
ആത്മാവിന്റെ ഡയറിയില്‍ പതിഞ്ഞത് പ്രവാസജീവിതത്തിന്റെ കൈയ്യൊപ്പ്

ബഷീര്‍ മുളിവയല്‍
ഏകാന്തതയുടെ ഭാഷയില്‍ മരു ക്കാട്ടിലിരുന്ന് കുറിച്ച നനവുള്ള മനസ്സാണ് യഹ്യ മുഹമ്മദി ന്റെ ആത്മാവിന്റെ ഡയറി എന്നാണ് പുസ്തകം വായിച്ചു പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്ക് തോന്നിയത് അത്രമേല്‍ ഏകാന്തത നിഴലിടുന്നുണ്ട് ഈ സമാഹാരത്തിലെ പാലകവിതകളിലും
വാര്‍ത്തമാനകാല കവികളില്‍ പാരമ്പരാഗത വഴിയില്‍ നിന്ന് മാറി പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നവരെ ധാരാളം കാണാനാകും അത്തരത്തില്‍ എഴുതപ്പെട്ട പല കവിതകളും ആത്മാവ് നഷ്ടമായി ഗതിക്കിട്ടാ പ്രേതം കണക്കെ വായനക്കാരില്‍ അലോസരം സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍
യഹ്യ മുഹമ്മദിന്റെ കവിതകള്‍ കണ്ട് ശീലിച്ച വഴികളില്‍ നിന്ന് മാറി പുതിയ ബൈപ്പാസുകളിലൂടെ സഞ്ചരിക്കുമ്പോഴും കവിതയുടെ ആതമാംശം നഷ്ടമാക്കുന്നില്ല എന്ന് മാത്രമല്ല കവിത കൂടുതല്‍ വിതയുള്ളതും, മനോഹരവും ആകുന്നു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.
നാളിതുവരെ പൂവും , ചിത്രശലഭവും കവിതയിലെ പ്രണയത്തെ അടയാളപ്പെടുത്തിയെങ്കില്‍ ആത്മാവിന്റെ ഡയറീ എന്ന ശീര്‍ഷക കവിതയില്‍
പച്ചക്ക് ഹൃദയം ചവച്ചു തുപ്പുന്ന പുഴുവായി പ്രണയം അടയാളപ്പെടുത്തിയതിലൂടെ എന്റെ കവിതക്ക് സഞ്ചരിക്കാന്‍ പുതുവഴി വെട്ടിയിട്ടുണ്ടെന്ന് കവി വായനക്കാരെ ബോധ്യപ്പെടുത്തുന്നു,
ഇത് പോലെ പല കവിതകളിലും കവി പുതിയ വഴികളിലൂടെ സഞ്ചരിച്ചു കവിതയെ ആകര്‍ഷണീയമാക്കുന്നത് കാണാം.
മരുഭൂമിയില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന മാനവീകതയുടെ അതിര് വരമ്പില്ലാത്ത കുളിര്‍മ്മയും ഏകാന്തതയുടെ ശാന്തമായ സംഗീതവും ഈ കവിതകളില്‍ ഊടും പാവുമായിരിക്കുന്നു എന്നത് കൊണ്ടാണ് ആത്മാവിന്റെ ഡയറിയില്‍ പ്രവാസത്തിന്റെ ജീവിത രേഖ പതിഞ്ഞിരിക്കുന്നതായി തോന്നിയത്. താജ് മഹല്‍ കാണുമ്പോള്‍ പ്രണയം പോലെ മധുരമായ മരണത്തെ ഓര്‍ക്കാന്‍ മരുജീവിതത്തിലെ ഏകാന്തതയില്‍ തപം ചെയ്ത ചിന്തകള്ക്കല്ലാതെ സാധിക്കുമോ? പ്രണയ വരത്തതിനായി തപസ്സു ചെയ്യുന്ന താപസികളുടെ തപോവനമല്ലാതെ മറ്റെന്താണ് പ്രവാസഭൂമിക
‘പൂക്കളുടെ ജീവിതം കൂടുതല്‍ നിറമുള്ളതാക്കാന്‍ മണ്ണിനടിയില്‍ ആഴ്ന്നിറങ്ങി നിറം കെട്ടുപോയ വേരുകളെ ഇത്ര ചേതോഹരമായി കവിതയാക്കാന്‍
