമ്മുടെ സ്വപ്നങ്ങളിൽ ഒരിക്കലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഭൂമിയിലേക്കുള്ള താക്കോലാണ് ‘പത്ത് തലയുള്ള പെൺകുട്ടി’. പത്ത് ഭാഗങ്ങളിൽ ഇറങ്ങുന്ന മലയാളത്തിലെ ആദ്യത്തെ ഫാന്റസി ഫിക്ഷൻ സീരീസിന്റെ ഒന്നാം ഭാഗം.