
എന്തിനു ഞാൻ

അബ്ദുസ്സലാം തൊടുപുഴ
എന്തിനു ഞാനീ പകലുകളെ
പൊടിയുന്ന
ശൽക്കങ്ങളായി
തിരഞ്ഞീടണം.
മലകളിലൊരുമയായ്
വൃക്ഷങ്ങൾ പോലും
മരതകം പൂത്ത
കഥ പറഞ്ഞിടും.
ഒരു തുള്ളി നൊമ്പരം
ഒരു പകൽ പ്രഹരങ്ങൾ
എവിടെയോ പകയുടെ
അശരീരികൾ.
ഉടഞ്ഞുരുകീടും അരുമ മാനസമിലൊരുതുള്ളി തെളിനീർ കണങ്ങളനുരാഗം.
എങ്കിലും ഞാനീ പകലുകളിലീർപ്പം പുതപ്പിച്ച പ്രതിബിംബമായ്
മൗനിയെ പോൽ
കൂരയുടെ പുക തിന്നു തീരുന്നു.
ഉയിരെയെൻ ചിന്തകൾ,
ഉദികൊൾക രത്നനങ്ങൾ,
ഉദയാഗ്നി പോലെ ഞാൻ
ഉയിർകൊൾക നിത്യവും.