ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം 2022
അവാര്‍ഡ് തുക 10,000 രൂപ

നിബന്ധനകള്‍
- ആര്‍ക്കും പങ്കെടുക്കാം.
- അന്തിമപട്ടികയിലെത്തുന്ന 5 കഥകള്‍ ലിറ്റാര്‍ട്ട് മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
- മലയാളത്തിലുള്ള മൗലിക രചനകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
- അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സമൂഹമാധ്യമങ്ങളിലോ മറ്റ് എവിടെയെങ്കിലുമോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള കഥ മത്സരത്തിന് പരിഗണിക്കുന്നതല്ല.
- മറ്റു മത്സരങ്ങളിലേക്ക് അയച്ച കഥകള്‍ അസാധുവായിരിക്കും.
- മത്സരത്തിനയക്കുന്ന രചനകള്‍ കടലാസിന്റെ (A4) ഒരു വശത്ത് മാത്രമേ എഴുതുവാന്‍ പാടുള്ളൂ; ഡിടിപി ചെയ്ത രചനകളുടെ A4 സൈസിലുള്ള പ്രിന്റുകളും അയക്കാം.
- രചനകളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാവുന്ന മറ്റടയാളങ്ങളോ ഉണ്ടായിരിക്കരുത്. പേരും വിലാസവും മൊബൈൽ നമ്പറും വേറെ കടലാസില്‍ എഴുതി രചനയോടൊപ്പം പിൻ ചെയ്യണം.
- കഥകള്‍ പത്ത് ഫുള്‍സ്‌കാപ്പ് പേജില്‍ കവിയരുത്.
- കവറിന് പുറത്ത് ‘ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം 2022’ എന്ന് ചേർക്കണം.
അവസാന തീയതി
2022 ജൂണ്‍ 13
വിലാസം:
Litart Books & Media LLP
Adam Hajee Building
Coconut Bazar, South Beach
Kozhikode – 673001
Mob: +91 7510 360 351