പ്രവാസത്തിന്റെ ആഴങ്ങളില്‍ കാണുന്ന വേരുകള്‍ ഇലകള്‍ക്ക് പച്ചപ്പ് നല്കി മുഷിപ്പിലും സായൂജ്യമടയുന്ന കാഴ്ചകള്‍ക്ക് മാത്രമേ സാധിക്കൂ
കവിയുടെ പ്രവാസ ജീവിതമാണ്, അതിര്‍ത്തിയില്‍ മുള്ളൂവേലികെട്ടിത്തിരിച്ച നാടുകള്‍ സ്നേഹത്തിന്റെ അരിമണികള്‍ സമാധാനത്തിന്റെ പ്രാവുകള്‍ക്കു എറിഞ്ഞു കൊടുക്കുന്ന ചിത്രം കവിതയില്‍ വരയ്ക്കാന്‍ കവിയെ പ്രാപ്തനാക്കിയത്. ഭാഷകളും, ദേശങ്ങളും, മതങ്ങളുമെല്ലാം വേര്‍തിരിവിന്റെ ആധാര പത്രങ്ങളാകുന്ന കാലത്തും അതിര്‍ത്തികളുടെ മുള്ളുവേലികളെ സ്നേഹപ്പൂക്കള്ക്കൊണ്ട് പൂമരങ്ങളാക്കുന്ന മനുഷ്യര്ക്കിടയില്പിറക്കുന്ന കവിതക്കേ ‘ വീടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഞാനും, പാക്കിസ്ഥാനിയും ഒരേ അനുഭവസ്ഥര്‍, അതിര്‍ത്തിയിലെ വെടിയൊച്ചകള്‍ ഞങ്ങളെ അലോസരപ്പെടുത്തിയില്ല എന്ന് വിളിച്ചു പറയാന്‍ ധൈര്യമുണ്ടാകൂ!
മറ്റൊരു കവിത അവസാനിക്കുന്നത് കൈനീട്ടിപ്പിടിക്കുന്നതൊക്കെ മരീചികയാണെന്നറിയുമ്പോഴേക്കും നാം ഒരു ഒട്ടകമായി മാറിയിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ആത്മാവിന്റെ ഡയറിയില്‍ ഇത്തരത്തില്‍ പ്രവാസത്തിന്റെ നിറച്ചാര്‍ത്തുകള്‍ ധാരാളമായി വരികള്‍ക്കിടയില്‍ കാണാനാകും ഇതൊന്നും കവിയില്‍ നിന്ന് അറിയാതെ തൂവിപ്പോയതല്ലഎന്നുറപ്പാണ്
തന്റെ ചുറ്റുപാടും നിരീക്ഷിക്കുന്ന കവിയുടെ ബോധപൂര്‍വമുള്ള ഇടപെടലുകളാണ് കവിതയെ ചുറ്റുപാടും വെളിച്ചം വിതറുന്ന വിള ക്കാക്കി മാറ്റുന്നത് ഏകാന്തത ഒരു മരുഭൂമിയാണ് എന്ന തിരിച്ചറിവ് കവി കവിതയിലൂടെ വായനക്കാരനിലും സന്നിവേഷിപ്പിക്കുന്നുണ്ട് വളരെ ഭംഗിയായിട്ട് തന്നെ, കുറഞ്ഞ വരികളില്‍ ഒരുപാട് ആഴമുള്ള കവിതകളാണ് യഹ്യമുഹമ്മദ് എന്ന കവിയുടെ പ്രത്യേകത ആത്മാവിന്റെ ഡയറി എന്നപുസ്തകത്തിലൂടെ അത് തെളിയിക്കുന്നുമുണ്ട് കവി അവതാരികയില്‍ പ്രസിദ്ധ കവി വീരാന്‍ കുട്ടിമാഷ് രേഖപ്പെടുത്തിയത് പോലെ കവിതയെ മുറുകെ പിടിച്ചുകൊണ്ട് വലിയ കയങ്ങളുള്ള ജീവിതം മുറിച്ചു കടക്കാമെന്ന ആത്മവിശ്വാസമുള്ള കവിയാണ് യഹ്യ മുഹമ്മദ്വായനക്കാരിലേക്കും ജീവിതത്തിന്റെ കയങ്ങളില്‍ മുങ്ങിപ്പോകാതെ നീന്താനുള്ള ആത്മ വിശ്വാസം പകരുന്നുണ്ട്
മുപ്പത്തിയഞ്ചോളാം കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിലള്പ്പെടുത്തിയ കവിതകള്‍ക്ക് എന്ന് നിസ്സംശയം പറയാം. യഹ്യ മുഹമ്മദില്‍ നിന്ന് ഇനിയും മനോഹരമായ കവിതകള്‍ പിറക്കട്ടെ എന്ന ആശംസയോടെ കുറിപ്പിന് വിരാമമിടുന്നു.