
മാജിക്ക് മഷ്റൂം

ആദിൽ മഠത്തിൽ
ഈ വാക്ക്
എന്റേതല്ല
ഈ വരിയും
എനിക്കുവേണ്ട
കയറിപ്പോകാനീ
കോണിയും
കുടുക്കിട്ടൊരീ
കയറും
ഭാഷയിൽ നിന്നും
വായ്പ
തരുമെങ്കിൽ
കാണിക്കാം
ഞാനത്ഭുതം !
മേഘത്തിന്മേൽ
കോണിചാരി
വാനത്തേക്കു
കേറിക്കേറി
അരിവാൾ-
ച്ചന്ദ്രന്റെ
തുഞ്ചത്തു
കുരുക്കും
കയറിന്നറ്റം
കഴുത്തിൽ
മുറുക്കി
തൂ
ങ്ങി
യാ
ടു
ന്ന
ത്
!
കൌതുകം
തീരുമ്പോൾ
അഴിച്ചെടുത്തോളൂ …
പശുവിനു
കെട്ടിക്കോളൂ
പുരപ്പുറത്തേക്ക്
ചായ്ച്ചു വെച്ചോളൂ.
1 Comment
നല്ല കവിത
അന്തരീക്ഷത്തിൽ വിസ്മയം തീർക്കുന്ന
വാക്കുകൾ
നിശ്ശൂന്യത നടമാടും പാതിര തൻ മച്ചുക ളിൽ / നിരനിരയായ് കത്തിക്കും
മായാദീപം (കവിതയുടെ ഇല്യൂമിനേഷ
ൻ )