
അവൾ

ബാസില ഫാത്തിമ
മരിച്ചെന്നു തോന്നിക്കുന്ന
ശ്വസിക്കുന്ന കണ്ണോടു കൂടിയൊരുവൾ
അഴിച്ചിട്ട മുടി കണക്കെ
ഒതുക്കമില്ലാതെ കിടന്നു.
വഴിയരികിൽ നിന്നും
വിലപേശി വാങ്ങിയ
അരികു ചിതലു തിന്ന പുസ്തകം,
എഴുപതാം പേജിലെവിടെയോ
അവഗണിക്കപ്പെട്ടുറങ്ങി.
വീടിനൊപ്പം പ്രായമുള്ള ഫാൻ
ഊതി തളർന്ന്
മാറാല ക്കെട്ടുകളിൽ കുരുങ്ങി
ഞരക്കത്തോടു കൂടി
കിതപ്പാവസാനിച്ചു.
മരിച്ചെന്നു തോന്നിക്കുന്ന
ശ്വസിക്കുന്ന കണ്ണോടു കൂടിയവൾ
മനസ്സു മടുത്തു മരിച്ചു കിടന്നു