
ആളൽ

ബിനീഷ് പുതുപ്പണം
ജീവിതാന്ത്യംവരേക്കും
വെളിച്ചം തുടിക്കുന്ന
ഏതു മിന്നലിൻ ആളലാണ് നാം
ഹേതുവൊന്നും കൂടാതെ
കൺകളിൽ
നിർനിമേഷം തമ്മിൽ തൊടുത്തത്
അത്രയൊന്നും നേരമില്ലെങ്കിലും
പങ്കുവെച്ചതെത്രയോ അനന്തത
ചേർത്തുവെക്കുവാനുളളിൽ മനുഷ്യന്
ഏറെയേറെക്കാലങ്ങളെന്തിന്?
മുറ്റിനിൽക്കുംവെളിച്ചത്തിൻ തുണ്ടിനെ
കെട്ടുപോകാതെയുള്ളിലായ് പേറുകിൽ