
‘നീ’ ഹ്രസ്വമായ വാക്കുകൾ ഒരു കവിതയാകുമ്പോൾ

ബിബിൻ ആന്റണി
നിന്നെയോർക്കുമ്പോൾ
നിർമമത
നിസ്സഹായത
നിസ്സംഗത
എന്നിങ്ങനെ
നിരന്നു വരുന്നു
വാക്കുകൾ.
‘നീ’ ഹ്രസ്വമായ്
അവയിലെ അർത്ഥങ്ങളിൽ
മുഴച്ചുനിൽക്കുന്നു.
നിന്നെ
ഓർക്കാതിരിക്കുമ്പോൾ
അർത്ഥമില്ലാത്തൊരു വരി
വൃത്തമൊപ്പിച്ചതിലീ
വാക്കിനെയൊക്കെ
പിരിച്ചെഴുതുന്നു,
കവിതയാക്കുന്നു.
ഞാൻ മറക്കുമ്പോഴും
നിന്നെ
കടഞ്ഞെടുക്കുന്നെന്നതിൽ
ഈ കവിത
നിരർത്ഥകമാകുന്നു.
കവിതയിൽ
‘നീ’
ദീർഘമായി തുടരുന്നു.

വര: ബിബിൻ ആന്റണി