
നിഴലുകൾ മായ്ക്കാൻ കഴിയാത്തവർ
ബിന്ദു തേജസ
അര്‍ദ്ധ രാത്രിയിലാണെനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയത്
ഒരിക്കലും മരണത്തെ സ്വയം വരം ചെയ്യില്ലെന്ന് ദൃഡപ്രതിജ്ഞ ചെയ്തിരുന്നതാണ്..
എപ്പോഴൊക്കെ മരണത്തിന്റെ നൂല്‍പ്പാലം കടക്കണമെന്ന് തോന്നിയോ അപ്പോഴൊക്കെ ജീവിതമെന്നപ്രലോഭനം കൊതിപ്പിച്ചുകൊണ്ടേയിരുന്നു…
കുടുക്കിയ കയറിന്റെ അറ്റം പണിപ്പെട്ടടര്ത്തിമാറ്റിയപ്പോള് യാത്ര തുടരാന്‍ അകത്തിരുന്നാരോ പറഞ്ഞുകൊണ്ടിരുന്നു.

മനോഹരമായ ഒരുപാട് യാത്രകളിനിയും ബാക്കിയാണല്ലോ…
വിലയറിയാത്ത വിഡ്ഢികള്‍ക്ക് വജ്രം വെറും കാക്കപ്പൊന്നാണെന്ന്
എന്നെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവര്‍,
.. തോറ്റു കൊടുക്കുകയോ പിന്മാറുകയോ ചെയ്യരുതെന്ന
ചിന്തയുടെ കൊള്ളിമീനുകള്‍
എന്റെ ഉടലാകെ വിതച്ചുകൊണ്ട്
രാമഴ തകര്‍ത്തു പെയ്തു.
ഞാന്‍ പതിയെ വാതില്ക്കൊളുത്തുകളെടുത്ത് മഴയിലേക്കിറങ്ങി..